Get Updates
Get notified of breaking news, exclusive insights, and must-see stories!

ഇരട്ട ചങ്കുള്ള പിണറായി കേരള ഹമാസിന്റെ തടവറയിലൊ? മുഖ്യമന്ത്രിക്കെതിരെ ബി ഗോപാലകൃഷ്ണന്‍

തൃശൂര്‍: മുഖ്യമന്ത്രി പിണറായി വിജയനെതിരെ വിമര്‍ശനവവുമായി ബിജെപി നേതാവ് ബി ഗോപാലകൃഷ്ണന്‍. ഇസ്രയേലില്‍ ഹമാസ് റോക്കറ്റ് ആക്രമണത്തില്‍ സൗമ്യ സന്തോഷ് കൊല്ലപ്പെട്ട സംഭവത്തില്‍ മുഖ്യമന്ത്രി മൗനം പാലിക്കുന്നു എന്ന് ആരോപിച്ചാണ് ഗോപാലകൃഷ്ണന്റെ വിമര്‍ശനം. ഇരട്ട ചങ്കുള്ള നമ്മുടെ മുഖ്യമന്ത്രി പിണറായി വിജയന്‍ കേരള ഹമാസിന്റെ തടവറയിലാണോ എന്ന് ചോദിക്കുന്ന ഫേസ്ബുക്ക് പോസ്റ്റിലാണ് ഗോപാലകൃഷ്ണന്റെ വിമര്‍ശനം. കുറിപ്പിന്റെ പൂര്‍ണരൂപം ഇങ്ങനെ..

കേരള ഹമാസിന്റെ തടവറയിലൊ?

കേരള ഹമാസിന്റെ തടവറയിലൊ?

ഇരട്ട ചങ്കുള്ള നമ്മുടെ മുഖ്യമന്ത്രി പിണറായി വിജയന്‍ കേരള ഹമാസിന്റെ തടവറയിലൊ? ഹരിയാനയില്‍ നടന്ന നിര്‍ഭാഗ്യകരമായ ഒരു ആള്‍ക്കൂട്ടക്കൊലക്കിരയായ ജൂനൈദിന് ഫരീദാബാദിലെ അവരുടെ വീട്ടില്‍ പാര്‍ട്ടി പോളിറ്റ് ബ്യുറോ അംഗങ്ങളെയും കൂട്ടി സന്ദര്‍ശനം നടത്തി, സാമ്പത്തികമായും സാമൂഹികമായും വേണ്ട എല്ലാ സഹായങ്ങളും ചെയ്തു കൊടുത്ത ഇരട്ടചങ്കന്‍ മുഖ്യമന്ത്രി നമ്മുടെ കേരളത്തില്‍ തന്നെയുള്ള ഒരു സഹോദരിക്ക് പലസ്തീന്‍ തീവ്രവാദികളുടെ ആക്രമണത്തില്‍ ജീവന്‍ നഷ്ട്ടപെട്ട സംഭവത്തില്‍ അവലംബിക്കുന്ന അപലപനീയമായ മൗനം കണ്ടു ചോദിച്ചു പോകുന്നതാണ്.

 ജൂനൈദ് കേരളീയനുമല്ല

ജൂനൈദ് കേരളീയനുമല്ല

ജൂനൈദ് സംഭവം കേരളത്തില്‍ നടന്നതല്ല, ജൂനൈദ് കേരളീയനുമല്ല എന്നിട്ടും മനുഷ്യ സ്‌നേഹത്തിന്റെ പേരിലായിരുന്നു മതേതര കേരളത്തിന്റെ വകയായി പത്ത് ലക്ഷം രൂപ മുഖ്യമന്ത്രി സംഭാവന ചെയ്തത്. അതിന്റെ പിന്നില്‍ ഒളിച്ചിരുന്ന രാഷ്ട്രീയ സമവാക്യങ്ങള്‍ എല്ലാം തിരിച്ചറിഞ്ഞിട്ടും കേരള ജനത അതിനെ എതിര്‍ക്കാതിരുന്നത് മാനുഷിക മൂല്യങ്ങളുടെ പേരില്‍ തന്നെയാണ്.

 ഇസ്രായേല്‍ കൊടുക്കട്ടെ

ഇസ്രായേല്‍ കൊടുക്കട്ടെ

പക്ഷെ, ഇന്ന് നമ്മുടെ കൈയ്യെത്തും ദൂരത്തു ജീവിക്കുന്ന ഒരു സഹോദരി ജീവിത ക്ലേശം പരിഹരിക്കാന്‍ വിദേശത്ത് പോയി ജോലി ചെയ്യുന്നതിനിടക്ക് അവരറിയാത്ത കാരണത്താല്‍ മതതീവ്രവാദികളുടെ ആക്രമണത്തില്‍ കൊല്ലപ്പെടുമ്പോള്‍, അവര്‍ക്ക് ആദരാജ്ഞലികള്‍ പോലും പിന്‍വലിക്കുന്ന നീതികേട് കാട്ടുകയും, നഷ്ടപരിഹാരം കൊടുക്കാതിരിക്കുകയും, വേണമെങ്കില്‍ ഇസ്രായേല്‍ കൊടുക്കട്ടെ എന്ന് പറയുകയും ചെയ്യുന്ന നെറികെട്ട ഈ രാഷ്ട്രീയം അപകടകരമാണ്.

മതവാദ കേരളമെന്നാണോ വിളിക്കേണ്ടത്?

മതവാദ കേരളമെന്നാണോ വിളിക്കേണ്ടത്?

മതത്തിന്‍േറയും, മതാധിഷ്ഠിത രാഷ്ട്രീയ സമവാക്യങ്ങളുടെയും അടിസ്ഥാനത്തില്‍ ജനാധിപത്യാവകാശങ്ങള്‍ പോലും നിശ്ചയിക്കപ്പെടുന്ന നമ്മുടെ കേരളത്തെ ഇനി നാം മതേതര കേരളമെന്നാണോ അതോ മതവാദ കേരളമെന്നാണോ വിളിക്കേണ്ടത്? ഭാരതത്തില്‍ തന്നെയുള്ള ബംഗാളിലെ വംശഹത്യയില്‍ മിണ്ടാതിരുന്ന, സൗമ്യയുടെ ദാരുണ മരണത്തിനു ഒരു അനുശോചനം പോലും രേഖപ്പെടുത്താത്ത കുഞ്ഞാലികുട്ടിയും ലീഗും പാലസ്തീന് വേണ്ടി ഇന്ത്യ ഇടപെടണമെന്ന് പറഞ്ഞുകൊണ്ട് ഇന്ന് പാണക്കാട് തങ്ങളുടേയും കുഞ്ഞാലിക്കുട്ടിയുടേയും നേതൃത്വത്തില്‍ നടത്തിയ ധര്‍ണയുടെ സാംഗത്യവും എന്താണ്?

കളിപ്പാവകള്‍ ആയി മാറുന്നത്

കളിപ്പാവകള്‍ ആയി മാറുന്നത്

ദേശതാല്പര്യങ്ങള്‍ സംരക്ഷിക്കാനും, വിവേചനങ്ങള്‍ കൂടാതെ ജനങ്ങളെ സംരക്ഷിക്കാനും വേണ്ടി സത്യപ്രതിജ്ഞ ചെയ്തു അധികാരമേറ്റ ഈ ജനപ്രതിനിധികള്‍ ആരുടെയൊക്കെയോ കൈകളിലെ കളിപ്പാവകള്‍ ആയി മാറുന്നത് ഭാരതത്തിന്റെ പരമാധികാരവും പൗരന്മാരുടെ ജനാധിപത്യാവകാശങ്ങളും കൂടി കവര്‍ന്നെടുക്കാന്‍ തരത്തില്‍ അപകടകരവും, ഒരു തരത്തിലും അനുവദിക്കപ്പെടേണ്ടാത്തതുമാണ്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+