കോടിയേരിക്കെതിരെ വീണ്ടും സുരേന്ദ്രൻ; കാരാട്ട് ഫൈസൽ കോടിയേരിയുടെ വീട്ടിലെ നിത്യസന്ദര്‍ശകൻ!

 • Posted By:
Subscribe to Oneindia Malayalam
cmsvideo
  കോടിയേരിക്കെതിരെ വീണ്ടും സുരേന്ദ്രൻ | Oneindia Malayalam

  കോഴിക്കോട്: സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനെതിരെ വീണ്ടും വിമർശനങ്ങൾ തൊടുത്തുവിട്ട് ബിജെപി നേതാവ് കെ സുരേന്ദ്രൻ. കള്ളക്കടത്തുകേസിലെ പ്രതി കാരാട്ടുഫൈസലുമായി കോടിയേരി ബാലകൃഷ്ണന് വളരെ അടുത്ത ബന്ധമാണുള്ളത്. ആ ബന്ധം അദ്ദേഹം ആഭ്യന്തര മന്ത്രിയായിരിക്കുന്ന കാലം മുതല്‍ തുടങ്ങിയതാണെന്നും സുരേന്ദ്രൻ പറഞ്ഞു.

  സവർക്കർ മാപ്പ് എഴുതികൊടുത്തതെന്തിന്? ബിജെപി നേതാവ് ചർച്ചയിൽ പറഞ്ഞത്, ഷാനിപോലും ചിരിച്ചു മണ്ണ്തപ്പി

  കോടിയേരി ബാലകൃഷ്ണന്റെ വീട്ടിലെയും അദ്ദേഹം പാര്‍ട്ടി സെക്രട്ടറിയായിരുന്നതിന് ശേഷം നടന്ന പലചടങ്ങുകളിലും പങ്കുടുത്തതായി കൃത്യമായ വിവരങ്ങളുണ്ട്. കോടിയേരി ആഭ്യന്തര മന്ത്രിയായിരിക്കുന്ന കാലത്ത് കൊടുവള്ളി പൊലിസ് സ്റ്റേഷനില്‍ പാസ്‌പോര്‍ട്ട് പിടിച്ചുവെച്ച കേസുണ്ടായിരുന്നു. ഇത് കോടിയേരിയുടെ ഓഫീസ് ഇടപെട്ടാണ് അദ്ദേഹത്തിന്റെ പാസ്‌പോര്‍ട്ട് വിട്ടുകൊടുത്തതെന്നും അദ്ദേഹം പറഞ്ഞു.

  കൊടുവള്ളി എംഎൽഎയുടെ ബിനാമി

  കൊടുവള്ളി എംഎൽഎയുടെ ബിനാമി

  കാരാട്ട് ഫൈസില്‍ യഥാര്‍ത്ഥത്തില്‍ കൊടുവള്ളി എംഎല്‍എ കാരാട്ട് റസാഖിന്റെ ബിനാമിയാണ്. ഇവര്‍ തമ്മില്‍ അടുത്ത ബിസിനസ് ബന്ധമുണ്ടെന്നും സുരേന്ദ്രൻ ആരോപിച്ചു.

  ഇടതു സ്വതന്ത്രരുടെ ട്രാക്ക് റെക്കോര്‍ഡ്

  ഇടതു സ്വതന്ത്രരുടെ ട്രാക്ക് റെക്കോര്‍ഡ്

  കാരാട്ട് ഫൈസല്‍ ഒറ്റപ്പെട്ട വ്യക്തി നടത്തുന്ന ബിസിനസല്ല. കൊടുവള്ളി എംഎല്‍എയുമായി ബന്ധപ്പെട്ടാണ് ഹവാല ബിസിനസ് നടത്തുന്നത്. ഇടതു സ്വതന്ത്രമാരുടെ ട്രാക്ക് റെക്കോര്‍ഡ് പരിശോധിച്ചാല്‍ ഇവര്‍ നടത്തുന്ന ഹവാല ഇടപാട് മനസിലാകുമെന്നും അദ്ദേഹം വാർത്താ സമ്മേളനത്തിൽ പറഞ്ഞു.

  ആശയ പാപ്പരത്തം

  ആശയ പാപ്പരത്തം

  സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ നയിക്കുന്ന ജനജാഗ്രതാ യാത്രയില്‍ സ്വര്‍ണകള്ളക്കടത്തുകേസിലെ പ്രതിയുടെ വാഹനം ഉപയോഗിച്ചതുമായി ബന്ധപ്പെട്ട വാര്‍ത്തയോട് സിപിഎം എടുക്കുന്ന നിലപാട് ആശയപാപ്പരത്തിന്റെ സൂചനയാണെന്ന് ബിജെപി നേതാവ് കെ സുരേന്ദ്രന്‍ പറഞ്ഞു.

  അടിസ്ഥാന രഹിതം

  അടിസ്ഥാന രഹിതം

  ഫൈസല്‍ സ്വര്‍ണകടത്ത് കേസിലെ പ്രതിയാണെന്ന കാര്യം അറിയില്ലെന്നും ഇത് പ്രാദേശിക നേതൃത്വത്തിന്റെ വീഴ്ചയാണെന്നും പറയുന്നതില്‍ അടിസ്ഥാനമില്ലെന്നും സുരേന്ദ്രന്‍ പറഞ്ഞു.

  കേന്ദ്ര ഏജൻസിക്ക് പരാതി നൽകും

  ഹവാല ബിസിനസിൽ ഇടത് സ്വതന്ത്രരുടെ പങ്കിനെ കുറിച്ചുള്ള വിശദമായ പരാതികള്‍ കേന്ദ്ര ഏജന്‍സികള്‍ക്ക് നല്‍കുമെന്നും സുരേന്ദ്രന്‍ പറഞ്ഞു

  English summary
  BJP leader K Surendran against Kodiyeri Balakrishnan

  Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
  ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്