• search
 • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

ജീവിതപ്രശ്നങ്ങൾ ഉയർത്താതെ ജനവിശ്വാസം നേടാമെന്ന് കരുതുന്നത് വിഡ്ഢിത്തം; കോൺഗ്രസിനെതിരെ എംഎ ബേബി

തിരുവനന്തപുരം; ഇക്കുറി ബിഹാറിൽ വൻ കുതിപ്പാണ് ഇടതുപക്ഷം കാഴ്ചവെച്ചത്. മത്സരിച്ച 29 സീറ്റിൽ 16 സീറ്റിലും വിജയിക്കാൻ ഇടതുപാർട്ടികൾക്ക് കഴിഞ്ഞു. രണ്ടര ദശകത്തെ ഇടവേളയ്‌ക്കുശേഷമാണ്‌ ഇടതുപക്ഷ പാർടികൾക്ക്‌ ബിഹാർ നിയമസഭയിൽ 15ൽ കൂടുതൽ സീറ്റുകൾ നേടുന്നതെന്നതാണ് ശ്രദ്ധേയമായ കാര്യം.

ഇടതുപക്ഷ വിജയത്തെ പ്രകീർത്തിച്ചും കോൺഗ്രസ് ഉൾപ്പെടെയുള്ള പ്രതിപക്ഷ പാർട്ടിയെ വിമർശിച്ചും രംഗത്തെത്തിയിരിക്കുകയാണ് സിപിഎം നേതാവ് എംഎ ബേബി. അദ്ദേഹത്തിന്റെ ഫേസ്ബുക്ക് കുറിപ്പ് വായിക്കാം

cmsvideo
  BJP Will Come To Power In Kerala: K Surendran
  വളരെയേറെ നിരാശപ്പെടുത്തുന്നു

  വളരെയേറെ നിരാശപ്പെടുത്തുന്നു

  അപ്രതീക്ഷിതവും വളരെയേറെ നിരാശപ്പെടുത്തിയതുമാണ് ഇന്നലെ ബിഹാറിൽ നിന്ന് പുറത്തു വന്ന തെരഞ്ഞെടുപ്പു ഫലം. അങ്ങേയറ്റം ജനവിരുദ്ധമായ ബിജെപി മുന്നണി വീണ്ടും അധികാരത്തിലെത്തുന്നു. അവരുടെ ആഭ്യന്തര തർക്കങ്ങൾക്കിടയിലും അവരെ തോല്പിക്കാനായില്ല. ഇന്ത്യയിലെ ബൂർഷ്വാ പ്രതിപക്ഷ കക്ഷികൾ കാര്യമായ ആത്മപരിശോധന നടത്തേണ്ട ഒരു രാഷ്ട്രീയ സാഹചര്യം ആണിത്.

  ഏക രജതരേഖ

  ഏക രജതരേഖ

  ബിഹാറിലെ ജനങ്ങൾ ഒരു മാറ്റത്തിനു വേണ്ടി ആഗ്രഹിച്ചിരുന്നു എന്നത് വ്യക്തമാണ്. പക്ഷേ രാഷ്ട്രീയ ജനതാദളിനോ കോൺഗ്രസിനോ ആ മാറ്റത്തിനു ഫലപ്രദമായ നേതൃത്വം കൊടുക്കാനായില്ല. ജനങ്ങളുടെ പ്രശ്നങ്ങൾ ഉയർത്തിയ ഇടതുപക്ഷ കക്ഷികളെ ബിഹാറിലെ സമ്മതിദായകർ സർവാത്മനാ പിന്തുണച്ചു. അതുമാത്രമാണ് ഈ തെരഞ്ഞെടുപ്പു സമരത്തിലെ ഏക രജതരേഖ.

   ഇതേ തഞ്ചം അവർ തുടർന്നു

  ഇതേ തഞ്ചം അവർ തുടർന്നു

  ബിജെപി സർക്കാർ അഴിച്ചു വിടുന്ന വർഗീയവിഭജന നടപടികളിലും നോട്ടു നിരോധനം, പൊതുമേഖലയെ വിറ്റഴിക്കൽ, തൊഴിൽ -കർഷക നിയമഭേദഗതികൾ പോലുള്ള തീവ്രമുതലാളിത്ത നയങ്ങളിലും കൊവിഡ് 19 നെ നേരിടുന്നതിലുണ്ടായ പരാജയത്തിലും ഭരണകൂട ഉപേക്ഷകളിലും കോൺഗ്രസും ആർജെഡിയും തഞ്ചം നോക്കി നിലപാടെടുക്കുകയായിരുന്നു. ഭരണഘടനാവിരുദ്ധവും മതവിവേചനപരവുമായപൌരത്വബില്ല്, കാശ്മീരിന്റെ പ്രത്യേക അവകാശം എടുത്തുകളയൽ തുടങ്ങിയ , ദേശീയഐക്യം തകർക്കുന്ന കാര്യങ്ങളിലും ഇതേ തഞ്ചം അവർ തുടർന്നു.

  കരുതുന്നത് വിഡ്ഡിത്തമാണ്

  കരുതുന്നത് വിഡ്ഡിത്തമാണ്

  ലോക്ഡൌണിനെത്തുടർന്ന് ബിഹാറിലെ തൊഴിലാളികൾ നിരാശ്രയരായി ദിവസങ്ങളോളം കാൽനടയായി വന്നപ്പോൾ അവരെ ആശ്വസിപ്പിക്കാനും സഹായിക്കാനും ഇടതുകക്ഷികൾ മാത്രമേ ഉണ്ടായിരുന്നുള്ളൂ. ഇന്ത്യ ഇന്ന് നേരിടുന്ന ആർ എസ് എസ് ഭീഷണിയെ തടഞ്ഞു നിറുത്താൻ പരമ്പരാഗത രാഷ്ട്രീയപ്രവർത്തനശൈലിയിലൂടെ സാധ്യമല്ല എന്നത് കോൺഗ്രസ് അടക്കമുള്ള കക്ഷികൾ മനസ്സിലാക്കണം. ജനങ്ങളുടെ ജീവിതപ്രശ്നങ്ങൾ ഉയർത്താതെ, വർഗീയതയ്ക്കെതിരെ കർക്കശമായ നിലപാടെടുക്കാതെ, ഒരു ആധുനിക ഇന്ത്യയ്ക്കായുള്ള സാമൂഹ്യമാറ്റത്തിനു നേതൃത്വം കൊടുക്കാതെ കോൺഗ്രസിന് ജനവിശ്വാസം തിരിച്ചുപിഠിക്കാനാവുമെന്നു കരുതുന്നത് വിഡ്ഡിത്തമാണ്.

  വിജയത്തിൻറെ ചുക്കാൻ പിടിച്ചത്

  വിജയത്തിൻറെ ചുക്കാൻ പിടിച്ചത്

  ഈ പ്രതികൂലസാഹചര്യങ്ങളിലും ആർ എസ് എസ് രാഷ്ട്രീയത്തിനെതിരെ അതിശക്തമായ പോരാട്ടം നടത്തിയ ബിഹാർ ജനതയെ അഭിവാദ്യം ചെയ്യുന്നു. 29 നിയമസഭ മണ്ഡലങ്ങളിൽ മത്സരിച്ച ഇടതുപക്ഷ കക്ഷികൾ 16 ഇടത്തു വിജയിച്ചു. നാലു സീറ്റിൽ മത്സരിച്ച സിപിഐഎമ്മും ആറു സീറ്റിൽ മത്സരിച്ച സിപിഐയും രണ്ടു വീതം സീറ്റുകളിൽ വിജയിച്ചു. പത്തൊമ്പതു സീറ്റിൽ മത്സരിച് പന്ത്രണ്ട് ഇടത്തു വിജയിച്ച സിപിഐഎം എൽ ആണ് ഈ ഇടതുപക്ഷ വിജയത്തിൻറെ ചുക്കാൻ പിടിച്ചത്.

  മൂന്നു സീറ്റുകളിൽ സിപിഐഎംഎൽ സ്ഥാനാർത്ഥികൾ നൂറിൽ താഴെ വോട്ടുകൾക്കാണ് പരാജയപ്പെട്ടത്. ഇവിടെ വീണ്ടും വോട്ടെണ്ണണമെന്ന ആവശ്യം നിരാകരിക്കപ്പെട്ടു.

  ജനാധിപത്യരാഷ്ട്രീയം

  ജനാധിപത്യരാഷ്ട്രീയം

  ഇടതുകക്ഷികൾ വിജയിക്കാതിരിക്കാൻ ബൂർഷ്വാ സംവിധാനം മുഴുവൻ ശ്രമിച്ചിരുന്നു. ഈ പ്രതിസന്ധികളെ മുഴുവൻ മറികടന്ന് ഇടതുപക്ഷ സ്ഥാനാർത്ഥികളെ വിജയിപ്പിച്ച സമ്മതിദായകരോടു പ്രത്യേകം നന്ദി പറയുന്നു.ഇന്ത്യയിലെ മുഴുവൻ സംവിധാനങ്ങളും- ഉദ്യോഗസ്ഥർ, കോടതി, മാധ്യമങ്ങൾ, സാമൂഹ്യ സ്ഥാപനങ്ങൾ, പോലീസ്, പട്ടാളം- ആർ എസ് എസ് നിയന്ത്രണത്തിലാക്കാൻ ശ്രമം നടക്കുന്ന ഈ വേളയിൽ, കൂടുതൽ ശ്രദ്ധയോടെയും കരുത്തോടെയും വേണം ഇന്ത്യയിൽ ജനാധിപത്യരാഷ്ട്രീയം സംരക്ഷിക്കാനുള്ള പ്രവർത്തനം നടത്താൻ എന്ന് എല്ലാവരെയും ഓർമിപ്പിക്കുന്നു.

  ജോസ് കെ മാണി പണി തുടങ്ങി;കോട്ടയത്ത് എൽഡിഎഫിൽ പുതിയ പോര്..കോൺഗ്രസിനും ജോസഫിനും ചിരി

  'അടികിട്ടിയിട്ട് പഠിച്ചില്ലെങ്കിൽ മുടിയട്ടേ; പൂഞ്ഞാർ മാത്രമല്ല, പാലയിലും കാഞ്ഞിരപ്പള്ളിയിലും മത്സരം'

  തെറ്റുതിരുത്താന്‍ കോണ്‍ഗ്രസ് നേതൃത്വം തയ്യാറാകണം; പ്രവർത്തനശൈലി മാറ്റണമെന്നും വിഎം സുധീരൻ

  ഈ പ്രഹസനം കൊണ്ട് എന്ത് പ്രയോജനം? എന്ത് ആത്മാർത്ഥത?;സർക്കാരിനെതിരെ വിടി ബൽറാം

  English summary
  bihar assembly election 2020 results; MA baby hails left part victory
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X