'പ്രധാനമന്ത്രിക്ക് വാർത്താ സമ്മേളനം അനിവാര്യമല്ല', ഡിവൈഎഫ്ഐയോട് എംടി രമേശ്
മന്‍ കി ബാത്തിന്റെ നൂറാം എപിസോഡ് ആഘോഷിക്കാനിരിക്കെ പ്രധാനമന്ത്രി നരേന്ദ്ര മോദിയോട് നൂറ് ചോദ്യങ്ങള്‍ എന്ന ക്യാംപെയ്ന്‍ ആരംഭിച്ചിരിക്കുകയാണ് ഇടത് യുവജന പ്രസ്ഥാനമായ ഡിവൈഎഫ്‌ഐ. നേരത്തെ തയ്യാറാക്കിയ ചോദ്യങ്ങളും ഉത്തരങ്ങളും അല്ലാതെ യഥാര്‍ത്ഥ ചോദ്യങ്ങളാണ് പ്രധാനമന്ത്രിക്ക് മുന്നില്‍ ഉന്നയിക്കുന്നതെന്ന് ഡിവൈഎഫ്‌ഐ വ്യക്തമാക്കുന്നു. ഡിവൈഎഫ്‌ഐക്ക് മറുപടിയുമായി ബിജെപി നേതാവ് എംടി രമേശ് രംഗത്ത് വന്നിരിക്കുകയാണ്.
എംടി രമേശിന്റെ കുറിപ്പ്: ' ഡി.വൈ.എഫ്.ഐ ചോദിക്കുന്ന നൂറ് ചോദ്യങ്ങളും ഉത്തരങ്ങൾ പകൽ പോലെ സ്പഷ്ടമായവയാണ്. ശ്രീ.നരേന്ദ്ര മോദി പ്രധാനമന്ത്രിയായ ശേഷം രാജ്യം അനുഭവിക്കുന്ന വളർച്ചയുടെയും വികാസത്തിന്റെയും കണക്കുകൾ സഹിതം മറുപടി പറയാവുന്ന ഉത്തരങ്ങൾ. എന്നാൽ ചില ചോദ്യങ്ങൾ കാലാകാലമായി നരേന്ദ്ര മോദിക്കെതിരെ ഇടതുപക്ഷവും മറ്റ് പ്രതിപക്ഷ കക്ഷികളും അധരവ്യായാമമായി ഉന്നയിക്കുന്നതുമാണ്.

ഉദാഹരണത്തിന് ഗുജറാത്ത് കലാപം പോലെ നീതിപീഠവും ജനകീയ കോടതിയും തള്ളിയ മുനയൊടിഞ്ഞ ആരോപണങ്ങൾ. വാർത്താ സമ്മേളനം നടത്തുകയും ഒരു അനിവാര്യമായ ഘടകമല്ല. മറിച്ച് നരേന്ദ്രമോദി പ്രധാനമന്ത്രിയായ ശേഷം Make in India പദ്ധതി പ്രകാരം നിർമ്മിച്ച വന്ദേഭാരത് ട്രെയിനുകൾ ഉൾപ്പെടെയുള്ള ഉൽപ്പന്നങ്ങളെ കുറിച്ചോ,അതിലൂടെ രാജ്യത്തെ ചെറുപ്പക്കാർക്ക് തൊഴിൽ ലഭിച്ചതിനെ കുറിച്ചോ ഡിവൈഎഫ്ഐ ചോദിക്കുന്നുണ്ടോ ?
ആഗോള രംഗത്ത് ഭാരതത്തിന് ലഭിക്കുന്ന സ്വീകാര്യതയെ കുറിച്ച് ചോദ്യമുണ്ടോ ? ഇന്ത്യയുടെ വ്യാവസായികവും കാർഷികവുമായ വളർച്ചയെ കുറിച്ച് ചോദ്യങ്ങളുണ്ടോ ? ജൽ ജീവൻ മിഷൻ പോലെ ജനകീയ പദ്ധതികളെ കുറിച്ച് ചോദ്യങ്ങളുണ്ടോ ? വളരുന്ന ദേശീയ പാതയും ഇന്ത്യൻ റയിൽ വെയും ഉൾപ്പെടെയുള്ള അടിസ്ഥാന സൗകര്യങ്ങളെ കുറിച്ച് ചോദ്യങ്ങളുണ്ടോ ?
നാം തിരിച്ചെടുക്കുന്ന ദേശാഭിമാന ചിഹ്നങ്ങളെ കുറിച്ചോ രാജ്യത്തിന്റെ സ്വാഭിമാനത്തെ കുറിച്ചോ ചോദ്യങ്ങളില്ലെ ? ഉണ്ടാകില്ല കാരണം ഈ രാജ്യത്തെ ജനം എല്ലാം തിരിച്ചറിയുന്നുണ്ട്. പക്ഷെ കേരളത്തിലെ ജനങ്ങൾ ശ്രീമാൻ പിണറായി വിജയനോട് ചോദിക്കാനുള്ള ചോദ്യങ്ങൾക്ക് ഡി.വൈ.എഫ്ഐക്ക് ഉത്തരമുണ്ടാകുമോ ?
1)എന്തിനാണ് കേരളത്തിൽ പിഎസ്‌സിയെ നോക്കുകുത്തിയാക്കി സർവകലാശാലകളിലും മറ്റ് സർക്കാർ സ്ഥാപനങ്ങളിലും പിൻവാതിൽ വഴി നിയമനം നടത്തുന്നത്
2)യുവതി യുവാക്കൾ തൊഴിൽ അന്വേഷിച്ച് എന്തുകൊണ്ടാണ് കേരളം വിട്ടു പോകാൻ കാരണം
3)എന്തുകൊണ്ട് കേരളത്തിലെ സ്വകാര്യസ്ഥാപനങ്ങൾ ജീവനക്കാർക്ക് മിനിമം ശമ്പളം നൽകുന്നില്ല. ഉദാ.നേഴ്സുമാർക്ക് നിയമം 20000 കൊടുക്കണം എന്ന് നിയമം ഇല്ലേ
4)രാജ്യത്ത് ഏറ്റവും കൂടുതൽ പെട്രോളിയം ഉൽപ്പന്നങ്ങൾക്ക് വില വാങ്ങുന്ന സംസ്ഥാനം എന്തുകൊണ്ട് കേരളമായി
5)രാജ്യത്തെ ഏറ്റവും കൂടുതൽ പാലിന് വിലയുള്ള സംസ്ഥാനം എന്തുകൊണ്ട് കേരളം മാറി
6) രാജ്യത്ത് ഏറ്റവും കൂടുതൽ ബാറുകൾ ഉള്ള സംസ്ഥാനം എന്തുകൊണ്ട്
കേരളം ആയി
7) രാജ്യത്ത് ലോട്ടറി നറുക്കെടുപ്പ് നടത്തി സർക്കാർ ഖജനാവ് നിറയ്ക്കുന്ന സംസ്ഥാനം എന്തുകൊണ്ട് കേരളം ആയി
8) രാജ്യത്തെ ഏറ്റവും കൂടുതൽ മയക്കുമരുന്ന് ഉപയോഗിക്കുന്ന യുവതി യുവാക്കളുടെ സംസ്ഥാനം എന്തുകൊണ്ട് കേരളം ആയി
9) എന്തുകൊണ്ട് കേരളത്തിൽ നിന്നും ഏറ്റവും കൂടുതൽ യുവതി യുവാക്കൾ IS ൽ ചേരാൻ പോകുന്നു
10) രാജ്യത്ത് എവിടെ സംഘർഷം ഉണ്ടായാലും അതിൽ കേരളത്തിലുള്ളവർ എന്തുകൊണ്ടാണ് പ്രതിയാകുന്നത്
-
സ്വർണം വാങ്ങുന്നത് സേഫ് അല്ല, വിൽക്കാൻ നിൽക്കുന്നവരും പെട്ട് പോകും';സാമ്പത്തിക വിദഗ്ധ മേരി ജോർജ് -
ബിസിനസ്സിൽ സാമ്പത്തികനേട്ടം ഉണ്ടാകും, മത്സരപരീക്ഷകളില്‍ വിജയ സാധ്യത, വിദേശത്ത് നിന്നും ധനലാഭം, നാൾഫലം -
മമ്മൂട്ടി ആ സിനിമയില്‍ അനുകരിച്ചത് ഇദ്ദേഹത്തിന്റെ ഹെയര്‍ സ്റ്റൈല്‍; തിയേറ്ററുകള്‍ കിടുങ്ങിയ സീനുകള്‍ -
ലുലു ഗ്രൂപ്പിൽ ജോലി ഒഴിവ്; നിയമനം കോഴിക്കോടും മലപ്പുറത്തും..അഭിമുഖം 28 ന് -
'പലതവണ ശരീരത്തിൽ കയറിപ്പിടിച്ചു, വീട്ടുകാരോട് പറഞ്ഞിട്ട് സഹായിച്ചില്ല', സംവിധായകൻ സനോജ് മിശ്രക്കെതിരെ മോണാലിസ -
മീനാക്ഷിക്ക് ഇത്തവണ മഞ്ജു വാര്യരുടെ ലൈക്ക് ഇല്ല?;വൈറലായി പുതിയ ഫോട്ടോ..മകളെ ചേർത്ത് പിടിച്ച് ദിലീപ് -
സ്വര്‍ണവില കുത്തനെ കുറഞ്ഞു; ചാഞ്ചാട്ടത്തിനിടെ ഇടിവ്, രൂപ കയറി, ഇന്നത്തെ പവന് വില അറിയാം -
രേണു സുധിയെ ദുബായ് പൊലീസ് നാട്ടിലേക്കു കയറ്റിവിട്ടു? പ്രതികരണവുമായി രേണു: താനിപ്പോഴും ദുബായില്‍ -
'ഭാര്യയുടെ നാഭിക്ക് ചവിട്ടിയവന് കൊടുത്ത സ്ഥാനം എന്നെക്കൊണ്ട് പറയിക്കണ്ട', പിണറായിക്ക് മറുപടിയുമായി രാഹുൽ -
സ്വർണം പിന്നെയും പറ്റിച്ചു! രാവിലെ കുറഞ്ഞ സ്വർണവില പിന്നെയും കൂടി, ഇനിയങ്ങോട്ട് മുകളിലേക്ക് തന്നെ? -
കേരളത്തിൽ വേനൽ കടുത്തു, ചൂടിന് ശമനമില്ല; പ്രതീക്ഷയായി വേനൽ മഴ, മറ്റന്നാൾ മുതൽ പെയ്യാൻ സാധ്യത -
യുഎഇയും ബഹ്റൈനും പിടിച്ചടക്കും; ഇറാന് റെഡി എന്ന് വിദഗ്ധന്‍, യുഎസ് ആ നീക്കം നടത്തിയാല്‍












Click it and Unblock the Notifications