കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പരവൂര്‍ ദുരന്തത്തില്‍ ദുരൂഹത ആരോപിച്ച് കുമ്മനം രാജശേഖരന്‍

  • By Anwar Sadath
Google Oneindia Malayalam News

തിരുവനന്തപുരം: പരവൂര്‍ ദുരന്തത്തില്‍ ദുരൂഹത ആരോപിച്ച് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍. സംഭവത്തില്‍ സിബിഐയെ അന്വേഷണത്തിന് കൊണ്ടുവരണമെന്ന് കുമ്മനം ആവശ്യപ്പെട്ടു. നിരോധിത വസ്തുക്കള്‍ വ്യാപകമായ രീതിയില്‍ ഉപയോഗിച്ചത് എങ്ങനെയാണെന്നും സര്‍ക്കാരിന്റെ വീഴ്ച വിഷയത്തില്‍ പ്രകടമാണെന്നും അദ്ദേഹം പറഞ്ഞു.

സംഭവത്തില്‍ സിപിഎമ്മും സര്‍ക്കാരിനെതിരെ രംഗത്തെത്തിയിരുന്നു. സിബിഐ അന്വേഷണം ബിജെപിയും ആവശ്യപ്പെട്ടതോടെ പരവൂര്‍ ദുരന്തത്തിന്റെ സത്യാവസ്ഥയറിയാന്‍ സിബിഐ എത്തുമെന്ന് ഏറെക്കുറെ ഉറപ്പായി. സിബിഐയെ കേസ് ഏല്‍പ്പിക്കാന്‍ ബുദ്ധിമുട്ടില്ലെന്ന് ബുധനാഴ്ച നടന്ന മന്ത്രിസഭായോഗവും തീരുമാനിച്ചിരുന്നു.

Kummanam_Paravur

പരവൂര്‍ ദുരന്തത്തിന്റെ ഉത്തരവാദിത്വം പോലീസിനാണെന്ന ജില്ലാ കളക്ടറുടെ റിപ്പോര്‍ട്ടിന് പിന്നാലെ എഡിഎമ്മും ആരോപണം ഉന്നയിച്ചിട്ടുണ്ട്. അതേസമയം, എഡിഎമ്മിന്റെ പ്രതിനിധിയായി തഹസില്‍ദാര്‍ പോലീസ് ഉദ്യോഗസ്ഥരെ കണ്ടെന്നും ഇതിന്റെ അടിസ്ഥാനത്തിലാണ് വെടിക്കെട്ട് നടന്നതെന്നുമാണ് പോലീസ് പറയുന്നത്.

പോലീസും ജില്ലാ ഭരണകൂടവും ആരോപണ പ്രത്യാരോപണം തുടരവെ ഫോണ്‍ കോളുകള്‍ പരിശോധിക്കാനാണ് ക്രൈംബ്രാഞ്ചിന്റെ തീരുമാനം. കളക്ടറെയും എഡിഎമ്മിനെയും ചോദ്യം ചെയ്യുകയും ചെയ്യും. സിബിഐ, അന്വേഷണത്തിന് എത്തുകയാണെങ്കില്‍ ഇരുകൂട്ടരുടെയും ആരോപണത്തിന്റെ സത്യാവസ്ഥ പുറത്തുവരുമെന്നാണ് കരുതുന്നത്.

English summary
Paravoor tragedy; bjp leader kummanam rajasekharan seeks cbi probe
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X