കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

രമേശ് ചെന്നിത്തല ജോളി, പിണറായി വിജയൻ സയനൈഡ്, രണ്ടും നശീകരണമെന്ന് ബിജെപി നേതാവ് ബി ഗോപാലകൃഷ്ണൻ

Google Oneindia Malayalam News

കൊച്ചി: രമേശ് ചെന്നിത്തലയെ ജോളിയെന്നും മുഖ്യമന്ത്രി പിണറായി വിജയനെ സയനൈഡ് എന്നും വിളിച്ച് ബിജെപി നേതാവ് ബി ഗോപാലകൃഷ്ണന്‍. കേരള രാഷ്ട്രീയത്തിലെ ജോളി ചെന്നിത്തലയും സയനൈഡ് പിണറായിയും ആണെന്ന് ബി ഗോപാലകൃഷ്ണന്‍ പരിഹസിച്ചു. രണ്ടും നശീകരണമാണെന്നും ബിജെപി നേതാവ് പറഞ്ഞു.

ഡോ. സോനു, സുധീർ, നാസർ... ജോളിക്കെതിരെയുളള നിർണായക സാക്ഷികൾ, മൂന്ന് പേരും ജീവനോടെയില്ല!ഡോ. സോനു, സുധീർ, നാസർ... ജോളിക്കെതിരെയുളള നിർണായക സാക്ഷികൾ, മൂന്ന് പേരും ജീവനോടെയില്ല!

കേരളത്തില്‍ ഇടത് വലത് മുന്നികള്‍ സ്വന്ത് സമ്പാദിക്കുകയും വെട്ടിപ്പിടിക്കുകയും പണം തട്ടുകയും ചെയ്ത് ജനങ്ങളെ വഞ്ചിക്കുകയാണ്. സ്വന്തം കൈ കൊണ്ട് കൊന്ന ശേഷം രക്ഷകനായി വീമ്പ് കാണിക്കുന്ന ജോളിസമാണ് കേരളത്തിലെന്നും ബി ഗോപാലകൃഷ്ണന്‍ കുറ്റപ്പെടുത്തി.

bjp

സംസ്ഥാനത്തെ ഉപതിരഞ്ഞെടുപ്പകളില്‍ പാലാരിവട്ടവും കിയാലും കിഫ്ബിയും സോളാറും സരിതയും അടക്കമുളള രാഷ്ട്രീയ വിഷയങ്ങള്‍ ചര്‍ച്ച ചെയ്യാതിരിക്കാനുളള ശ്രമമാണ് യുഡിഎഫും എല്‍ഡിഎഫും നടത്തുന്നത് എന്നും ബി ഗോപാലകൃഷ്ണന്‍ പറഞ്ഞു. കൂടത്തായി വിഷയം ഉയര്‍ത്തി രാഷ്ട്രീയ ചര്‍ച്ചകളെ ഇല്ലാതാക്കാനുളള ശ്രമാണ് നടക്കുന്നത്. കാരണം അഴിമതി ചര്‍ച്ചയായാണ് ഇടതും വലതും മുന്നണിയില്‍ പ്രതിക്കൂട്ടിലാകുമെന്നും ബി ഗോപാലകൃഷ്ണന്‍ പറഞ്ഞു.

മൂന്നോളം പ്രണയങ്ങൾ, സിനിമ കാണലും മറ്റുമായി കറക്കം, ഡിഗ്രി പോലുമില്ല, ജോളിയെ ഓർത്ത് സഹപാഠികൾ!മൂന്നോളം പ്രണയങ്ങൾ, സിനിമ കാണലും മറ്റുമായി കറക്കം, ഡിഗ്രി പോലുമില്ല, ജോളിയെ ഓർത്ത് സഹപാഠികൾ!

ഒക്ടോബര്‍ 21നാണ് 5 മണ്ഡലങ്ങളിലേക്കുളള നിയമസഭാ ഉപതിരഞ്ഞെടുപ്പ് നടക്കുന്നത്. 24നാണ് വോട്ടെണ്ണല്‍. വട്ടിയൂര്‍ക്കാവ്, കോന്നി, മഞ്ചേശ്വരം മണ്ഡലങ്ങളില്‍ ബിജെപിക്ക് വിജയ പ്രതീക്ഷയുണ്ട്. മൂന്ന് മണ്ഡലങ്ങളിലും ലോക്സഭാ തിരഞ്ഞെടുപ്പിൽ മുന്നേറ്റമുണ്ടാക്കാൻ സാധിച്ചിരുന്നു എന്നതിലാണ് ബിജെപിയുടെ പ്രതീക്ഷ. ശക്തമായ ത്രികോണ മത്സരമാണ് ഇക്കുറി എല്ലാ മണ്ഡലങ്ങളിലും നടക്കുന്നത്. ശബരിമല വിഷയമാണ് ബിജെപി പ്രധാനമായും തിരഞ്ഞെടുപ്പ് പ്രചാരണത്തിന് ഉപയോഗിക്കുന്നത്.

English summary
BJP leader B Gopalakrishnan against Pinarayi Vijayan and Ramesh Chennithala
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X