പിണറായി സര്‍ക്കാര്‍ രാജ്യത്തിന്റെ ഫെഡറല്‍ സംവിധാനത്തിന്റെ കടയ്ക്കല്‍ കത്തിവയ്ക്കുന്നു; ബിജെപി

  • Posted By:
Subscribe to Oneindia Malayalam

തിരുവനന്തപുരം: സ്വാമി വിവേകാനന്ദന്റെ ചിക്കാഗോ പ്രസംഗത്തിന്റെ 125ാം വാര്‍ഷിക ദിനത്തില്‍ പ്രധാനമന്ത്രി നടത്തിയ പ്രസംഗം കേരളത്തിലെ കോളേജുകളില്‍ പ്രദര്‍ശിപ്പിക്കാന്‍ തയ്യാറാകാത്തതിനെ വിമര്‍ശിച്ച് ബിജെപി രംഗത്ത്. രാജ്യത്തിന്റെ ഫെഡറല്‍ സംവിധാനത്തിനു കടയ്ക്കല്‍ പിണറായി സര്‍ക്കാര്‍ കത്തിവയ്ക്കുകയാണെന്നാണ് ബിജെപി ആരോപിക്കുന്നത്. ഇത് സ്വാമി വിവേകാനന്ദനോടുളള അവഹേളനമാണെന്നാണ് ബിജെപി നേതാവ് പികെ കൃഷ്ണദാസ് പറയുന്നത്.

സംഭവത്തില്‍ ചാന്‍സലര്‍ കൂടിയായ ഗവര്‍ണര്‍ മറുപടി നല്‍കണമെന്ന് കൃഷ്ണദാസ് പറയുന്നു. കേന്ദ്ര സര്‍ക്കാര്‍ നിര്‍ദേശങ്ങള്‍ പാലിക്കാന്‍ തയ്യാറായില്ലെങ്കില്‍ കേന്ദ്ര ഫണ്ടും വേണ്ടെന്നു വയ്ക്കാന്‍ സംസ്ഥാനം തയ്യാറാകണമെന്ന് അദ്ദേഹം പറഞ്ഞു.ജിഹാദി ഭീകരരെ തൃപ്തിപ്പെടുത്താനാണ് സര്‍ക്കാര്‍ കേന്ദ്ര നിര്‍ദേശം അവഗണിച്ചതെന്നാണ് ബിജെപി പറയുന്നത്.

pkkrishnadas

ജിഹാദി വോട്ടിനായി കേരളത്തില്‍ സിപിഎമ്മും കോണ്‍ഗ്രസും മത്സരിക്കുകയാണെന്നും കൃഷ്ണദാസ് കുറ്റപ്പെടുത്തി. വിവേകാനന്ദന്‍ കാവി വസ്ത്രം ധരിച്ചതാണോ അവഗണനയ്ക്ക് കാരണമെന്നും ബിജെപി ചോദിക്കുന്നു. അഫ്‌സല്‍ ഗുരു, യാക്കൂബ് മേമന്‍ തുടങ്ങിയ രാജ്യദ്രോഹികളുടെ പ്രസംഗം കേരളത്തിലെ സര്‍വകലാശാലകളില്‍ കേള്‍പ്പിക്കാന്‍ തയ്യാറായവരാണ് പ്രധാനമന്ത്രിയുടെ പ്രസംഗം തമസ്‌കരിച്ചതെന്ന് കൃഷ്ണദാസ് പറയുന്നു. പ്രധാനമന്ത്രിയുടെ പ്രസംഗം കേട്ട് യുവാക്കള്‍ പ്രചോദിതരാകുമെന്ന് ഭയന്നാണ് സിപിഎം എതിര്‍ത്തതെന്നും അദ്ദേഹം.

ശ്രീകൃഷ്ണ ജയന്തി ആഘോഷങ്ങള്‍ അട്ടിമറിക്കാനുള്ള നീക്കത്തില്‍ നിന്ന് സിപിഎം പിന്മാറണമെന്നും ശശികല ടീച്ചര്‍ എന്ത് മത വിദ്വേഷ പ്രസംഗമാണ് നടത്തിയതെന്ന് സര്‍ക്കാര്‍ വ്യക്തമാക്കണമെന്നും കൃഷ്ണദാസ് പറഞ്ഞു.

ജീവിത പങ്കാളിയെ തേടുകയാണോ? കേരള മാട്രിമോണിയിൽ രജിസ്ട്രേഷൻ സൗജന്യം!

English summary
bjp agaisnt pinarayi government

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്