മുണ്ട്യത്തടുക്കയില്‍ വീട്ടുമുറ്റത്ത് നിര്‍ത്തിയിട്ട ബൈക്ക് കവര്‍ന്നു; മോഷ്ടിച്ച മറ്റൊരു ബൈക്ക് ഉപേക്ഷിച്ച നിലയില്‍

  • Posted By:
Subscribe to Oneindia Malayalam

ബദിയടുക്ക: മുണ്ട്യത്തടുക്ക ഗുണാജെയില്‍ വീട്ടുമുറ്റത്ത് നിര്‍ത്തിയിട്ട ബൈക്ക് കവര്‍ന്നു. സമീപത്ത് നിര്‍ത്തിയിട്ടിരുന്ന മറ്റൊരു ബൈക്ക് അരക്കിലോമീറ്റര്‍ അകലെ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തി. ഗുണാജെയിലെ മുഹമ്മദ് അലിയുടെ ബൈക്കാണ് മോഷണം പോയത്. സമീപത്തെ ബാസില്‍ മുഹമ്മദിന്റെ ഉടമസ്ഥതയിലുള്ള ബൈക്ക് കേടുപാട് വരുത്തി ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തി.

'പാലം ഡോക്ടറോ' ... അതെന്ത് ഡോക്ടർ!!! ലാട ഡോക്ടർ എന്നും പറയാം... പൊരിച്ച് കടുക് വറുത്ത് ട്രോളന്‍മാർ

ഒരു മാസം മുമ്പ് ഗുണാജെയിലെ നാരായണ നായകിന്റെ വീട്ടില്‍ നിന്ന് ഐ ഫോണും ഹെല്‍മെറ്റും ബൈക്കിന്റെ ടാങ്കില്‍ നിന്ന് പെട്രോളും മോഷണം പോയിരുന്നു. ഏതാനും മാസം മുമ്പ് പ്രദേശത്ത് താമസിക്കുന്ന ഇന്‍കം ടാക്‌സ് ഉദ്യോഗസ്ഥന്റെ വീട്ടില്‍ നിന്ന് സ്വര്‍ണാഭരണവും പണവും കവര്‍ന്നിരുന്നു.

kasarcode

ഈ കേസുകളിലൊന്നും പ്രതികളെ പിടിക്കാനായിട്ടില്ല. മോഷണം പെരുകിയ സാഹചര്യത്തില്‍ നടപടിയാവശ്യപ്പെട്ട് നാട്ടുകാര്‍ ആക്ഷന്‍ കമ്മിറ്റി രൂപീകരിച്ച് സമരത്തിനൊരുങ്ങുകയാണ്.

ജീവിത പങ്കാളിയെ തേടുകയാണോ? കേരള മാട്രിമോണിയിൽ രജിസ്ട്രേഷൻ സൗജന്യം!

English summary
Bike robbery-stolen bike was abandoned

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്