സംഭാവനയ്ക്കുവേണ്ടി വ്യാപാരിയെ ഭീഷണിപ്പെടുത്തിയ ബിജെപി നേതാവ് അറസ്റ്റില്‍

  • Posted By:
Subscribe to Oneindia Malayalam

കൊല്ലം: വ്യാപാരിയെ ഭീഷണിപ്പെടുത്തി പണം ആവശ്യപ്പെട്ട കേസില്‍ ബിജെപി നേതാവിനെ അറസ്റ്റ് ചെയ്തു. വ്യാപാരിയുടെ പരാതിയെത്തുടര്‍ന്ന് ബിജെപി കൊല്ലം ജില്ലാ കമ്മറ്റി അംഗം സുഭാഷിനെതിരെയാണ് ചവറ പോലീസ് അറസ്റ്റ് ചെയ്തത്. ഇയാള്‍ക്കെതിരെ കേസെടുത്ത് അന്വേഷിച്ച് വരികയായിരുന്നു. ചവറയില്‍ കുടിവെള്ള കമ്പനി നടത്തുന്ന മനോജാണ് പരാതിക്കാരന്‍.

മനോജിന്റെ അനുമതിയില്ലാതെ രസീതില്‍ 5,000 രൂപ എഴുതി നല്‍കുകയായിരുന്നു. എന്നാല്‍ 3,000 രൂപ മാത്രമേ തരാന്‍ സാധിക്കൂയെന്നും എഴുതിയ മുഴുവന്‍ തുകയും നല്‍കാന്‍ കഴിയില്ലെന്നും പറഞ്ഞെങ്കിലും വഴങ്ങാന്‍ നേതാവ് തയ്യാറായിരുന്നില്ല. മാത്രമല്ല, മനോജിനെ തെറിവിളിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്തു.

bjpflag

സംഭവത്തിന്റെ ശബ്ദരേഖ പുറത്തായിരുന്നു. മനോജ് പോലീസില്‍ പരാതി നല്‍കുകയും ചെയ്തതോടെ സുഭാഷിനെ കഴിഞ്ഞയാഴ്ച ബിജെപിയില്‍ നിന്ന് സസ്‌പെന്റ് ചെയ്തു. സുഭാഷിനെതിരെ മനോജ് ആദ്യം ബിജെപിക്കാണ് പരാതി നല്‍കിയത്. ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരനും പിന്നീട് പോലീസിനും പരാതി നല്‍കിയിരുന്നുവെന്നും നടപടികള്‍ ഒന്നും ഉണ്ടായില്ലെന്നും മനോജ് പറയുന്നു. സംഭവത്തിന്റെ ശബ്ദരേഖ പുറത്തായതിനെത്തുടര്‍ന്നാണ് ഇപ്പോള്‍ പോലീസ് കേസെടുത്തത്.


English summary
BJP leader arrested for threatening entrepreneur at Kollam
Please Wait while comments are loading...