കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ആര്‍എസ്എസ്സും ബിജെപിയും ഒരു കുടുംബമെന്ന് കുമ്മനം; കൂടുതല്‍ ആര്‍എസ്എസ്സുകാര്‍ വരും

Google Oneindia Malayalam News

കൊച്ചി: ബിജെപിയും ആര്‍എസ്എസ്സും ഒന്നാണോ അതോ രണ്ടാണോ എന്ന ചോദ്യം എപ്പോഴും അന്തരീക്ഷത്തില്‍ ഉള്ളതാണ്. പലരും പലപ്പോഴായി പല മറുപടികളും നല്‍കിയിട്ടും ഉണ്ട്. എന്നാല്‍ ആര്‍എസ്എസ് നിര്‍ദ്ദേശ പ്രകാരം ബിജെപി സംസ്ഥാന അധ്യക്ഷനായി എത്തിയ കുമ്മനം രാജശേഖരന്‍ നല്‍കുന്ന മറുപടി അല്‍പം കൂടി പ്രാധാന്യം അര്‍ഹിയ്ക്കുന്നതാണ്.

ആര്‍എസ്എസ്സും ബിജെപിയും ഒരു കുടുംബമാണെന്നാണ് കുമ്മനം പറയുന്നത്. ആര്‍എസ്എസ് ബിജെപിയില്‍ പിടിമുറുക്കുന്നു എന്നത് രണ്ട് സംഘടനകളും തമ്മിലുള്ള രസതന്ത്രം അറിയാത്തവരുടെ ആക്ഷേപം മാത്രമാണെന്നാണ് അദ്ദേഹത്തിന്റെ വിശദീകരണം.

വരാനിരിയ്ക്കുന്ന നിയമസഭ തിരഞ്ഞെടുപ്പില്‍ സംസ്ഥാനത്തെ ബിജെപി പ്രവര്‍ത്തനങ്ങള്‍ പൂര്‍ണമായും ആര്‍എസ്എസിന്റെ നിയന്ത്രണത്തിലാകുമെന്ന സൂചനയും കുമ്മനം നല്‍കുന്നുണ്ട്.

ആര്‍എസ്എസ് നേതൃത്വത്തില്‍

ആര്‍എസ്എസ് നേതൃത്വത്തില്‍

നിയമസഭ തിരഞ്ഞെടുപ്പില്‍ എല്ലാ ജില്ലകളിലേയും ബിജെപി പ്രവര്‍ത്തനങ്ങള്‍ ആര്‍എസ്എസ് പ്രചാരകരുടെ നിയന്ത്രണത്തിലായിരിയ്ക്കും എന്നാണ് കുമ്മനം രാജശേഖരന്‍ പറയുന്നത്.

ഇനിയും വരും

ഇനിയും വരും

സംഘപരിവാര്‍ സംഘടനകളില്‍ നിന്ന് കൂടുതല്‍ പേര്‍ ബിജെപി നേതൃത്വത്തിലേയ്ക്ക് വരും എന്നാണ് കുമ്മനം പറയുന്നത്.

കുമ്മനം മത്സരിയ്ക്കും

കുമ്മനം മത്സരിയ്ക്കും

ഇത്തവണത്തെ നിയമസഭ തിരഞ്ഞെടുപ്പില്‍ പാര്‍ട്ടി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍ തന്നെ സ്ഥാനാര്‍ത്ഥിയാകുമെന്നാണ് റിപ്പോര്‍ട്ടുകള്‍. തിരുവനന്തപുരമോ നേമമോ ആയിരിയ്ക്കും അദ്ദേഹം മത്സരിയ്ക്കാനായി തിരഞ്ഞെടുക്കുക.

ഒരു കുടുംബം

ഒരു കുടുംബം

ആര്‍എസ്എസ്സും ബിജെപിയും ഒരു കുടുംബമാണെന്നാണ് കുമ്മനം വ്യക്തമാക്കിയത്. ഇത് സംസ്ഥാന രാഷ്ട്രീയത്തില്‍ എന്ത് പ്രതിഫലനമാകും സൃഷ്ടിയ്ക്കുക എന്ന് കാത്തിരുന്ന് കാണേണ്ടിവരും.

സംഘപരിവാര്‍

സംഘപരിവാര്‍

വിശ്വഹിന്ദു പരിഷത്ത്, ഹനുമാന്‍ സേന, ബജ്‌റംഗ് ദള്‍ തുടങ്ങിയ സംഘടനകള്‍ എല്ലാം ഉള്‍ക്കൊള്ളുന്നതാണ് സംഘപരിവാര്‍. മൃദു ഹിന്ദുത്വനിലപാടുകള്‍ ഉള്ളവര്‍ പോലും പലപ്പോഴും കേരളത്തില്‍ ഇത്തരം സംഘടനകളോട് അടുപ്പം കാണിയ്ക്കാറില്ലെന്നതാണ് സത്യം.

English summary
BJP and RSS are of same Family: Kummanam Rajasekharan.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X