Get Updates
Get notified of breaking news, exclusive insights, and must-see stories!

വോട്ട് കുറഞ്ഞാല്‍ രാഹുല്‍ ഗാന്ധി പെടും; കൂടിയില്ലെങ്കില്‍ കെ സുരേന്ദ്രനും... നരേന്ദ്ര മോദി എത്തിയേക്കും

കോഴിക്കോട്: വയനാട് ലോക്‌സഭാ മണ്ഡലത്തിലേക്ക് എന്‍ഡിഎ സ്ഥാനാര്‍ഥിയായി കെ സുരേന്ദ്രന്‍ എത്തിയതോടെ മല്‍സരം രസകരമാകുമെന്ന് ഉറപ്പായി. എല്‍ഡിഎഫിന് വേണ്ടി സിപിഐ നേതാവ് ആനി രാജ ആദ്യമെത്തിയ മണ്ഡലത്തില്‍ അല്‍പ്പം സംശയം ജനിപ്പിച്ച ശേഷം യുഡിഎഫിന് വേണ്ടി രാഹുല്‍ ഗാന്ധിയും കച്ചകെട്ടി. രാഹുല്‍ ഗാന്ധിക്കെതിരെ മല്‍സരം കടുപ്പിക്കണമെന്ന ബിജെപിയുടെ ലക്ഷ്യമാണ് കെ സുരേന്ദ്രനെ ഇറക്കാന്‍ കാരണം.

നിയമസഭാ തിരഞ്ഞെടുപ്പിലും ലോക്‌സഭാ തിരഞ്ഞെടുപ്പിലും മല്‍സരിച്ച് പരിചയമുള്ള കെ സുരേന്ദ്രന് ഇന്നുവരെ ജയിക്കാന്‍ സാധിച്ചിട്ടില്ല. കോണ്‍ഗ്രസ് ക്യാംപ് ഇതുമായി ബന്ധപ്പെട്ട ട്രോളുകള്‍ ഇറക്കി സോഷ്യല്‍ മീഡിയയില്‍ രംഗം കൊഴുപ്പിക്കുന്നുണ്ട്. എന്നാല്‍ നരേന്ദ്ര മോദി, ജെപി നദ്ദ എന്നിവരുടെ നിര്‍ദേശ പ്രകാരമാണ് അപ്രതീക്ഷിതമായി കെ സുരേന്ദ്രന്‍ വയനാട്ടില്‍ സ്ഥാനാര്‍ഥിയായിരിക്കുന്നത്.

rahul-annie-surendran

വയനാട്, മലപ്പുറം, കോഴിക്കോട് ജില്ലകളിലെ നിയമസഭാ മണ്ഡലങ്ങള്‍ ചേര്‍ത്ത് 2009ലാണ് വയനാട് ലോക്‌സഭാ മണ്ഡലം രൂപീകരിച്ചത്. 40 ശതമാനത്തോളം ന്യൂനപക്ഷ വോട്ടര്‍മാരുള്ള മണ്ഡലം 2009ലും 2014ലും കോണ്‍ഗ്രസ് നേതാവ് എംഐ ഷാനവാസിനെ ജയിപ്പിച്ചു. അദ്ദേഹത്തിന്റെ വിയോഗ ശേഷം ടി സിദ്ദിഖിന്റെ പേര് ഉയര്‍ന്ന് കേട്ടെങ്കിലും 2019ല്‍ രാഹുല്‍ ഗാന്ധി എത്തിയതോടെ വയനാട് 10 വയസില്‍ തന്നെ വിഐപി മണ്ഡലമായി.

2019ല്‍ റെക്കോര്‍ഡ് ഭൂരിപക്ഷത്തില്‍ രാഹുല്‍ ഗാന്ധി ജയിച്ച മണ്ഡലമാണ് വയനാട്. 4.31 ലക്ഷം വോട്ടിന്റെ ഭൂരിപക്ഷത്തിലായിരുന്നു ജയം. നരേന്ദ്ര മോദി സര്‍ക്കാരിനെ വീഴ്ത്തി യുപിഎ ഭരണത്തിലെത്തുമെന്നും രാഹുല്‍ ഗാന്ധി പ്രധാനമന്ത്രിയാകുമെന്നുമുള്ള പ്രചാരണമായിരുന്നു അന്ന്. ഈ പ്രചാരണം തന്നെയാണ് രാഹുല്‍ ഗാന്ധിക്കും കേരളത്തിലുടനീളം കോണ്‍ഗ്രസിനും ഗുണമായത്. പക്ഷേ, ദേശീയതലത്തില്‍ സംഭവിച്ചത് മറിച്ചാണ്.

2009ല്‍ ഷാനവാസിന്റെ ഭൂരിപക്ഷം 1.53 ലക്ഷമായിരുന്നു. 2014ല്‍ ഭൂരിപക്ഷം 20000 ആയി കുറഞ്ഞു. അന്ന് സിപിഐക്ക് വേണ്ടി മല്‍സരിച്ച സത്യന്‍ മൊകേരി 3.56 ലക്ഷം വോട്ട് നേടി. 2019ല്‍ സിപിഐ സ്ഥാനാര്‍ഥി പിപി സുനീറിന് 2.74 ലക്ഷം വോട്ടായി കുറഞ്ഞു. ഇത് രാഹുല്‍ ഗാന്ധിക്ക് നേട്ടമായി. ഇത്തവണ ജയിക്കാന്‍ തന്നെ എത്തിയതാണെന്ന് ആനി രാജ പറയുന്നു. അതായത്, ഇടതുവോട്ടുകള്‍ രാഹുല്‍ ഗാന്ധിക്ക് പോകില്ലെന്ന് ചുരുക്കം.

രാഹുല്‍ ഗാന്ധിക്ക് ജയം ഉറപ്പുള്ള മണ്ഡലമാണെങ്കിലും വലിയ തോതില്‍ വോട്ട് കുറഞ്ഞാല്‍ തോല്‍ക്കുന്നതിന് സമാനമാണ്. വോട്ട് കുറയാതെ നോക്കുക എന്നതാണ് യുഡിഎഫിന്റെ ലക്ഷ്യം. ആനി രാജയുടെ പ്രകടനം മികച്ചതായാല്‍ രാഹുല്‍ ഗാന്ധിക്ക് വോട്ട് കുറയും. ദേശീയ തലത്തില്‍ ബിജെപിക്ക് ഇതൊരു ആയുധമാകുകയും ചെയ്യും. അതേസമയം, കെ സുരേന്ദ്രന്റെ കാര്യം മറിച്ചാണ്...

2009ല്‍ ബിജെപിക്ക് വേണ്ടി സി വാസുദേവന്‍ മാസ്റ്റര്‍ നേടിയത് വെറും 31000 വോട്ടാണ്. 2014ല്‍ രശ്മില്‍നാഥ് 80000 ആക്കി ഉയര്‍ത്തി. 2019ല്‍ എന്‍ഡിഎക്ക് വേണ്ടി ബിഡിജെഎസ് നേതാവ് തുഷാര്‍ വെള്ളാപ്പള്ളി മല്‍സരിച്ചപ്പോള്‍ വോട്ട് 78000ത്തിലേക്ക് ഇടിഞ്ഞു. ഇവിടേക്കാണ് കെ സുരേന്ദ്രന്‍ വന്നിരിക്കുന്നത്. ഒരു ലക്ഷത്തിലധികം വോട്ട് നേടിയില്ലെങ്കില്‍ സുരേന്ദ്രന്‍ നാണം കെടും. തോല്‍ക്കാന്‍ വേണ്ടി മല്‍സരിക്കുന്ന നേതാവ് എന്ന എതിരാളികളുടെ പ്രചാരണത്തിന് ബലംകിട്ടും. ഈ ഗൗരവം കണക്കിലെടുത്ത് നരേന്ദ്ര മോദിയെ പ്രചാരണത്തിനിറക്കി രംഗം കൊഴുപ്പിക്കാനും ബിജെപി ക്യാംപില്‍ ആലോചനയുണ്ട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+