കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പയ്യന്നൂരിൽ നിന്ന് മുങ്ങിയ അമിത് ഷാ തിരുവനന്തപുരത്ത് പൊങ്ങി; ആവേശത്തോടെ അണികൾ...

Google Oneindia Malayalam News

തിരുവനന്തപുരം: കുമ്മനം രാജശേഖരൻ നിയക്കുന്ന ജനരക്ഷാ യാത്രയിൽ പങ്കെടുക്കാൻ‌ ബിജെപി ദേശീയ അധ്യക്ഷൻ അമിത് ഷാ തിരുവനന്തപുരത്തെത്തി. തിരുവന്തപുരം പാളയം രക്തസാക്ഷി മണ്ഡപം മുതലാണ് അമിത് ഷാ യാത്രയില്‍ പങ്കുചേര്‍ന്നത്. ജനരക്ഷാ യാത്രയുടെ ഉദ്ഘാടനം പയ്യന്നൂരിൽ വെച്ച് നിർവ്വഹിച്ചത് അമിത് ഷാ ആയിരുന്നു. എന്നാൽ അടുത്ത ദിവസം തന്നെ അദ്ദേഹം ദില്ലിയേക്ക് പോയിരുന്നു. അത് വൻ വിവാദമാകുകയും ചെയ്തിരുന്നു.

ഹൈക്കമാൻഡിന്റെ പിന്തുണയില്ല? സോളാർ റിപ്പോർട്ടിലുള്ളത് ഗുരുതര ആരോപണം, ഗൗരവകരമെന്ന് വിഡി സതീശൻഹൈക്കമാൻഡിന്റെ പിന്തുണയില്ല? സോളാർ റിപ്പോർട്ടിലുള്ളത് ഗുരുതര ആരോപണം, ഗൗരവകരമെന്ന് വിഡി സതീശൻ

രാജ്യം വികസിച്ചില്ലെങ്കിലും ആസ്തി വികസിപ്പിച്ച് ബിജെപി; കോൺഗ്രസും മോശക്കാരല്ല, കണക്കുകൾ പുറത്ത്!രാജ്യം വികസിച്ചില്ലെങ്കിലും ആസ്തി വികസിപ്പിച്ച് ബിജെപി; കോൺഗ്രസും മോശക്കാരല്ല, കണക്കുകൾ പുറത്ത്!

ഇന്ന് യാത്രയുടെ തുടക്കം മുതല്‍ അമിത് ഷാ ഒപ്പം ചേരുമെന്നാണ് അറിയിച്ചിരുന്നതെങ്കിലും സുരക്ഷാ കാരണങ്ങളാലാണ് പാളയം മുതല്‍ യാത്രയുടെ ഭാഗമായത്. കൊല്ലപ്പെട്ട ആര്‍എസ്എസ് പ്രവര്‍ത്തകരായ മണ്ണന്തല രഞ്ജിത്ത്, ശ്രീകാര്യം രാജേഷ് എന്നിവരുടെ വീടുകള്‍ സന്ദര്‍ശിച്ചശേഷമാണ് ചൊവ്വാഴ്ച യാത്ര ആരംഭിച്ചത്. വൈകുന്നേരം നടക്കുന്ന പൊതു സമ്മേളനവും അമിത് ഷായാണ് ഉദ്ഘാടനം ചെയ്യുന്നത്. ‌

Amit shah

ജിഹാദി- ചുവപ്പ് ഭീകരതയ്‌ക്കെതിരെ എന്ന മുദ്രാവാക്യവുമായാണ് കണ്ണൂര്‍ പയ്യന്നൂരില്‍ നിന്ന് ബിജെപി ജനരക്ഷാ യാത്ര ആരംഭിച്ചത്. ബിഡിജെഎസ് പ്രവര്‍ത്തകരും യാത്രയുടെ ഭാഗമായിട്ടുണ്ട്. അധ്യക്ഷന്‍ തുഷാര്‍ വെള്ളാപ്പള്ളിയുടെ നേതൃത്വത്തില്‍ പ്രകടനമായെത്തിയാണ് ബിഡിജെഎസ് പ്രവര്‍ത്തകര്‍ യാത്രയുടെ ഭാഗമായത്. ബിഡിജെഎസ് അധ്യക്ഷന്‍ തുഷാര്‍ വെളളാപ്പളളി, ജെആര്‍എസ് അധ്യക്ഷ സികെ ജാനു, കേന്ദ്രമന്ത്രി അശ്വിനികുമാര്‍ ചൗബെ എന്നിവരും സമാപന സമ്മേളനത്തില്‍ പങ്കെടുക്കുന്നുണ്ട്.

English summary
BJP Janraksha Yathra in trivandrum
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X