കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മലപ്പുറത്ത് ബംഗാള്‍ ആവര്‍ത്തിക്കാന്‍ ബിജെപി;ആറിരട്ടി വോട്ട് വര്‍ദ്ധിക്കുമെന്ന് പ്രതീക്ഷ

2014 ലോക്‌സഭ തിരഞ്ഞെടുപ്പില്‍ മലപ്പുറത്ത് മത്സരിച്ച എന്‍ ശ്രീപ്രകാശിന് 64705 വോട്ടാണ് ലഭിച്ചത്.

Google Oneindia Malayalam News

മലപ്പുറം: രാഷ്ട്രീയ പാര്‍ട്ടികളെല്ലാം ഇപ്പോള്‍ കണക്കുക്കൂട്ടലിന്റെ തിരക്കിലാണ്. 2014ലെ ഭൂരിപക്ഷം വര്‍ദ്ധിപ്പിക്കാനാകുമെന്ന പ്രതീക്ഷയില്‍ യുഡിഎഫ് ക്യാമ്പും, അട്ടിമറി വിജയം നേടുമെന്ന് വിശ്വസിക്കുന്ന ഇടത് പ്രവര്‍ത്തകരും വോട്ടെണ്ണല്‍ ദിനത്തിനായി കാത്തിരിക്കുകയാണ്. അതേസമയം, മണ്ഡലത്തില്‍ വിജയ പ്രതീക്ഷയില്ലെങ്കിലും, ഏവരെയും ഞെട്ടിക്കുന്ന കുതിപ്പുണ്ടാകുമെന്ന ഉറച്ച പ്രതീക്ഷയിലാണ് ബിജെപി.

മണ്ഡലത്തിലെ തങ്ങളുടെ വോട്ട് ശതമാനം ഗണ്യമായി വര്‍ദ്ധിക്കുമെന്നാണ് ബിജെപി പ്രവര്‍ത്തകര്‍ പറയുന്നത്. ഉത്തര്‍പ്രദേശിലും മണിപ്പൂരിലും ബിജെപി സൃഷ്ടിച്ച അത്ഭുതം മലപ്പുറത്തും സംഭവിക്കുമെന്ന ആത്മവിശ്വാസത്തിലാണ് ബിജെപി സ്ഥാനാര്‍ത്ഥി എന്‍ ശ്രീപ്രകാശ്. മോദി സര്‍ക്കാരിന്റെ വികസന പദ്ധതികള്‍ക്ക് ജനങ്ങള്‍ അംഗീകാരം നല്‍കുമെന്നും, മുസ്ലീം സമുദായത്തില്‍ ബിജെപിയുടെ സ്വാധീനം വര്‍ദ്ധിച്ചെന്നുമാണ് ബിജെപി സ്ഥാനാര്‍ത്ഥി വ്യക്തമാക്കുന്നത്.

പോളിംഗ് വര്‍ദ്ധിച്ചില്ല...

പോളിംഗ് വര്‍ദ്ധിച്ചില്ല...

2017 ഏപ്രില്‍ 12ന് നടന്ന ഉപതിരഞ്ഞെടുപ്പില്‍ 71.4% ആയിരുന്നു പോളിംഗ്. 2014ലെ പോളിംഗിനെക്കാള്‍ കാര്യമായ വര്‍ദ്ധനയുണ്ടാകാത്തത് മുന്നണികളെ ആശങ്കപ്പെടുത്തിയിട്ടുണ്ട്. എന്നാല്‍ ഉപതിരഞ്ഞെടുപ്പായതിനാലാണ് പോളിംഗ് വര്‍ദ്ധിക്കാതിരിക്കാന്‍ കാരണമെന്നാണ് രാഷ്ട്രീയ പാര്‍ട്ടികളുടെ വിലയിരുത്തല്‍.

അട്ടിമറി വിജയം സ്വപ്‌നം കണ്ട് സിപിഎം...

അട്ടിമറി വിജയം സ്വപ്‌നം കണ്ട് സിപിഎം...

2014ല്‍ റെക്കോര്‍ഡ് ഭൂരിപക്ഷത്തോടെയാണ് ഇ അഹമ്മദ് മലപ്പുറത്ത് വിജയിച്ചത്. എതിര്‍ സ്ഥാനാര്‍ത്ഥി പികെ സൈനബയെക്കാള്‍ 1.94 ലക്ഷം വോട്ടിന്റെ ഭൂരിപക്ഷമായിരുന്നു ഇ അഹമ്മദ് നേടിയത്. പികെ കുഞ്ഞാലിക്കുട്ടി മത്സരിക്കുമ്പോള്‍ ഭൂരിപക്ഷം രണ്ട് ലക്ഷം കടക്കുമെന്നായിരുന്നു തുടക്കത്തില്‍ ലീഗ് പറഞ്ഞിരുന്നത്. എന്നാല്‍ ഇപ്പോള്‍ ആ പ്രതീക്ഷ വേണ്ടെന്നാണ് ലീഗ് ക്യാമ്പിലെ വിലയിരുത്തല്‍. അതേസമയം, മണ്ഡലത്തില്‍ അട്ടിമറി വിജയം വരെ നേടാന്‍ സാധ്യതയുണ്ടെന്നാണ് സിപിഎം ക്യാമ്പ് വിലയിരുത്തുന്നത്.

അത്ഭുതം സംഭവിക്കുമെന്ന്...

അത്ഭുതം സംഭവിക്കുമെന്ന്...

മലപ്പുറത്ത് വിജയത്തില്‍ കുറഞ്ഞതൊന്നും പ്രതീക്ഷിക്കുന്നില്ലെന്നാണ് ബിജെപി സ്ഥാനാര്‍ത്ഥി പറഞ്ഞിരുന്നത്. എന്തായാലും മണ്ഡലത്തില്‍ ബിജെപിയുടെ വോട്ടില്‍ ഗണ്യമായ വര്‍ദ്ധനയുണ്ടാകുമെന്ന് തന്നെയാണ് കണക്കുക്കൂട്ടല്‍. മുസ്ലീം ലീഗും സിപിഎമ്മും അടക്കമുള്ള പാര്‍ട്ടികളും ബിജെപി വോട്ടുകള്‍ വര്‍ദ്ധിക്കുമെന്ന് തന്നെയാണ് വിലയിരുത്തുന്നത്.

കഴിഞ്ഞ തവണ 64705 വോട്ട്...

കഴിഞ്ഞ തവണ 64705 വോട്ട്...

2014 ലോക്‌സഭ തിരഞ്ഞെടുപ്പില്‍ മലപ്പുറത്ത് മത്സരിച്ച എന്‍ ശ്രീപ്രകാശിന് 64705 വോട്ടാണ് ലഭിച്ചത്. ആകെ പോള്‍ ചെയ്ത വോട്ടിന്റെ 7.58 ശതമാനമായിരുന്നു ഇത്. എന്നാല്‍ ഇത്തവണ വോട്ട് ശതമാനത്തില്‍ വന്‍ വര്‍ദ്ധനവാണ് ബിജെപി പ്രതീക്ഷിക്കുന്നത്. തങ്ങള്‍ക്ക് മൂന്നര ലക്ഷം വരെ വോട്ടുകള്‍ ഇത്തവണ ലഭിക്കുമെന്നാണ് ബിജെപിയുടെ അവകാശവാദം.

പുതിയ വോട്ടര്‍മാര്‍ ബിജെപിയോടൊപ്പം...

പുതിയ വോട്ടര്‍മാര്‍ ബിജെപിയോടൊപ്പം...

നരേന്ദ്രമോദിയുടെ വികസന കാഴ്ചപ്പാടുകളെ അംഗീകരിക്കുന്ന യുവാക്കള്‍ ബിജെപിയ്ക്ക് അനുകൂലമായി വിധിയെഴുതിയെന്നാണ് ബിജെപി പ്രതീക്ഷിക്കുന്നത്. സിപിഎമ്മിന്റെയും മുസ്ലീം ലീഗിന്റെയും യുവ വോട്ടര്‍മാരുടെ വോട്ടുകള്‍ ചോരുമെന്നും, അത് ബിജെപിക്ക് ലഭിക്കുമെന്നുമെല്ലാമാണ് കണക്കുക്കൂട്ടല്‍. മണ്ഡലത്തില്‍ ഇത്തവണ 1.14 ലക്ഷം പുതിയ വോട്ടര്‍മാരാണുള്ളത്.

ഇടതുമുന്നണി മൂന്നാമതാകുമോ?

ഇടതുമുന്നണി മൂന്നാമതാകുമോ?

വെള്ളാപ്പള്ളിയുടെ നിലപാടുകളൊന്നും പ്രതികൂലമായി ബാധിക്കില്ലെന്നാണ് ബിജെപി പ്രവര്‍ത്തകര്‍ പറയുന്നത്. സിപിഎം വോട്ടുകളില്‍ ഇത്തവണ ഗണ്യമായ കുറവുണ്ടാകുമെന്നും, ആ വോട്ടുകളെല്ലാം ബിജെപിക്ക് ലഭിക്കുമെന്നും പ്രതീക്ഷിക്കുന്ന ബിജെപി, മലപ്പുറത്ത് ഇടതുമുന്നണിക്ക് ബംഗാള്‍ ഉപതിരഞ്ഞെടുപ്പിലെ അവസ്ഥയുണ്ടാകുമെന്നും അഭിപ്രായപ്പെടുന്നുണ്ട്. ബംഗാളിലെ കാന്തി ദക്ഷിണ്‍ മണ്ഡലത്തില്‍ നടന്ന ഉപതിരഞ്ഞെടുപ്പില്‍ ബിജെപി മൂന്നിരട്ടി വോട്ട് നേടിയാണ് ഇടതിനെ പിന്നിലാക്കിയത്.

English summary
BJP hopes three lakhs and more votes in malappuram.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X