Get Updates
Get notified of breaking news, exclusive insights, and must-see stories!

കലോത്സവ വേദിയിലൂടെ ബിജെപിയുടെ വിലാപ യാത്ര; സംഘര്‍ഷം ഒഴിവാക്കാന്‍ പോലീസ് അനുമതി നല്‍കി

പ്രധാന വേദിയായ പോലീസ് മൈതാനിക്ക് സമീപം സംഘര്‍ഷാവസ്ഥ തുടരുന്നു

കണ്ണൂര്‍: കണ്ണൂരിലെ സ്കൂള്‍ കലോത്സവ വേദിയുടെ മുന്നിലൂടെ ബിജെപി വിലാപ യാത്ര നടത്തി. സ്ഥലത്തെ സംഘര്‍ഷാവസ്ഥ കണക്കിലെടുത്താണ് പോലീസ് മൈതാനിയിലൂടെ വിലാപ യാത്ര നടത്താന്‍ പോലീസും കളക്ടറും അനുവാദം നല്‍കിയത്. കലോത്സവ വേദിയുടെ അരികിലൂടെ മൃതദേഹം കൊണ്ടുപോവാനാണ് അനുമതി നല്‍കിയത്.

മൃതദേഹം വഹിച്ചുള്ള ആംബുലന്‍സും നേതാക്കളുടെ വാഹനങ്ങളും മാത്രമാണ് കലോത്സവ വേദിക്ക് മുന്നിലൂടെ കടത്തിവിട്ടത്. ബിജെപി പ്രവര്‍ത്തകരുമായി കളക്ടര്‍ നടത്തിയ ചര്‍ച്ചയ്ക്ക് ശേഷമാണ് പ്രശ്നത്തില്‍ പരിഹാരമായത്.

kannur

കണ്ണൂര്‍ എസ്പിയാണ് അനാവശ്യമായി പ്രശ്നങ്ങള്‍ ഉണ്ടാക്കുന്നതെന്നാണ് ബിജെപി ആരോപിക്കുന്നത്. കലോത്സവ വേദിയില്‍ സംഘര്‍ഷമുണ്ടാവില്ലെന്ന് ബിജെപി നേതാക്കള്‍ കളക്ടര്‍ക്ക് ഉറപ്പ് നല്‍കുകയും ചെയ്തിരുന്നു.

കലോത്സവ വേദിയുടെ മുന്നിലൂടെ വിലാപ യാത്ര അനുവദിക്കാനാവില്ലെന്നാണ് പോലീസ് ആദ്യം അറിയിച്ചത്. എന്നാല്‍ പ്രധാന വേദിയായ പോലീസ് മൈതാനിയുടെ മുന്നിലൂടെ വിലാപ യാത്ര നടത്തുമെന്ന നിലപാടില്‍ ബിജെപി പ്രവര്‍ത്തകരും ഉറച്ചുനിന്നു.

തുടര്‍ന്ന് ബിജെപി പ്രവര്‍ത്തകര്‍ റോഡില്‍ കുത്തിയിരുന്നു. ജില്ലയിലെ വിവിധ ഭാഗങ്ങളില്‍ നിന്നെത്തിയ ബിജെപി പ്രവര്‍ത്തകര്‍ സംഘടിച്ചതോടെ കലോത്സവ വേദിയ്ക്ക് സമീപം സംഘര്‍ഷാവസ്ഥയുണ്ടായി.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+