രാവിലെ വിളിച്ചിട്ട് ഫോണെടുത്തില്ല; രാത്രി വൈകി മന്ത്രി തിരിച്ചുവിളിച്ചു; പ്രശംസിച്ച് സന്ദീപ് വാര്യർ
തൃശൂർ: ആരോഗ്യമന്ത്രി വീണ ജോർജിനെ പ്രശംസിച്ച് ബിജെപി സംസ്ഥാന നേതാവ് സന്ദീപ് വാര്യർ. തൃശൂർ മെഡിക്കൽ കോളേജിൽ അഡ്മിറ്റ് ചെയ്ത ഷൊർണൂരിലെ ഒരു രോഗിയുമായി ബന്ധപ്പെട്ട ഇടപെടലിനെക്കുറിച്ചാണ് സന്ദീപ് വാര്യർ ഫേസ്ബുക്കിൽ കുറിപ്പെഴുതിയത്. രോഗിയുടെ ആവശ്യത്തിനായി മന്ത്രിയെ വിളിച്ചെങ്കിലും പകൽസമയത്ത് തിരക്കുള്ളതിനാൽ മന്ത്രി ഫോൺ അറ്റൻഡ് ചെയ്തിരുന്നില്ല. പകൽ സമയത്തെ തിരക്കൊക്കെ കഴിഞ്ഞശേഷം രാത്രി 12 മണിക്ക് മന്ത്രി തിരിച്ചു വിളിച്ചുവെന്നും അദ്ദേഹം പറയുന്നു. രാഷ്ട്രീയ വിയോജിപ്പുണ്ടെങ്കിലും ഇക്കാര്യത്തിൽ മന്ത്രിയുടെ പ്രതികരണത്തിൽ തനിക്ക് മതിപ്പ് തോന്നിയെന്നാണ് സന്ദീപ് വാര്യർ ഫേസ്ബുക്കിൽ കുറിച്ചിരിക്കുന്നത്.

ബിജെപി സംസ്ഥാന നേതാവ് സന്ദീപ് വാര്യരുടെ ഫേസ്ബുക്ക് ക്കുറിപ്പിൻ്റെ പൂർണ്ണരൂപം വായിക്കാം:
ബഹു.ആരോഗ്യ മന്ത്രി ശ്രീമതി വീണാ ജോർജ് ഫോൺ ചെയ്താൽ എടുക്കാത്ത ആളാണെന്ന നിലയിൽ ഒരു വിവാദം ശ്രദ്ധയിൽപ്പെട്ടിരുന്നു. വ്യക്തിപരമായ ഒരു അനുഭവം പങ്കുവയ്ക്കട്ടെ. ഒന്നു രണ്ടു മാസം മുമ്പാണ്. തൃശൂർ മെഡിക്കൽ കോളേജിൽ അഡ്മിറ്റ് ചെയ്ത ഷൊർണൂരിലെ ഒരു രോഗിയുടെ ആവശ്യത്തിന് ഞാൻ ബഹു. മന്ത്രിയെ ഫോണിൽ വിളിച്ചിരുന്നു. എടുത്തില്ല.
സോഷ്യല്‍ മീഡിയയില്‍ വൈറലായി അഭയ ഹിരണ്‍മയിയുടെ ചിത്രങ്ങള്‍; ആരെയാണ് കാത്തിരിക്കുന്നതെന്ന് ആരാധകര്‍

മന്ത്രിയാണ്. സ്വാഭാവികമായും മീറ്റിംഗുകളും തിരക്കുകളും ഉണ്ടാവും. ഞാനത് കാര്യമാക്കിയില്ല. അന്ന് രാത്രി പന്ത്രണ്ട് മണിക്ക് മന്ത്രി തിരിച്ചു വിളിച്ചു. പകൽ സമയത്തെ തിരക്കുകൾക്കിടെ അറ്റൻഡ് ചെയ്യാൻ പറ്റാതെ പോയ കാളുകൾ രാത്രി വൈകിയ വേളയിലും തിരിച്ചു വിളിക്കുകയായിരുന്നു അവർ. ഞാനുന്നയിച്ച ആവശ്യത്തിന് പരിഹാരം കാണാൻ അവർ ശ്രമിക്കുകയും ചെയ്തു. തിരിച്ചു വിളിക്കാൻ അവർ കാണിച്ച മാന്യതയിൽ എനിക്ക് മതിപ്പും തോന്നി. രാഷ്ട്രീയമായി അഭിപ്രായ വ്യത്യാസമുണ്ടാകാം. എന്നു കരുതി സത്യം പറയാതിരിക്കാനാവില്ലല്ലോ.

മന്ത്രിമാർ ഫോൺ വിളിച്ചാൽ എടുക്കാത്തതിനെപ്പറ്റി പൊതുവേദിയിൽ നേരത്തെ കായംകുളം എംഎൽഎ യു പ്രതിഭ വിമർശനമുന്നയിച്ചിരുന്നു. വ്യക്തിപരമായ കാര്യം പറയാനല്ല മന്ത്രിമാരെ ഫോണിൽ ബന്ധപ്പെടുന്നത്. തിരക്കാണെങ്കിൽ പോലും പിന്നീട് തിരിച്ചുവിളിക്കുന്ന മന്ത്രിമാർ കുറവാണെന്നും മന്ത്രി വി.ശിവൻകുട്ടി അങ്ങനെയല്ലെന്നും അദ്ദേഹത്തെ വേദിയിലിരുത്തി എംഎൽഎ പറഞ്ഞിരുന്നു. അത് പിന്നീട് വലിയ ചർച്ചകൾക്ക് വഴിവെച്ചിരുന്നു.

മന്ത്രിമാർ നൂറായിരം പരിപാടിയുമായി ബന്ധപ്പെട്ട് തിരക്കുള്ളവരാണ്. അവർക്ക് അസൗകര്യമാകുമോ എന്നൊക്കെ നൂറുവട്ടം ചിന്തിച്ചാണ് ഒരുവട്ടം വിളിച്ചു നോക്കുന്നത്. എന്നാൽ, മന്ത്രി വി ശിവൻകുട്ടി ഒരൊറ്റ കോൾ കണ്ടാൽ മതി, കോൾ എടുക്കാൻ കഴിഞ്ഞില്ലെങ്കിൽ തിരിച്ചു വിളിക്കുമെന്നും എംഎൽഎ യു പ്രതിഭ പറഞ്ഞിരുന്നു.

എന്നാല്‍, ഞങ്ങളെയൊക്കെ വ്യക്തിപരമായ കാര്യം പറയാന്‍ നിരവധി പേര്‍ വിളിക്കാറുണ്ട്. എന്നോടെക്കെ സങ്കടം പറയാനായി നിരവധി കുട്ടികളും സ്ത്രീകളും മിക്കവാറും വിളിക്കാറുണ്ട്. എത്ര തിരക്കിലാണെങ്കിലും പരമാവധി ഫോണെടുക്കാൻ ശ്രമിക്കാറുണ്ട്. ചിലപ്പോള്‍ ചിലത് എടുക്കാന്‍ കഴിയാറില്ല. എടുക്കാന്‍ കഴിഞ്ഞില്ലെങ്കില്‍ ആരെയെങ്കിലും കൊണ്ട് തിരിച്ചുവിളിപ്പിക്കാന്‍ കൃത്യമായും ശ്രമിക്കാറുണ്ടെന്നും കായംകുളത്ത് നടന്ന പൊതുപരിപാടിയിൽ പ്രതിഭ ഉന്നയിച്ചിരുന്നു.

അപൂർവമായിട്ടാണ് മന്ത്രിമാരെ വിളിക്കുന്നതെന്നും പ്രതിഭ പൊതുവേദിയിലെ പ്രസംഗത്തിനിടയിൽ പറഞ്ഞു. എപ്പോൾ വിളിച്ചാലും തിരിച്ചു വിളിക്കുന്ന മന്ത്രിയാണ് വി ശിവൻകുട്ടിയെന്നും അതിന് അദ്ദേഹത്തോട് കടപ്പാടുണ്ടെന്നും എംഎൽഎ ചൂണ്ടിക്കാട്ടിയിരുന്നു. പക്ഷേ, മറ്റൊരു മന്ത്രി പലതവണ വിളിച്ചിട്ടും ഫോൺ എടുക്കുന്നില്ലെന്നാണ് പ്രതിഭയുടെ പരാതി. വ്യക്തിപരമായ കാര്യങ്ങൾ പറയാനല്ല വിളിക്കുന്നതെന്ന് ആ മന്ത്രി മനസ്സിലാക്കുന്നത് അനുചിതമായിരിക്കും. ഫോണെടുക്കാത്ത മന്ത്രി ആരാണെന്ന് എംഎൽഎ പിന്നീട് ഒരിടത്തും പറഞ്ഞില്ല. പൊതുവിദ്യാഭ്യാസവകുപ്പിൻ്റെ പരിപാടിക്കിടെ മന്ത്രി വി.ശിവന്‍കുട്ടി, ആലപ്പുഴ എം പി എ എം ആരിഫ് എന്നിവര്‍ വേദിയിലിരിക്കെയാണ് യു പ്രതിഭ എംഎൽഎയുടെ വിമർശനം.

അതേസമയം, സന്ദീപ് വാര്യരുടെ ഫേസ്ബുക്ക് കുറിപ്പ് അവസാനിക്കുന്നത് മന്ത്രിയെ പ്രശംസിച്ചു കൊണ്ടാണ്."പകൽ സമയത്ത് തിരക്കുകൾ ഉണ്ടായിരുന്നിട്ടും സമയം കണ്ടെത്തി രാത്രി 12 മണിക്ക് തിരിച്ചു വിളിച്ചിരിക്കുന്നു. എനിക്ക് മതിപ്പ് തോന്നി". രാഷ്ട്രീയമായി വിയോജിപ്പുണ്ടെങ്കിലും താൻ ഉന്നയിച്ച ആവശ്യങ്ങൾക്ക് പരിഹാരം കണ്ടെത്താൻ കഴിഞ്ഞതിലും സന്ദീപ് വാര്യർ മന്ത്രിയെ പ്രശംസിക്കുന്നുണ്ട്.
Recommended Video
-
യുവ മനസ്സുകളിലെന്താണ്? 2021ലെ വോട്ട് വിഹിതം വർധിപ്പിക്കാൻ ‘ജെൻ സി’യെ കയ്യിലെടുക്കാൻ മുന്നണികൾ -
ആരും കേരളത്തിൽ സർക്കാരുണ്ടാക്കാം, നേരിയ മുൻതൂക്കം ഈ മുന്നണിക്ക്, വോട്ട് വൈബ് സര്‍വ്വേ ഫലം പറയുന്നത് -
കേരളത്തിലെ ഈ ജില്ലയ്ക്ക് പറയാനുള്ളത് 'നാണക്കേടിന്റെ' തിരഞ്ഞെടുപ്പ് ചരിത്രം; ഇത്തവണ മാറുമോ -
ഇത്തവണത്തെ താരം ‘ചുവർബോട്ട്’; എഐ അടക്കം പ്രചാരണം ഹൈടെക് -
'പാലക്കാട് നേമം ആവർത്തിക്കാനുളള പുറപ്പാട്, ബിജെപിയെ നേരിടേണ്ടത് കോമഡി കൊണ്ടല്ല', രമേഷിനെതിരെ ഐസക് -
രാജീവ് ഗാന്ധിയുടെ സോറി- ‘ഡീൽ’ ആരോപണം ചൂടുപിടിക്കുമ്പോൾ മൂന്നര പതിറ്റാണ്ടിനിപ്പുറവും ലൈവായി ‘കോലീബി സഖ്യം’ -
ത്രികോണപ്പോര് മുറുകി തലസ്ഥാന ജില്ല, മൂന്ന് ഹോട്ട്സ്പോട്ടുകൾ -
എല്ലാം കണക്കാ...- കാൽനൂറ്റാണ്ടിനിടെ എൽഡിഎഫ് പതുങ്ങിയതും യുഡിഎഫ് കുതിച്ചതും 2001ൽ -
മാങ്ങ വിൽക്കാനും കൃഷി ചെയ്യാനും അറിയാമെന്ന് അഖിൽ മാരാർ; നിലപാട് ഇല്ലല്ലോയെന്ന് പരിഹാസം -
സാങ്കേതിക പിഴവ്; ബിജെപി സീലിൽ വിശദീകരണവുമായി തിരഞ്ഞെടുപ്പ് കമ്മീഷൻ -
പിണറായിയുടേത് 'സംഘി ക്യാബിനറ്റ്'! പിഷാരടിയെ തൊട്ടാൽ വിവരം അറിയും; ആഞ്ഞടിച്ച് ഷാഫി പറമ്പിൽ -
സ്വര്‍ണം വീണുടഞ്ഞു; ഇന്ന് ഞെട്ടിക്കുന്ന വിലക്കുറവ്, ഇത്രയും വില താഴുന്നത് ആദ്യം, പവന് വില അറിയാം










Click it and Unblock the Notifications