ബിജെപിയുടെ ബാനര്‍കീറി മദ്രസയില്‍;പിന്നില്‍ സിപിഎം?
വടകര:വടകരയില്‍ സാമുദായിക സംഘര്‍ഷം ഉണ്ടാക്കാന്‍ ശ്രമം. ബിജെപിയുടെ ബാനറുകള്‍ കീറി മദ്രസയില്‍ കൊണ്ട് ചെന്നിട്ടാണ് പ്രശ്‌നമുണ്ടാക്കാന്‍ ശ്രമിച്ചത്. ഗൂഢാലോചനക്ക് പിന്നില്‍ സിപിഎം ആണെന്ന് ബിജെപി ആരോപിച്ചു.
വടകര മേമുണ്ടയില്‍ ഫെബ്രുവരി 3 തിങ്കളാഴ്ച പുലര്‍ച്ചെയാണ് സംഭവം നടന്നത്. ബിജെപിയുടെ ബാനറുകള്‍ കീറിയെടുത്ത് അടുത്തുള്ള ബാഫഖി തങ്ങള്‍ സ്മാരക മദ്രസയില്‍ കൊണ്ടുചെന്നിടുകയായിരുന്നു. തൊട്ടുത്തുള്ള സ്ഥാപനത്തിലെ സുരക്ഷാ ജീവനക്കാരന്‍ ഇത് കണ്ടതാണ് വര്‍ഗ്ഗീയ സംഘര്‍ഷത്തില്‍ നിന്ന് നാടിനെ രക്ഷിച്ചത്.

എടത്തട്ടമീത്തല്‍ ബിനീഷ്, കുനി ബാബു എന്നിവര്‍ ചേര്‍ന്നാണ് അക്രമം നടത്തിയതെന്ന് ബിജെപി പ്രവര്‍ത്തകര്‍ ആരോപിച്ചു. സുരക്ഷ ജീവനക്കാരന്‍ വിവരമറിയിച്ചതിനെ തുടര്‍ന്ന് മദ്രസയില്‍ ഉണ്ടായിരുന്നവരും ലീഗ് പ്രവര്‍ത്തകരും ചേര്‍ന്ന് ബാബുവിനെ പിടികൂടി. ബിനീഷ് ഓടി രക്ഷപ്പെട്ടു. ഇതിനിടെ ബിജെപി പ്രവര്‍ത്തകരും സ്ഥലത്തെത്തിയിരുന്നു.
എന്നാല്‍ പിടിയിലായ ബാബുവിനെ ആയുധധാരികളായ സംഘം വന്ന് രക്ഷപ്പെടുത്തി കൊണ്ടുപോവുകയായിരുന്നു. ബോംബുകളും വടിവാളുകളും ആയി എത്തിയ സംഘം പ്രദേശത്ത് ഭീകരാന്തരീക്ഷം സൃഷ്ടിച്ചു. 30 ഓളം പേര്‍ വരുന്ന സംഘമാണ് എത്തിയതെന്നും പറയുന്നു.
പിന്നീട് പോലീസ് സ്ഥലത്തെത്തി. ബാബുവും ബിനീഷും അടക്കം മുപ്പത് പേര്‍ക്കെതിരെ കേസെടുത്തു. സാമുദായിക സ്പര്‍ദ്ധ ഉണ്ടാക്കാന്‍ ശ്രമിച്ചു എന്നാണ് കേസ്. പ്രതികള്‍ സിപിഎം പ്രവര്‍ത്തകരാണെന്ന് പോലീസും പറയുന്നു.












Click it and Unblock the Notifications