
മാളില്‍ പോയി സാധനം വാങ്ങിക്കുന്നത് തടയാന്‍ ഇതല്ലാതെ വേറെ വഴിയില്ല; ജിഎസ്ടി പരിഷ്‌കരണത്തില്‍ ബി ഗോപാലകൃഷ്ണന്‍
തൃശൂര്‍: ഭക്ഷ്യ വസ്തുക്കള്‍ അടക്കമുള്ള സാധനങ്ങള്‍ക്ക് ജി എസ് ടി നിരക്ക് വര്‍ധിപ്പിക്കാനുള്ള തീരുമാനത്തെ ന്യായീകരിച്ച് ബി ജെ പി നേതാവ് അഡ്വ ബി ഗോപാലകൃഷ്ണന്‍. ജനങ്ങള്‍ സാധാരണ കച്ചവടക്കാരെ ഉപേക്ഷിച്ച് വലിയ മാളുകളില്‍ നിന്ന് സാധനം വാങ്ങുന്നത് തടയാന്‍ ഇത് മാത്രമാണ് പോം വഴി എന്നാണ് ബി ഗോപാലകൃഷ്ണന്റെ ന്യായീകരണം.
പാക്ക് ചെയ്ത ഭക്ഷ്യവസ്തുക്കള്‍ക്കാണ് നികുതി ഈടാക്കും എന്ന് കേന്ദ്രസര്‍ക്കാര്‍ അറിയിച്ചിരിക്കുന്നത്. പാക്ക് ചെയ്യാതെ ലൂസ് ആയി ഇതേ ഭക്ഷ്യവസ്തുക്കള്‍ വാങ്ങുമ്പോള്‍ നികുതി ഈടാക്കേണ്ടി വരില്ല. ഇക്കാര്യം ചൂണ്ടിക്കാട്ടിയാണ് ബി ഗോപാലകൃഷ്ണന്റെ പ്രതികരണം.
സിനിമാ സെറ്റില്‍ ഇന്റേണല്‍ കമ്മിറ്റി വേണോ? നിവിന്‍ പോളിയുടെ മറുപടി ഇങ്ങനെ

അതേസമയം ധനമന്ത്രി കെ എന്‍ ബാലഗോപാലിനെതിരെയും ബി ഗോപാലകൃഷ്ണന്‍ രംഗത്തെത്തി. ജി എസ് ടി കൗണ്‍സില്‍ യോഗത്തിലും പുറത്തും രണ്ട് നിലപാട് എടുക്കുന്നത് ശരിയല്ല എന്നും പറയേണ്ട കാര്യങ്ങള്‍ ജി എസ് ടി കൗണ്‍സില്‍ യോഗത്തില്‍ പറയണം എന്നുമാണ് ഗോപാലകൃഷ്ണന്‍ പറഞ്ഞത്. പുറത്ത് വന്ന് കൈയടി മേടിക്കാന്‍ മേനി പറയുമ്പോള്‍ പണ്ടത്തെ കാലമല്ലെന്ന് ഓര്‍ക്കണം.

ജി എസ് ടി കൗണ്‍സില്‍ യോഗത്തില്‍ കെ എന്‍ ബാലഗോപാല്‍ മിണ്ടിയില്ല എന്നും കാരണം ടാക്‌സ് കിട്ടുന്നത് മുഴുവന്‍ വരട്ടെ എന്ന് ചിന്തിച്ചതിനാലാണ് എന്നും അദ്ദേഹം പറഞ്ഞു. പണം മുഴുവന്‍ കേരളത്തിനും തെറി മുഴുവന്‍ കേന്ദ്രത്തിനും എന്നതാണ് മന്ത്രിയുടെ കൗശലം എന്നും അദ്ദേഹം പരിഹസിച്ചു.

ജി എസ് ടി കൗണ്‍സിലില്‍ ആരും എതിര്‍ത്തില്ലെന്ന കേന്ദ്ര ധനമന്ത്രിയുടെ പ്രതികരണത്തോടെ ബാലഗോപാലിന് മിണ്ടാട്ടം മുട്ടിയെന്നും ഗോപാലകൃഷ്ണന്‍ കൂട്ടിച്ചേര്‍ത്തു. ജി എസ് ടി നിരക്ക് കൂടിയാല്‍ ഭക്ഷ്യസാധനങ്ങളുടെ വില വിര്‍ധിക്കുമെന്ന ഉത്കണ്ഠ അടിസ്ഥാനരഹിതമാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

നിത്യോപയോഗ ഉത്പന്നങ്ങളുടെ മേലുള്ള നികുതി വര്‍ധന പിന്‍വലിക്കണം എന്ന് ആവശ്യപ്പെട്ട് ജി എസ് ടി കൗണ്‍സിലില്‍ കടുത്ത പ്രതിഷേധം ഉയര്‍ത്തിയിട്ടുണ്ടെന്നായിരുന്നു കെ എന്‍ ബാലഗോപാല്‍ പറഞ്ഞത്. എന്നാല്‍ ഭക്ഷ്യവസ്തുക്കള്‍ക്ക് ജി എസ് ടി ചുമത്താന്‍ പ്രതിപക്ഷ ഭരിക്കുന്ന സംസ്ഥാനങ്ങളും ചേര്‍ന്ന് ഐകകണ്‌ഠ്യേനയാണ് തീരുമാനിച്ചത് എന്നായിരുന്നു നിര്‍മല സീതാരാമന്റെ പ്രതികരണം.

ഉപഭോക്താവ് കടകളില്‍ നിന്ന് ബ്രാന്‍ഡോ ലേബലോ പതിക്കാത്ത, മുന്‍കൂട്ടി പാക്ക് ചെയ്യാത്ത വിധത്തില്‍ തൂക്കി വാങ്ങിക്കുമ്പോള്‍ കേന്ദ്രത്തിന് യാതൊരു നികുതിയും നല്‍കേണ്ടി വരുന്നില്ല. അതേസമയം, സ്വകാര്യ കമ്പനികളുടെയും മറ്റും മുന്‍കൂട്ടി പാക്ക് ചെയ്ത ഇതേ ഇനം സാധനങ്ങളുടെ കാര്യത്തില്‍ അഞ്ച് ശതമാനം നികുതി നല്‍കണം എന്നതാണ് ജി എസ് ടി കൗണ്‍സില്‍ തീരുമാനം.

നേരത്തെ പാക്ക് ചെയ്ത ബ്രാന്‍ഡഡ് ഉല്‍ന്നങ്ങള്‍ക്ക് മാത്രം നികുതി എന്ന രീതിയായിരുന്നു. ഇതാണ് ഇപ്പോള്‍ ഒഴിവാക്കിയിരിക്കുന്നത്. പാക്കറ്റുകളില്‍ ലേബല്‍ ചെയ്ത് വില്‍ക്കുന്ന 25 കിലോയില്‍ താഴെ തൂക്കമുള്ള ഭക്ഷ്യ ധാന്യങ്ങള്‍ക്ക് ഇനി അഞ്ച് ശതമാനം ജി എസ് ടി നല്‍കേണ്ടി വരും. കൂടുതല്‍ പായ്ക്കറ്റുകള്‍ ഒരുമിച്ച് കെട്ടി വില്‍ക്കുകയാണെങ്കിലും ജി എസ് ടി ബാധകമായിരിക്കും.
ഇന്‍ഡിഗോയെ വിടാതെ ആര്‍ടിഒ; ഒരു ബസിനെതിരെ കൂടി നടപടി, വന്‍ തുക പിഴ

ചണ്ഡീഗഢില്‍ കഴിഞ്ഞ മാസം ചേര്‍ന്ന 47-ാമത് ജി എസ് ടി കൗണ്‍സില്‍ യോഗത്തിലാണ് ഇത് സംബന്ധിച്ച തീരുമാനമെടുത്തത്. വിഷയം പഠിക്കാന്‍ ജി എസ് ടി കൗണ്‍സില്‍ മന്ത്രിതല സമിതിയെ നിയോഗിച്ചിരുന്നു എന്ന് നിര്‍മലാ സീതാരാമന്‍ പറഞ്ഞിരുന്നു.
Recommended Video
ഡ്രെസും പോസും ഏതുമാകട്ടെ, സാധികയാണോ ഫ്രെയിമില്‍ എങ്കില്‍ ചിത്രം കലക്കും