കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ബിഷപ്പ് ഫ്രാങ്കോയെ വെറുതെ വിട്ടതിനെതിരെയുള്ള ഹര്‍ജി ഫയലില്‍ സ്വീകരിച്ച് ഹൈക്കോടതി

Google Oneindia Malayalam News

കൊച്ചി:കന്യാസ്ത്രീയെ ബലാത്സംഗം ചെയ്ത കേസില്‍ ബിഷപ്പ് ഫ്രാങ്കോയെ കുറ്റവിമുക്തനാക്കിയത് ചോദ്യം ചെയ്തുള്ള ഹര്‍ജി ഹൈക്കോടതി ഫയലില്‍ സ്വീകരിച്ചു. ബിഷപ്പ് ഫ്രാങ്കോ കോടതി നോട്ടീസ് അയച്ചിട്ടുണ്ട്. സംസ്ഥാന സര്‍ക്കാരും കന്യാസ്ത്രീയും നല്‍കിയ അപ്പീലാണ് ഹൈക്കോടതി സ്വീകരിച്ചത്. വിചാരണക്കോടതി വിധി റദ്ദാക്കണമെന്നാണ് അപ്പീലിലെ ആവശ്യം. പ്രോസിക്യൂഷന്‍ തെളിവുകള്‍ വിചാരണക്കോടതി വേണ്ട വിധത്തില്‍ പരിഗണിച്ചില്ലെന്നാണ് സംസ്ഥാന സര്‍ക്കാരിന്റെയും കന്യാസ്ത്രീയുടെയും വാദം. തെളിവുകള്‍ പരിശോധിക്കുന്നതില്‍ വിചാരണക്കോടതി പരാജയപ്പെട്ടുവെന്നാണ് കന്യാസ്ത്രീ കോടതി നല്‍കിയ ഹര്‍ജിയില്‍ പറയുന്നത്.

ഗുജറാത്ത് പിടിക്കാന്‍ ചുമതല യങ് ടീമിന്, രാഹുലിന്റെ ഇടപെടല്‍ വീണ്ടും, ആവേശ പോരിന് കോണ്‍ഗ്രസ്ഗുജറാത്ത് പിടിക്കാന്‍ ചുമതല യങ് ടീമിന്, രാഹുലിന്റെ ഇടപെടല്‍ വീണ്ടും, ആവേശ പോരിന് കോണ്‍ഗ്രസ്

1

നേരത്തെ ഫ്രാങ്കോയെ കുറ്റവിമുക്തനാക്കി ഉത്തരവിനെതിരെ അപ്പീല്‍ നല്‍കാന്‍ ഏജി അനുമതി നല്‍കി സര്‍ക്കാര്‍ ഉത്തരവിറക്കിയിരുന്നു. വിചാരണക്കോടതി ഉത്തരവിനെതിരെ അപ്പീല്‍ നല്‍കണമെന്ന് ഡിജിപി റിപ്പോര്‍ട്ട് നല്‍കിയിരുന്നു. കന്യാസ്ത്രീയെ ബലാത്സംഗം ചെയ്ത കേസില്‍ കോട്ടയം സെഷന്‍സ് കോടതിയാണ് ബിഷപ്പ് ഫ്രാങ്കോയ കുറ്റവിമുക്തനാക്കിയത്. വിചാരണ കോടതിയുടെ ഉത്തരവില്‍ പിഴവുകളുണ്ടെന്നും അപ്പീല്‍ പോകണമെന്നും പോലീസിന് നിയമോപദേശം ലഭിച്ചിരുന്നു. പ്രോസിക്യൂഷന്‍ നല്‍കിയ തെളിവുകള്‍ കോടതി വിശകലനം ചെയ്തിട്ടില്ല. പ്രതിഭാഗം നല്‍കിയ തെളിവുകള്‍ മുഖവിലയ്‌ക്കെടുക്കുകയും ചെയ്തു. ഒരു സാക്ഷി നല്‍കിയ അഭിമുഖത്തിന്റെ യുട്യൂബ് വീഡിയോ തെളവായി സ്വീകരിക്കുകയോ ചെയ്തത് നിയമവിരുദ്ധമാണെന്നും അപ്പീലില്‍ പറയുന്നു.

വലിയ അധികാരമുള്ള ബിഷപ്പിന് കീഴിലാണ് പരാതിക്കാരി കഴിഞ്ഞിരുന്നത്. ഈ നിസ്സഹായാവസ്ഥ ബിഷപ്പ് ചൂഷണം ചെയ്യുകയായിരുന്നു. ഇത്തരം സാഹചര്യങ്ങള്‍ അതിജീവിച്ച് അതിജീവിച്ച് കന്യാസ്ത്രീ നല്‍കിയ തെളിവുകള്‍ക്ക് പ്രാധാന്യം വിചാരണക്കോടതി നല്‍കിയില്ലെന്ന് ഹര്‍ജിയില്‍ പറയുന്നു. സംരക്ഷനാണ് വേട്ടക്കരനായി മാറിയത്. വസ്തുകളൊന്നും ഇക്കാര്യത്തില്‍ പരിശോധിക്കാതെയാണ് വിചാരണക്കോടതി വിധി പറഞ്ഞത്. സുപ്രീം കോടതി ഉത്തരവുകള്‍ക്ക് പോലും വിരുദ്ധമാണ് ബിഷപ്പിനെ കുറ്റവിമുക്തനാക്കിയ ഉത്തരവെന്നുംഅപ്പീലില്‍ സര്‍ക്കാര്‍ പറഞ്ഞു. പ്രധാനമായും ഏഴ് കുറ്റങ്ങളാണ് ബിഷപ്പ് ഫ്രാങ്കോയ്ക്കതെിരെ പോലീസ് ചുമത്തിയത്.

ഫ്രാങ്കോ മുളയ്ക്കലിനെതിരായ കുറ്റം തെളിയിക്കുന്നതില്‍ പ്രോസിക്യൂഷന്‍ പരാജയപ്പെട്ടെന്ന് കോടതി വിധി പ്രസ്താവത്തില്‍ പറഞ്ഞിരുന്നു. വിധി കേള്‍ക്കാന്‍ കോടതിയില്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കല്‍, ഫിലിപ്പ്, ചാക്കോ എന്നീ സഹോദരന്മാരും കോടതിയില്‍ എത്തിയിരുന്നു.

ദിലീപിനോട് 25 ലക്ഷം ചോദിച്ചിട്ടില്ല, തെളിവായി 30 ഓഡിയോ ക്ലിപ്പുകള്‍ നല്‍കിയെന്ന് ബാലചന്ദ്രകുമാര്‍ദിലീപിനോട് 25 ലക്ഷം ചോദിച്ചിട്ടില്ല, തെളിവായി 30 ഓഡിയോ ക്ലിപ്പുകള്‍ നല്‍കിയെന്ന് ബാലചന്ദ്രകുമാര്‍

English summary
bishop france cae: high court accepted plea questioning acquitting the bishop
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X