ആരെയും വെറുതെ വിടില്ലെന്ന് ശോഭാസുരേന്ദ്രൻ!ദിലീപ്,സലീംകുമാർ,സജി നന്ത്യാട്ട് എന്നിവർക്കെതിരെ പരാതി...

  • By: ഡെന്നീസ്
Subscribe to Oneindia Malayalam

തിരുവനന്തപുരം: നടിയെ ആക്രമിച്ചതിന് ശേഷമുണ്ടായ സംഭവവികാസങ്ങളിൽ കൂടുതൽ പരാതികൾ. ആക്രമിക്കപ്പെട്ട യുവനടിക്കെതിരെ അപകീർത്തികരമായ പരാമർശങ്ങൾ നടത്തിയ നടന്മാരായ ദിലീപ്, സലീം കുമാർ,നിർമ്മാതാവ് സജി നന്ത്യാട്ട് എന്നിവർക്കെതിരെയാണ് പരാതി.

ഇപ്പോൾ റിലീസ് ചെയ്താൽ എട്ടുനിലയിൽപൊട്ടും!ടോമിച്ചൻ മുളകുപാടം പേടിച്ചു?ദിലീപിന്റെ രാമലീല റിലീസ് മാറ്റി

കടയിൽ മാത്രമല്ല,കാവ്യാ മാധവന്റെ വീട്ടിലും പോലീസെത്തി!വില്ല പൂട്ടി എങ്ങോട്ട് പോയി?വനിതാ പോലീസുകാരും..

ബിജെപി നേതാവ് ശോഭാ സുരേന്ദ്രനാണ് ദേശീയ വനിതാ കമ്മീഷനിൽ ഇവർക്കെതിരെ പരാതി നൽകിയിരിക്കുന്നത്. ദേശീയ വനിതാ കമ്മീഷനെ സമീപിച്ച ശോഭാ സുരേന്ദ്രൻ, അപകീർത്തികരമായ പ്രസ്താവനകൾ നടത്തിയ ഇവർക്കെതിരെ നടപടി സ്വീകരിക്കണമെന്നും ആവശ്യപ്പെട്ടിട്ടുണ്ടെന്നാണ് സൂചന.

shobhasurendran

ആക്രമിക്കപ്പെട്ട യുവനടിയും കേസിൽ അറസ്റ്റിലായ പൾസർ സുനിയും സുഹൃത്തുക്കളാണെന്ന രീതിയിലാണ് നടൻ ദിലീപ് പരാമർശം നടത്തിയത്. പിന്നീട് താൻ അങ്ങനെയല്ല പറഞ്ഞതെന്ന് വ്യക്തമാക്കിയ ദിലീപ് സംഭവത്തിൽ ഖേദം പ്രകടിപ്പിച്ചിരുന്നു. പീഡനത്തിനിരയായ നടി നുണ പറയുകയാണെന്നും നടിയെ നുണ പരിശോധനയ്ക്ക് വിധേയമാക്കണമെന്നുമായിരുന്നു നടൻ സലീംകുമാർ ഫേസ്ബുക്കിലൂടെ അഭിപ്രായപ്പെട്ടത്. ഫേസ്ബുക്ക് പോസ്റ്റ് വിവാദമായതോടെ സലീംകുമാർ പോസ്റ്റ് പിൻവലിച്ച് മാപ്പ് പറഞ്ഞിരുന്നു.

കൂവൈത്ത് അമീർ കേരള സന്ദർശനം റദ്ദാക്കി മടങ്ങി! എല്ലാം ദുരൂഹം? രാജകുടുംബാംഗങ്ങൾ കേരളത്തിലേക്ക്....

നടിയ്ക്ക് നേരിടേണ്ടി വന്നത് വെറും രണ്ടര മണിക്കൂർ നേരത്തെ പീഡനമാണെന്നും, എന്നാൽ ഈ സംഭവത്തിന്റെ പേരിൽ നടൻ ദിലീപ് നാലു മാസത്തോളമായി പീഡിപ്പിക്കപ്പെട്ടു കൊണ്ടിരിക്കുകയാണെന്നുമാണ് നിർമ്മാതാവും ഫിലിം ചേംബർ പ്രതിനിധിയുമായ സജി നന്ത്യാട്ട് പറഞ്ഞത്.

തട്ടിയെടുത്തത് അരക്കോടിയോളം രൂപ, ആർഭാട ജീവിതം!കുന്ദംകുളം സ്വദേശിനിയായ 21കാരിയും കാമുകനും പിടിയിൽ

ഒരു ചാനൽ ചർച്ചയ്ക്കിടെയായിരുന്ന സജി നന്ത്യാട്ടിന്റെ ഈ പരാമർശം. അദ്ദേഹവും പരമാർശത്തിൽ ഖേദം പ്രകടിപ്പിച്ചിരുന്നു. നേരത്തെ, ആക്രമണത്തിനിരയായ നടിയുടെ പേര് ഒരു ചാനൽ ചർച്ചയ്ക്കിടെ വെളിപ്പെടുത്തിയെന്ന പരാതിയിൽ തിരക്കഥാകൃത്ത് എസ്എൻ സ്വാമിക്കെതിരെ കളമശേരി പോലീസ് കേസെടുത്തിരുന്നു.

English summary
bjp leader shoba surendran filed complaint in women's commission.
Please Wait while comments are loading...