വെള്ളാപ്പള്ളിയും ബിജെപിയും അടിച്ച് പിരിഞ്ഞു, ബിജെപി പുതിയ കൂട്ടുകെട്ടില്‍
കോഴിക്കോട്: വെള്ളാപ്പള്ളിയുടെ പുതിയ പാര്‍ട്ടിയായ ഭാരതീയ ധര്‍മജന സേനയുമായുള്ള സഖ്യനീക്കം തകര്‍ന്നതോടെ ബിജെപി പുതിയ രാഷട്രീയ നീക്കത്തിന് കോപ്പുകൂട്ടുന്നു. ബിജെപിയുടെ നിഴലായ് തുടങ്ങിയ ബിഡിജെഎസിന്റെ പെട്ടെന്നുള്ള നിലപാട് മാറ്റത്തെ ബിജെപി അമ്പരപ്പോടെയാണ് കാണുന്നത്.
ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍ നയിച്ച വിമോചന യാത്രയുടെ തുടക്കം മുതല്‍ തന്നെ ബിഡിജെഎസിന്റെ നിസ്സകരണം ബിജെപിയില്‍ ആശങ്കയുണ്ടാക്കിയിരുന്നു. എന്നാല്‍ യാത്ര വടക്കന്‍ ജില്ലകളിലേക്ക് കടന്നതോടെ അത് മൂര്‍ഛിക്കുകയായിരുന്നു.

നിലപാട് മാറ്റം പിണറായിയുടെ യാത്രയോടെ
സിപിഎം പോളിറ്റ് ബ്യൂറോ മെമ്പര്‍ പിണറായി വിജയന്‍ നയിക്കുന്ന നവകേരള മാര്‍ച്ച് എറണാകുളം ജില്ല വിട്ടതോടെയാണ്. ബിഡിജെഎസിന്റെ നിലപാടില്‍ കാര്യമായ മാറ്റം വന്നതെന്നാണ് ബിജെപിയുടെ വാദം.

ചര്‍ച്ച കോണ്‍ഗ്രസുമായും
ബിജെപി ബന്ധം ഒഴിയാന്‍ ബിഡിജെഎസ് തീരുമാനിച്ചത് മുതല്‍ വെള്ളാപ്പള്ളി കോണ്‍ഗ്രസുമായും സിപിഎമ്മുമായും രഹസ്യ ചര്‍ച്ചകള്‍ നടത്തിയിരുന്നെന്നും ബിജെപി പറയുന്നു.

സോളാറില്‍ വന്ന വിഴിത്തിരിവ്
സോളാര്‍ കേസിന്റെ രണ്ടാം വരവോടെ കേരള രാഷട്രീയം മാറിമറിഞ്ഞെന്ന വിലയിരുത്തലും എല്‍ഡിഎഫിന് മേല്‍ക്കെ ഉണ്ടാരുമെന്ന വിലയിരുത്തലും ബിഡിജെഎസിനെ മാറിചിന്തിക്കാന്‍ പ്രേരിപ്പിച്ചു എന്നാണ് റിപ്പോര്‍ട്ട്.

അടി കിട്ടിയത് ബിജെപിക്ക്
ബിഡിജെഎസിന്റെ ചുമരിലേറി മധ്യകേരളത്തില്‍ നേട്ടമുണ്ടാക്കാമെന്ന ബിജെപിയുടെ മോഹങ്ങള്‍ക്കാണ് ഇപ്പോള്‍ മങ്ങലേറ്റിരിക്കുന്നത്. നിയമസഭാ തിരഞ്ഞെടുപ്പിനായി 25 സീറ്റുകള്‍ ബിഡിജെഎസിനായി മാറ്റിവച്ചിരുന്നു ബിജെപി.

ബിജെപി പുതിയ നീക്കള്‍ക്ക്
സഖ്യത്തില്‍ നിന്ന് ബിഡിജെഎസ് പിന്മാറിയതോടെ സ്വന്തം നിലയില്‍ തിരഞ്ഞെടുപ്പിനെ നേരിടാനാണ് ആര്‍എസ്എസ്, ബിജെപിക്ക് നല്‍കിയിരിക്കുന്ന നിര്‍ദേശം.












Click it and Unblock the Notifications