Get Updates
Get notified of breaking news, exclusive insights, and must-see stories!

നവോത്ഥാനം ഉണ്ടാക്കണ്ടെ സഖാവേ എന്ന് ചോദിച്ചാല്‍ കടക്ക് പുറത്തെന്ന് പറയാം; രൂക്ഷ വിമര്‍ശനവുമായി എംടി രമേശ്

തിരുവനന്തപുരം: സിപിഎം നേതാവ് എംവി ഗോവിന്ദനെതിരെ വിമര്‍ശനവുമായി ബിജെപി നേതാവ് എംടി രമേശ് രംഗത്ത്. ഇന്ത്യന്‍ സമൂഹത്തില്‍ വൈരുധ്യാത്മക ഭൗതികവാദം പ്രയോഗികമല്ലെന്ന പ്രസ്താവനയുടെ പശ്ചാത്തലത്തിലാണ് എംടി രമേശിന്റെ വിമര്‍ശനം. തിരഞ്ഞെടുപ്പായിരിക്കുന്നു, ഇനി നമ്മള്‍ കമ്മ്യൂണിസ്റ്റ് മാനിഫെസ്റ്റോയും വൈരുദ്ധ്യാത്മക ഭൗതികവാദവും നാലായി മടക്കി കക്ഷത്ത് തിരുകണമെന്ന് എംടി രമേശ് ഫേസ്ബുക്കില്‍ കുറിച്ചു. എംടി രമേശിന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം...

cpm

പ്രിയ സഖാക്കളെ തിരഞ്ഞെടുപ്പായിരിക്കുന്നു, ഇനി നമ്മള്‍ കമ്മ്യൂണിസ്റ്റ് മാനിഫെസ്റ്റോയും വൈരുദ്ധ്യാത്മക ഭൗതികവാദവും നാലായി മടക്കി കക്ഷത്ത് തിരുകണം, പോളണ്ടിനെ കുറിച്ചും ശബരിമലയെ കുറിച്ചും ഒന്നും മിണ്ടരുത്. ഇനി അഥവാ ആരെങ്കിലും ശബരിമലയെ കുറിച്ച് ചോദിച്ചാല്‍ ഞങ്ങള്‍ ആചാര സംരക്ഷകരാണെന്ന് തട്ടിവിടണം, അത്യാവശ്യമാണെങ്കില്‍ ഇന്‍ക്വിലാബിന് പകരം ശരണം വിളിയ്ക്കാനും മടിക്കരുത്.

സഖാവ് ഗോവിന്ദന്‍ മാഷും മുഖ്യമന്ത്രി പിണറായി വിജയനും സി.പി.എമ്മും നിലപാടില്‍ വെള്ളം ചേര്‍ത്തുവെന്നല്ല നിലപാട് അടിമുടി മാറ്റി ഒന്നും സംഭവിക്കാത്തതു പോലെയാണ് പ്രതികരിക്കുന്നത്, മുഖ്യമന്ത്രി പറഞ്ഞത് ശബരിമല വിഷയത്തില്‍ സുപ്രീംകോടതി വിധി അനുകൂലമല്ലെങ്കില്‍ ബന്ധപ്പെട്ട സാമുദായിക നേതാക്കളുമായി ചര്‍ച്ച ചെയ്യുമെന്നാണ്, അപ്പം നമുക്ക് നവോത്ഥാനം ഉണ്ടാക്കണ്ടെ സഖാവെ ? എന്നാരെങ്കിലും ചോദിച്ചാല്‍ കടക്ക് പുറത്തെന്ന് പറയാം,

അല്ല വനിതാമതില്‍ കെട്ടിയത് എന്തിനായിരുന്നുവെന്ന് ചോദിച്ചാലോ,, അത് തൊഴിലുറപ്പിന്റെ കൂലി കൂട്ടാനാണെന്ന് പറയൂ, അതാണ് ഇന്നലെ കണ്ണൂരില്‍ എം എന്‍ ഗോവിന്ദന്‍ മാഷ് പച്ച മലയാളത്തില്‍ പറഞ്ഞത് ഈ കമ്മ്യൂണിസവും കോപ്പും ഒന്നും ഇവിടെ നടക്കൂലാന്ന്, പ്രിയപ്പെട്ട സഖാക്കളെ അതാണ് ബി.ജെ.പിയും സംഘപരിവാര്‍ പ്രസ്ഥാനങ്ങളും നിരന്തരം പറയുന്നത്, ഇവിടെ കമ്മ്യൂണിസം വേവില്ല ഇത് വേദഭൂമിയാണ്, ആര്‍ഷ ഭാരതമാണ്. വന്ദേമാതരം.

രമേശ് ചെന്നിത്തല നയിക്കുന്ന ഐശ്വര്യ കേരള യാത്രയുടെ പുതിയ ചിത്രങ്ങള്‍ കാണാം

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+