കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ബിജെപിയെ തൊട്ടുകളിക്കേണ്ടെന്ന് ഏഷ്യാനെറ്റിനോട് അമിത് ഷാ?

  • By Soorya Chandran
Google Oneindia Malayalam News

തിരുവനന്തപുരം: ഏഷ്യാനെറ്റ് ന്യൂസിനെതിരെ ബിജെപി സംസ്ഥാന നേതൃത്വത്തിന്റെ പരാതി ദേശീയ നേതൃത്വത്തിനടുത്തെത്തിയെന്ന് റിപ്പോര്‍ട്ട്. ദേശീയ അധ്യക്ഷന്‍ അമിത് ഷാ തന്നെ വിഷയത്തില്‍ നേരിട്ട് ഇടപെട്ടുവെന്നും പറയപ്പെടുന്നു.

കര്‍ണാടകയിലെ വ്യവസായിയും മലയാളിയും ആയ രാജീവ് ചന്ദ്രശേഖറാണ് ഏഷ്യാനെറ്റ് ന്യൂസിന്റെ ഉടമ. കര്‍ണാടകത്തില്‍ നിന്നുള്ള രാജ്യസഭ എംപിയാണ് ഇദ്ദേഹം. ബിജെപിയുടെ നോമിനി ആയാണ് രാജീവ് ചന്ദ്രശേഖര്‍ രാജ്യസഭയിലെത്തിയത്.

ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷാ നേരിട്ട് രാജീവ് ചന്ദ്രശേഖറെ താക്കീത് ചെയ്തുവെന്നാണ് റിപ്പോര്‍ട്ടുകള്‍. നരേന്ദ്ര മോദിയേയും ബിജെപിയേയും നഖശിഖാന്തം എതിര്‍ക്കുന്ന നടപടി തുടര്‍ന്നാല്‍ പാര്‍ട്ടി പിന്തുണ ഇനിമേലില്‍ ലഭിക്കില്ലെന്നാണത്രെ രാജീവ് ചന്ദ്രശേഖറിനോട് അമിത് ഷാ പറഞ്ഞത്.

ബിജെപി സംസ്ഥാന പ്രസിഡന്റ് വി മുരളീധരനാണ് അമിത് ഷായെ നേരിട്ട് പരാതി ബോധിപ്പിച്ചതെന്നാണ് വിവരം. നരേന്ദ്ര മോദിയേയും സര്‍ക്കാരിനേും അപകീര്‍ത്തിപ്പെടുന്ന രീതിയിലുള്ള ഏഷ്യാനെറ്റ് ന്യൂസിലെ റിപ്പോര്‍ട്ടുകള്‍ മുരളീധരന്‍ അമിത് ഷാക്ക് കൈമാറിയിട്ടുണ്ടെന്നും പറയുന്നു.

മോദി വിരുദ്ധത ആരോപിച്ച് ബിജെപി ഇപ്പോള്‍ ഏഷ്യാനെറ്റ് ന്യൂസ് ബഹിഷ്‌കരിച്ചിരിക്കുകയാണ്. എന്നാല്‍ പാര്‍ട്ടിക്കുള്ളില്‍ തന്നെ ഇക്കാര്യത്തില്‍ എതിരാഭിപ്രായമുണ്ടെന്നാണ് വിവരം.

Rajiv Chandrasekhar

ലോക്‌സഭാ തിരഞ്ഞെടുപ്പിന് മുമ്പ് തന്നെ ബിജെപി നേതൃത്വം ഏഷ്യാനെറ്റ് ന്യൂസിനെതിരെ രംഗത്ത് വന്നിരുന്നു. തിരഞ്ഞെടുപ്പിന് ശേഷം അത് രൂക്ഷമായി. നരേന്ദ്ര മോദിയുടെ അമേരിക്കന്‍ സന്ദര്‍ശനത്തോടെ അത് ബഹിഷ്‌കരണത്തില്‍ അവസാനിച്ചു.

English summary
BJP National leadership warned Asianet News owner- report
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X