കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ശബരിമല കത്തിച്ച് ബിജെപി! അയ്യപ്പന്‍റെ പേരില്‍ വോട്ട് പിടിക്കാന്‍ നീക്കം! കെപി ശശികല സ്ഥാനാര്‍ത്ഥി?

  • By Aami Madhu
Google Oneindia Malayalam News

Recommended Video

cmsvideo
കുളം കലക്കി മീൻ പിടിക്കുവാൻ ബിജെപി | Oneindia Malayalam

ലോക്സഭാ തെരഞ്ഞെടുപ്പ് അടുത്ത സാഹചര്യത്തില്‍
ശബരിമല സ്ത്രീപ്രവേശനം ബിജെപിയെ സംബന്ധിച്ച് ഭരണം പിടിക്കാനുള്ള തുറുപ്പുചീട്ടാണ്. വിശ്വാസികളെ പരമാവധി തെരുവിലിറക്കി അവര്‍ക്കൊപ്പമാണെന്ന പ്രതീതി സൃഷ്ടിച്ച് സമരം ശക്തമാക്കാന്‍ ബിജെപിക്ക് ഏറെകുറേ കഴിഞ്ഞിട്ടുണ്ട്. ഒരുപരിധിവരെ സര്‍ക്കാരിനെ സമ്മര്‍ദ്ദത്തിലാക്കാന്‍ കഴിഞ്ഞെന്ന് തന്നെയാണ് പാര്‍ട്ടിയുടെ വിലയിരുത്തല്‍.

ഇതോടെ സര്‍ക്കാരിന് മേല്‍ ഹൈന്ദവ സംഘടനകള്‍ക്ക് ഉണ്ടായ അതൃപ്തി വോട്ടാക്കിമാറ്റാനുള്ള ഒരുക്കത്തിലാണ് ബിജെപി. ഇതിനായി അവര്‍ പരിഗണിക്കുന്നതാകട്ടെ ഹൈന്ദവ സംഘടനകളുമായി വളരെ അടുത്ത ബന്ധമുള്ള കെപി ശശികലയേയും. വരാനിരിക്കുന്ന ലോക്സഭാ തിരഞ്ഞെടുപ്പില്‍ ശശികല ബിജെപിയുടെ സ്ഥാനാര്‍ത്ഥിയാകുമെന്ന് മനോരമയാണ് വാര്‍ത്ത പുറത്തുവിട്ടിരിക്കുന്നത്.കൂടുതല്‍ വിവരങ്ങള്‍ ഇങ്ങനെ

 ദക്ഷിണേന്ത്യ

ദക്ഷിണേന്ത്യ

ദക്ഷിണേന്ത്യയില്‍ താമരവിരിയിക്കാനുള്ള കിണഞ്ഞ പരിശ്രമത്തിലാണ് ബിജെപി. ഇതിനിടെയാണ് ശബരിമല വിഷയം പാര്‍ട്ടിക്ക് വീണുകിട്ടിയത്. രാജ്യമൊട്ടുക്ക് ഇല്ലേങ്കിലും ദക്ഷിണേന്ത്യയെ സംബന്ധിച്ച് ശബരിമല പ്രധാനപ്പെട്ട വിഷയം തന്നെയാണ്.അതുകൊണ്ട് തന്നെ വിശ്വാസികളെ അണിനിരത്തി വിഷയത്തില്‍ കൂടുതല്‍ നേട്ടം കൊയ്യാന്‍ ശ്രമിക്കണമെന്ന് അമിത് ഷാ കേരള ബിജെപി നേതാക്കള്‍ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.

 ജനകീയ പ്രക്ഷോഭങ്ങള്‍

ജനകീയ പ്രക്ഷോഭങ്ങള്‍

ഭക്തരെ പാര്‍ട്ടിക്ക് കീഴില്‍ അണിനിരത്തി ജനകീയ പ്രക്ഷോഭങ്ങള്‍ നടത്തണമെന്നാണ് അമിത് ഷായുടെ നിര്‍ദ്ദേശം. ഇതില്‍ ഏറെക്കുറേ പാര്‍ട്ടി വിജയിച്ചിട്ടുണ്ട്. മറ്റ് ഹൈന്ദവ സംഘടനകളോടൊപ്പം തന്നെ വിശ്വാസികള്‍ക്ക് വേണ്ടി പോരാടി സര്‍ക്കാരിനെ സമ്മര്‍ദ്ദത്തിലാക്കാന്‍ കഴിഞ്ഞിട്ടുണ്ടെന്നും പാര്‍ട്ടി കണക്കുകൂട്ടുന്നു. പ്രതിഷേധിക്കാന്‍ എത്തിയ ജനക്കൂട്ടത്തെ വോട്ടക്കി മാറ്റുകയാണ് ബിജെപിയുടെ ലക്ഷ്യം.

 സ്ഥാനാര്‍ത്ഥി

സ്ഥാനാര്‍ത്ഥി

വളരെ ചിട്ടയായ പ്രവര്‍ത്തനവും ഒപ്പം മികച്ച സ്ഥാനാര്‍ത്ഥികളും എന്നതാണ് ലോക്സഭാ തിരഞ്ഞെടുപ്പിനുളള ബിജെപിയുടെ സമവാക്യം. ശബരിമല പ്രക്ഷോഭത്തിന്‍റെ പശ്ചാത്തലത്തില്‍ ഹിന്ദു ഐക്യവേദി നേതാവായ കെപി ശശികലയെ മത്സര രംഗത്ത് ഇറക്കുന്നത് ഏറെ ഗുണം ചെയ്യുമെന്നും പാര്‍ട്ടി കണക്കാക്കുന്നു.

 മത്സരത്തിന്

മത്സരത്തിന്

പാലക്കാട് പട്ടാമ്പി സ്വദേശിയായ കെപി ശശികല വല്ലപ്പുഴ ഹയര്‍സെക്കന്‍ററി സ്കൂളിലെ അധ്യാപികയായിരുന്നു. ഇപ്പോള്‍ അവര്‍ വിരമിച്ചു. 2003 മുതല്‍ ഹിന്ദു ഐക്യവേദിയുടെ സംസ്ഥാന വൈസ് പ്രസിഡന്‍റായി പ്രവര്‍ത്തിച്ച ശശികല 2010 മുതല്‍ സംസ്ഥാന അധ്യക്ഷയാണ്. ശബരിമല വിഷയത്തില്‍ വിശ്വാസികളെ തെരുവിലിറക്കാന്‍ ശശികലയ്ക്ക് കഴിഞ്ഞിട്ടുണ്ടെന്നും പാര്‍ട്ടി കണക്കാക്കുന്നു.

 എതിര്‍ത്ത്

എതിര്‍ത്ത്

തൃശ്ശൂരോ പാലക്കാടോ ശശികലയെ മത്സരിപ്പിക്കണമെന്നാണ് ബിജെപി കണക്ക് കൂട്ടുന്നത്. എന്നാല്‍ പാര്‍ട്ടിയിലെ ചില നേതാക്കള്‍ ഈ നീക്കത്തെ എതിര്‍ത്ത് രംഗത്തെത്തിയിട്ടുണ്ട്. ശശികലയ്ക്ക് രാഷ്ട്രീയത്തില്‍ മുന്‍പ് പ്രവര്‍ത്തിച്ചുള്ള പരിചയം ഇല്ലെന്നതാണ് എതിര്‍ക്കുന്നവരുടെ വാദം.

 ഗുണം ചെയ്യില്ല

ഗുണം ചെയ്യില്ല

ഇത് പാര്‍ട്ടിക്ക് ഗുണം ചെയ്തേക്കില്ലെന്നും ഇവര്‍ മുന്നറിയിപ്പ് നല്‍കുന്നുണ്ട്. അതേസമയം നേതൃത്വത്തിന്‍റെ തിരുമാനത്തോട് ഇതുവരെ ശശികല പ്രതികരിച്ചിട്ടില്ലെന്ന് മനോരമ വാര്‍ത്തയില്‍ പറയുന്നു. തനിക്ക് രാഷ്ട്രീയ മോഹമില്ലെന്നാണ് ശശികല പ്രതികരിച്ചതെന്നാണ് വിവരം.

 സംഘപരിവാര്‍

സംഘപരിവാര്‍

എന്തായാലും ശബരിമല സമരത്തില്‍ സംഘപരിവാറും മറ്റ് ഹൈന്ദവ സംഘടനകളും ബിജെപിക്കൊപ്പം തന്നെയാണ്. ഒരു പരിധി വരെ വിശ്വാസികളും. അതുകൊണ്ട് തന്നെ സംഘപരിവാര്‍ നേതൃനിരയില്‍ ഉള്ളവരേയും സ്ഥാനാര്‍ത്ഥികളായി ബിജെപി പരിഗണിക്കുന്നുണ്ട്.

 എതിര്‍പ്പ്

എതിര്‍പ്പ്

എന്നാല്‍ പാര്‍ട്ടിയുടെ ഈ തിരുമാനത്തോട് സംഘപരിവാര്‍ നേതൃത്വത്തിന് താത്പര്യം ഇല്ല. സംഘടനകളില്‍ പ്രവര്‍ത്തിക്കുന്നവര്‍ ആ മേഖലകളില്‍ തന്നെ തുടരട്ടേയെന്നാണ് പരിവാറിന്‍റെ തിരുമാനം. പരിവാറിന്‍റെ ആളുകള്‍ ഇപ്പോള്‍ രാഷ്ട്രീയത്തിലേക്ക് ഇറങ്ങേണ്ടതില്ലെന്നും നേതൃത്വം വ്യക്തമാക്കുന്നു.

 മുന്‍ഗാമി

മുന്‍ഗാമി

അതേസമയം ശശികലയ്ക്ക് വേണ്ടി വാദിക്കുന്നവര്‍ മിസോറാം ഗവര്‍ണറും ബിജെപി മുന്‍ സംസ്ഥാന അധ്യക്ഷനുമായ കുമ്മനം രാജശേഖരന്‍റെ ഉദാഹരണമാണ് കാണിക്കുന്നത്. നിലയ്ക്കലില്‍ വര്‍ഷങ്ങള്‍ക്ക് മുന്‍പ് നടന്ന ഒരു സമരത്തില്‍ നിന്നാണ് കുമ്മനം ഉയര്‍ന്ന് വന്നതെന്ന് ഇവര്‍ ഓര്‍മ്മിപ്പിക്കുന്നു.

 ആര് വരും

ആര് വരും

എന്തായാലും ഇത്തവണ രണ്ടും കല്‍പ്പിച്ചാണ് ബിജെപി. ഒന്നുകില്‍ അയ്യപ്പന്‍റെ പേരില്‍ വോട്ട് പെട്ടിയിലാക്കുക, അല്ലേങ്കില്‍ മികച്ച സ്ഥാനാര്‍ത്ഥികളെ അണിനിരത്തുക. ഏത് വിധേനയും താമരവിരിയിക്കാനുള്ള ആലോചനയിലാണ് നേതൃത്വം.

English summary
bjp to field sasikala teacher in comming loksaba election
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X