കേരളത്തിൽ കള്ളക്കടത്തുകാരുടെ ഗവൺമെന്റ്, കുട്ടനാട്ടിൽ ബിജെപിക്ക് വിജയപ്രതീക്ഷ; വിവി രാജേഷ് പറയുന്നു
തിരുവനന്തപുരം: കേരളത്തില്‍ ഇപ്പോള്‍ നടക്കുന്ന സമരങ്ങള്‍ തിരഞ്ഞെടുപ്പ് മാത്രം മുന്നില്‍ കണ്ടുകൊണ്ടുള്ള സമരങ്ങളല്ലെന്ന് ബിജെപി തിരുവനന്തപുരം ജില്ല പ്രസിഡന്റ് വിവി രാജേഷ് പറഞ്ഞു. ഈ സമരങ്ങള്‍ ദീര്‍ഘകാല അടിസ്ഥാനത്തില്‍ കേരളത്തിന്റെ രാഷ്ട്രീയ ഭാവി, സര്‍ക്കാരിനോട് കേരള ജനതയുടെ ഇപ്പോഴുള്ള വികാരം, അത് യഥാര്‍ത്ഥ പ്രതിപക്ഷ കക്ഷികളെന്ന നിലയില്‍ പ്രതിഫലിപ്പിക്കുകയാണ് ചെയ്യുന്നതെന്ന് വിവി രാജേഷ് പറഞ്ഞു. തിരഞ്ഞെടുപ്പില്‍ അന്നത്തെ എല്ലാ രാഷ്ട്രീയ സാഹചര്യവും ചര്‍ച്ച ചെയ്യും. ഈ സമരങ്ങള്‍ സര്‍ക്കാരിന്റെ തെറ്റായ സമീപനങ്ങള്‍ക്കെതിരെയാണെന്ന് വിവി രാജേഷ് പറഞ്ഞു. വണ്‍ ഇന്ത്യ മലയാളത്തിന് നല്‍കിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.

കള്ളക്കടത്തുകാരുടെ സര്‍ക്കാര്‍
കേരളത്തിലെ ഈ സര്‍ക്കാര്‍ ഒരു കള്ളക്കടത്തുകാരുടെ സര്‍ക്കാരായി മാറി. അതിന് എതിരെയുള്ള ജന വികാരമാണ് പ്രതിഫലിപ്പിക്കുന്നത്. കേരളത്തില്‍ ഇപ്പോള്‍ നടക്കുന്ന സമരങ്ങള്‍ സര്‍ക്കാരിന്റെ തെറ്റായ സമീപനങ്ങള്‍ക്കെതിരെയാണെന്നും രാജേഷ് കൂട്ടിച്ചേര്‍ത്തു.

തദ്ദേശ തിരഞ്ഞെടുപ്പ്
തദ്ദേശ തിരഞ്ഞെടുപ്പ് മാറ്റിവയ്ക്കുന്നത് ജനാധിപത്യത്തെ അട്ടിമറിക്കുന്നതിന് തുല്യമാണെ നിലപാടാണ് ബിെജപിക്കുള്ളത്. അക്കാര്യം ഞങ്ങളുടെ സംസ്ഥാന അധ്യക്ഷന്‍ പറഞ്ഞു കഴിഞ്ഞു. കാരണം, കൊവിഡ് ഏത് സമയത്ത് അവസാനിക്കുമെന്നും അതിന്‍രെ വാക്‌സിന്‍ എന്ന് വരുമെന്നും നമുക്ക് ഉറപ്പില്ല. അപ്പോള്‍ തീര്‍ച്ചയായും കൊവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് തിരഞ്ഞെടുപ്പ് കമ്മിഷന്‍ തന്നെ വ്യത്യസ്തമായ ആശയങ്ങള്‍ മൂന്നോട്ട് വച്ചിട്ടുണ്ട്.


കാലാവധി കഴിയും മുമ്പ് നടത്തുക
അതുകൊണ്ട് കാലാവധി കഴിയും മുമ്പ് തിരഞ്ഞെടുപ്പ് നടത്തി, പുതിയ ജനപ്രതിനിധികളെ അധികാരം ഏല്‍പ്പിക്കണമെന്ന നിലപാടാണ് ബിജെപിക്കുള്ളത്. അത് ജനാധിപത്യത്തിന്റെ സുസ്ഥിരതയ്ക്ക് വേണ്ടിയുള്ള നിലപാടാണ്. എന്നാല്‍ സര്‍ക്കാര്‍ രാഷ്ട്രീയ സാഹചര്യങ്ങള്‍ സംസ്ഥാന സര്‍ക്കാരിന് എതിരായതുകൊണ്ട്, ഓരോ ദിവസം കൂടുതല്‍ വെളിപ്പെടുത്തല്‍ പുറത്തുവരുന്നതുകൊണ്ട് സര്‍ക്കാര്‍ കൂടുതല്‍ ആശങ്കയിലാണ്. അതുകൊണ്ടാണ് സര്‍ക്കാര്‍ തിരഞ്ഞെടുപ്പ് നീട്ടിവയ്ക്കാന്‍ നീക്കങ്ങള്‍ നടത്തുന്നത്.

കുട്ടനാട് ചവറ ഉപതിരഞ്ഞെടുപ്പ്
കുട്ടനാട്, ചവറ ഉപതിരഞ്ഞെടുപ്പുകളുടെ ഭാഗമായി ഞങ്ങള്‍ പഞ്ചായത്ത് തലത്തില്‍ ഒരുക്കങ്ങള്‍ നടത്തിവരുന്ന സമയത്താണ് കൊറോണ വ്യാപനം രൂക്ഷമായതോടെ തിരഞ്ഞെടുപ്പ് ഉണ്ടാകില്ലെന്ന അറിയിപ്പ് വന്നത്. എന്തായാലും ഞങ്ങള്‍ ഇപ്പോഴും ഏത് സമയത്ത് തിരഞ്ഞെടുപ്പ് വന്നാലും നേരിടാന്‍ സജ്ജരാണ്. കുട്ടനാടിനെ സംബന്ധിച്ച് ഞങ്ങള്‍ക്ക് വളരെ വലിയ മുന്നേറ്റങ്ങള്‍ നല്‍കിയ മണ്ഡലങ്ങളില്‍ ഒന്നാണ്. വിജയപ്രതീക്ഷയുള്ള മണ്ഡലമാണ് കുട്ടനാടെന്നും രാജേഷ് പറഞ്ഞു.

മൂന്ന് മാസത്തേക്ക്
അടുത്ത ഫെബ്രുവരിയില്‍ പൊതുതിരഞ്ഞെടുപ്പിലേക്കുള്ള നോട്ടിഫിക്കേഷന്‍ വരും. അപ്പോള്‍ മൂന്ന് മാസത്തേക്ക് വേണ്ടി, കോടിക്കണക്കിന് രൂപയും ചെലവാക്കി, പതിനായിരക്കണക്കിന് ആളുകള്‍ ഒരുമിച്ച് കൂടി, ഒരു തിരഞ്ഞെടുപ്പ് വേണമോ എന്നുള്ള ആശങ്ക ആദ്യമായി പങ്കുവച്ചത് ബിജെപി അധ്യക്ഷന്‍ കെ സുരേന്ദ്രനാണ്. സ്വാഭാവികമായിട്ടും കേരളത്തിലും സര്‍ക്കാരും പ്രതിപക്ഷവും ആ നിലപാടില്‍ എത്തുകയായിരുന്നെന്ന് വിവി രാജേഷ് പറഞ്ഞു.
'അത് നിങ്ങള്‍ക്ക് സംഭവിക്കുന്നത് വരെ ഒരിക്കലും മനസിലാകില്ല', വൈറലായി ഭാവനയുടെ ഇൻസ്റ്റഗ്രാം പോസ്റ്റ്