കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കേരള ബിജെപിയില്‍ തമ്മിലടി.. ശ്രീധരന്‍ പിള്ളയെ അധ്യക്ഷ സ്ഥാനത്ത് നിന്ന് ഒഴിവാക്കുന്നു?

  • By Aami Madhu
Google Oneindia Malayalam News

ശബരിമല യുവതീ പ്രവേശന വിഷയത്തില്‍ കെ സുരേന്ദ്രന്‍റെ അറസ്റ്റോട് കൂടിയാണ് ബിജെപിയിലെ ഭിന്നത മറനീക്കി പുറത്തുവന്നത്. കെ സുരേന്ദ്രനെ അറസ്റ്റ് ചെയ്ത പോലീസ് നടപടിയെ പ്രതിരോധിക്കാനോ സുരേന്ദ്രനായി വേണ്ട വിധം പ്രതിഷേധിക്കാനോ കഴിയാതിരുന്ന അധ്യക്ഷന്‍ ശ്രീധരന്‍ പിള്ളയ്ക്കെതിരെ ഒരു വിഭാഗം രംഗത്തെത്തി.സമരം കൃത്യമായ മുതലെടുക്കാന്‍ അവസരമുണ്ടായിട്ടുകൂടി പ്രക്ഷോഭം യഥാര്‍ത്ഥ രീതയില്‍ നയിക്കാന്‍ പിള്ളയുടെ നേതൃത്വത്തിന് കഴിയാതിരുന്നതാണ് ഇപ്പോഴുള്ള പ്രതിസന്ധിക്ക് കാരണമെന്നായിരുന്നു ചില ബിജെപി നേതാക്കള്‍ തന്നെ വ്യക്തമാക്കിയത്.

ശബരിമല സമരം സെക്രട്ടറിയേറ്റിലേക്ക് മാറ്റുക കൂടി ചെയ്തതോടെ പിള്ളയ്ക്കെതിരെ പാര്‍ട്ടിയിലെ ഒരുവിഭാഗം പരസ്യമായി രംഗത്തെത്തിയെന്നാണ് റിപ്പോര്‍ട്ട്. പിള്ളയെ സംസ്ഥാന പ്രസിഡന്‍റ് പദവിയില്‍ നിന്ന് മാറ്റാനുള്ള ചരടുവലികള്‍ ഇവര്‍ നടത്തി തുടങ്ങിയത്രേ. വിവരങ്ങള്‍ ഇങ്ങനെ

 ശ്രീധരന്‍ പിള്ളയ്ക്ക് കഴിഞ്ഞില്ല

ശ്രീധരന്‍ പിള്ളയ്ക്ക് കഴിഞ്ഞില്ല

ഗ്രൂപ്പ് തര്‍ക്കങ്ങള്‍ ഒഴിവാക്കുകയെന്ന ലക്ഷ്യത്തോടെയായിരുന്നു പിഎസ് ശ്രീധരന്‍ പിള്ളയെ ബിജെപി സംസ്ഥാന അധ്യക്ഷനായി ദേശീയ നേതൃത്വം തിരഞ്ഞെടുത്തത്. എന്നാല്‍ ശബരിമല വിഷയത്തില്‍ പാര്‍ട്ടിയെ നയിക്കാന്‍ ശ്രീധരന്‍ പിള്ളയ്ക്ക് കഴിഞ്ഞില്ലെന്നാണ് ദേശീയ നേതൃത്വത്തിന്‍റെ വിലയിരുത്തല്‍.

 പ്രയോജനപ്പെടുത്തിയില്ല

പ്രയോജനപ്പെടുത്തിയില്ല

കേരളത്തില്‍ താമര വിരിയിക്കാനുള്ള തുറുപ്പ് ആയിരുന്നു ശബരിമല. എന്നാ ല്‍വരാനിരിക്കുന്ന തെരഞ്ഞെടുപ്പില്‍ പാര്‍ട്ടിക്ക് പ്രയോജനപ്പെടുന്ന രീതിയില്‍ വിഷയം മുതലെടുക്കാന്‍ ശ്രീധരന്‍ പിള്ളയ്ക്ക് കഴിഞ്ഞില്ലെന്നാണ് മറ്റൊരു വിമര്‍ശനം.മാത്രമല്ല സമരത്തിലെ ആസൂത്രണത്തിലുള്ള പിഴവുകള്‍ വിശ്വാസികളായ പ്രവര്‍ത്തകരെ പാര്‍ട്ടിയില്‍ നിന്ന് അകറ്റാന്‍ കാരണമാക്കിയെന്നും വിമര്‍ശനം ഉയരുന്നുണ്ട്.

 എല്ലാത്തിനും ഉത്തരവാദി

എല്ലാത്തിനും ഉത്തരവാദി

വിവിധ കേസുകളില്‍ കുടുക്കി ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ സുരേന്ദ്രനെ സര്‍ക്കാര്‍ ജയിലില്‍ അടച്ചപ്പോഴും അതിനെ പ്രതിരോധിക്കാനോ വിഷയത്തില്‍ കാര്യമായ പ്രതിഷേധം സംഘടിപ്പിക്കാനോ സാധിച്ചില്ലെന്നും ശ്രീധരന്‍പിള്ളയ്ക്കെതിരെ വിമര്‍ശനമുയരുന്നുണ്ട്. സുരേന്ദ്രന്‍റെ അറസ്റ്റ് അണികളുടെ ആത്മവീര്യം കെടുത്താന്‍ വരെ കാരണമായിട്ടുണ്ടെന്നും അതിനെല്ലാം ഉത്തരവാദി പിള്ളയാണെന്നുമാണ് ഒരു വിഭാഗം ആരോപിക്കുന്നത്.

 കേന്ദ്ര നേതൃത്വത്തെ സമീപിച്ചു

കേന്ദ്ര നേതൃത്വത്തെ സമീപിച്ചു

കൂടാതെ നിന്ന നില്‍പ്പില്‍ ശ്രീധരന്‍പിള്ള നിലപാട് മാറ്റുന്നതും കോഴിക്കോട് നടന്ന യുവമോര്‍ച്ച പരിപാടിക്കിടെ നടത്തിയ സുവര്‍ണാവസര പ്രസംഗവുമെല്ലാം പാര്‍ട്ടിക്ക് വലിയ തിരിച്ചടിയായെന്നും വിലയിരുത്തലുണ്ട്. ഇതോടെയാണ് പിള്ളയ്ക്കെതിരെ ഒരു വിഭാഗം നേതാക്കള്‍ ബിജെപി കേന്ദ്ര നേതൃത്വത്തെ സമീപിച്ചിരിക്കുന്നത്.

 ശ്രീധരന്‍ പിള്ളയെ പ്രസിഡന്‍റ് പദവിയില്‍ നിന്ന് മാറ്റണമെന്നാണ് ഇവരുടെ ആവശ്യം. ശബരിമല വിഷയത്തില്‍ ഇടപെടാന്‍ എത്തിയ എംപമാര്‍ ഉള്‍പ്പെട്ട നാലംഘ സംഘത്തോടും ഇതേ ആവശ്യം ഉന്നയിച്ചിട്ടുണ്ടെന്നാണ് വിവരം. ഇതോടെ ഉടന്‍ തന്നെ ദേശീയ അധ്യക്ഷന്‍ അമിത് കേരളത്തില്‍ എത്തിയേക്കും.

ശ്രീധരന്‍ പിള്ളയെ പ്രസിഡന്‍റ് പദവിയില്‍ നിന്ന് മാറ്റണമെന്നാണ് ഇവരുടെ ആവശ്യം. ശബരിമല വിഷയത്തില്‍ ഇടപെടാന്‍ എത്തിയ എംപമാര്‍ ഉള്‍പ്പെട്ട നാലംഘ സംഘത്തോടും ഇതേ ആവശ്യം ഉന്നയിച്ചിട്ടുണ്ടെന്നാണ് വിവരം. ഇതോടെ ഉടന്‍ തന്നെ ദേശീയ അധ്യക്ഷന്‍ അമിത് കേരളത്തില്‍ എത്തിയേക്കും.

ശ്രീധരന്‍ പിള്ളയെ പ്രസിഡന്‍റ് പദവിയില്‍ നിന്ന് മാറ്റണമെന്നാണ് ഇവരുടെ ആവശ്യം. ശബരിമല വിഷയത്തില്‍ ഇടപെടാന്‍ എത്തിയ എംപമാര്‍ ഉള്‍പ്പെട്ട നാലംഘ സംഘത്തോടും ഇതേ ആവശ്യം ഉന്നയിച്ചിട്ടുണ്ടെന്നാണ് വിവരം. ഇതോടെ ഉടന്‍ തന്നെ ദേശീയ അധ്യക്ഷന്‍ അമിത് കേരളത്തില്‍ എത്തിയേക്കും.

അമിത് ഷാ കേരളത്തിലേക്ക്

അമിത് ഷാ കേരളത്തിലേക്ക്

രാജസ്ഥാന്‍ നിയമസഭാ തിരഞ്ഞെടുപ്പ് കൂടി കഴിഞ്ഞാല്‍ അമിത് ഷാ നേരിട്ട് കേരളത്തിലേക്ക് എത്തുമെന്നാണ് വിവരം. അദ്ദേഹം തന്നെ നേരിട്ട് ഇടപെട്ടാലേ ഇപ്പോഴുള്ള പ്രതിസന്ധികള്‍ പരിഹരിക്കാന്‍ കഴിയൂ എന്നാണ് നേതാക്കള്‍ വ്യക്തമാക്കിയിരിക്കുന്നത്.

തെറ്റായ സൂചന

തെറ്റായ സൂചന

അതേസമയം ഇപ്പോള്‍ നേതൃമാറ്റം നടത്തിയാല്‍ അത് തെറ്റായ സൂചന നല്‍കുമോയെന്ന ഭയം പാര്‍ട്ടിക്കുണ്ട്. ലോക്സഭാ തിരഞ്ഞെടുപ്പ് അടത്തിരിക്കെ നേതൃമാറ്റം പാര്‍ട്ടിക്ക് തലവേദനയായേക്കും. കൂടാതെ പിള്ള അധ്യക്ഷനായി നിയമിച്ചത് ദേശീയ നേതൃത്വമാണ്. നേതൃത്വത്തിന്‍റെ തിരുമാനം തെറ്റായിപോയെന്ന് ഉടനെ സമ്മതിച്ചാല്‍ അതും പാര്‍ട്ടിക്ക് ക്ഷീണമായേക്കും.

ആരാകും

ആരാകും

മാത്രമല്ല ശ്രീധരന്‍ പിള്ളയെ മാറ്റിയാല്‍ തന്നെ മറ്റാര് അധ്യക്ഷനാകും എന്ന ചോദ്യവും ബാക്കിയാവുന്നു. പുതിയ അധ്യക്ഷനെ ചൊല്ലിയും തര്‍ക്കങ്ങള്‍ ഉണ്ടായാല്‍ അത് തിരഞ്ഞെടുപ്പിനെ ബാധിക്കുമെന്ന ആശങ്കയും ദേശീയ നേതൃത്വം മുന്നോട്ട് വെയ്ക്കുന്നുണ്ട്.

പുതിയ പദവി

പുതിയ പദവി

പിള്ളയെ അധ്യക്ഷ സ്ഥാനത്ത് നിന്ന് ഒഴിവാക്കി മറ്റ് ഉയര്‍ന്ന സ്ഥാനത്തേക്ക് നിയമിക്കാമെന്ന നിര്‍ദ്ദേശവും ഉയര്‍ന്ന് വന്നിട്ടുണ്ടെന്ന് കേരള കൗമുദി റിപ്പോര്‍ട്ട് ചെയ്യുന്നു.ഹൈക്കോടതിയുടെ കേന്ദ്ര അസിസ്റ്റന്‍റ് സോളിസിറ്റര്‍ ജനറല്‍ പദവിയിലേക്ക് അദ്ദേഹത്തെ പരിഗണിക്കമെന്ന നിര്‍ദ്ദേവും ഉയരുന്നുണ്ടെന്നും വാര്‍ത്തയില്‍ പറയുന്നു.

ആര്‍എസ്എസ് നിര്‍ദ്ദേശം

ആര്‍എസ്എസ് നിര്‍ദ്ദേശം

എന്നാല്‍ മുന്‍ അധ്യക്ഷന്‍ കുമ്മനം രാജശേഖരനെ തന്നെ തിരിച്ചുകൊണ്ടുവരണമെന്നാണ് ആര്‍എസ്എസ് നിര്‍ദ്ദേശമെന്നാണ് വിവരം. ഇപ്പോള്‍ ഉരുത്തിരിഞ്ഞുവന്ന പ്രതിസന്ധികള്‍ ഫലപ്രദമായി പരിഹരിക്കാന്‍ കുമ്മനത്തിന് സാധിക്കുമെന്നും ആര്‍എ​സ്എസ് ചൂണ്ടിക്കാട്ടുന്നു.

English summary
bjp to avoid sreedaran pilla
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X