കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പത്തനംതിട്ടയില്‍ കോണ്‍ഗ്രസുകാരനായ മുന്‍ കേന്ദ്രമന്ത്രി ബിജെപി സ്ഥാനാര്‍ത്ഥി? അണികളില്‍ അതൃപ്തി

  • By
Google Oneindia Malayalam News

തിരുവനന്തപുരം: പത്തനംതിട്ടയില്‍ സ്ഥാനാര്‍ത്ഥി പ്രഖ്യാപനം വൈകുന്നതിനെതരെ നേതാക്കള്‍ നേതൃത്വത്തിനെതിരെ പരസ്യമായി രംഗത്തെത്തി കഴിഞ്ഞു. 13 മണ്ഡലങ്ങളില്‍ സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിച്ച് കഴിഞ്ഞിട്ടും പത്തനംതിട്ട മാത്രമാണ് കേന്ദ്രം ഒഴിച്ചിട്ടത്. ഒറ്റ പേര് മാത്രമേ സംസ്ഥാന നേതൃത്വം കേന്ദ്രത്തിന് സമര്‍പ്പിച്ചിട്ടുള്ളൂവെന്നും അത് കെ സുരേന്ദ്രന്‍റേതാണെന്നും സംസ്ഥാന നേതാക്കള്‍ പറയുന്നു.എന്നിട്ടും എന്തുകൊണ്ടാണ് നേതൃത്വം പ്രഖ്യാപനം വൈകിപ്പിക്കുന്നതെന്നാണ് നേതാക്കള്‍ ഉയര്‍ത്തുന്ന ആശങ്ക.

<strong>'നിലപാടുകള്‍ക്ക് മണിക്കൂറുകളുടെ എങ്കിലും ആയുസ് വേണ്ടേ കോണ്‍ഗ്രസുകാരെ?' തേച്ചൊട്ടിച്ച് എം സ്വരാജ്</strong>'നിലപാടുകള്‍ക്ക് മണിക്കൂറുകളുടെ എങ്കിലും ആയുസ് വേണ്ടേ കോണ്‍ഗ്രസുകാരെ?' തേച്ചൊട്ടിച്ച് എം സ്വരാജ്

അതേസമയം പത്തനംതിട്ടയില്‍ കോണ്‍ഗ്രസിന്‍റെ മുന്‍ കേന്ദ്ര മന്ത്രിയായ പ്രബലനായ നേതാവിനെ മത്സരിപ്പിക്കാനാണ് ബിജെപി കേന്ദ്ര നേതൃത്വത്തിന്‍റെ നീക്കം എന്നാണ് വിവരം. ഇതിന്‍റെ ചര്‍ച്ചകള്‍ പുരോഗമിക്കുകയാണെന്നും ഉടന്‍ പ്രഖ്യാപനം ഉണ്ടായേക്കുമെന്നും കേരള കൗമുദി റിപ്പോര്‍ട്ട് ചെയ്തു.

 വാളെടുത്ത് മുരളീധരപക്ഷം

വാളെടുത്ത് മുരളീധരപക്ഷം

എല്ലാ മണ്ഡലങ്ങളേയും സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചിട്ടും ബിജെപി പത്തനംതിട്ടയിലെ സ്ഥാനാര്‍ത്ഥിയെ മാത്രം പ്രഖ്യാപിക്കാത്തതിനെതിരെ അണികളില്‍ അതൃപ്തി ശക്തമാണ്. കെ സുരേന്ദ്രനെ പത്തനംതിട്ടയില്‍ മത്സരിപ്പിക്കണമെന്നാണ് ഒരു വിഭാഗം നേതാക്കളുടേയും പ്രവര്‍ത്തകരുടേയും ആവശ്യംകേന്ദ്ര നേതൃത്വത്തിന്‍റെ തിരുമാനത്തിനെതിരെ അതൃപ്തിയുമായി മുരളീധരപക്ഷം രംഗത്തെത്തി കഴിഞ്ഞു.

 അതൃപ്തിയോട് കെ സുരേന്ദ്രന്‍

അതൃപ്തിയോട് കെ സുരേന്ദ്രന്‍

ഇനിയും സ്ഥാനാര്‍ത്ഥി പ്രഖ്യാപനം വൈകുന്നത് ആശയക്കുഴപ്പത്തിന് ഇടയാക്കുമെന്നാണ് മുരളീധരപക്ഷം ഉയര്‍ത്തുന്ന വാദം. എന്നാല്‍ ഇത് പരാതിയായി കേന്ദ്ര നേതൃത്വത്തെ അറിയിച്ചിട്ടില്ല. സ്ഥാനാര്‍ത്ഥി പ്രഖ്യാപനം വൈകുന്നതില്‍ കെ സുരേന്ദ്രനും അതൃപ്തിയുണ്ട്. സുരേന്ദ്രന്‍റെ പേര് തന്നെയായിരുന്നു തുടക്കം മുതല്‍ പത്തംതിട്ടയില്‍ ഉയര്‍ന്ന് കേട്ടത്. 'ശബരിമല നായകന്‍' എന്ന അപ്രഖ്യാപിത പദവിയും ഇതിനായി സുരേന്ദ്രനെ തുണച്ചിരുന്നു.

 ആര്‍എസ്എസ് ഇടപെട്ടിട്ടില്ല

ആര്‍എസ്എസ് ഇടപെട്ടിട്ടില്ല

ഒരു ഘട്ടത്തില്‍ സംസ്ഥാന അധ്യക്ഷന്‍ ശ്രീധരന്‍ പിള്ള മണ്ഡലത്തില്‍ മത്സരിച്ചേക്കുമെന്ന പ്രചരണം ശക്തമായിരുന്നുവെങ്കിലും പ്രവര്‍ത്തകരില്‍ ഒരു വിഭാഗം രംഗത്തെത്തിയതോടെ നേതൃത്വം തിരുമാനം മാറ്റിയെന്നായിരുന്നു റിപ്പോര്‍ട്ട്. ആര്‍എസ്എസ് നേതൃത്വവും സുരേന്ദ്രനെ മത്സരിപ്പിക്കുന്നതിനായി നേരിട്ട് ഇടപെട്ടിരുന്നു. എന്നാല്‍ തുഷാര്‍ വെള്ളാപ്പള്ളി മത്സരിക്കുന്ന കാര്യത്തിലുള്ള ആശങ്കയാണ് തിരുമാനം വൈകാന്‍ കാരണമെന്നാണ് നേതൃത്വം നല്‍കുന്ന വിശദീകരണം.

 മിണ്ടാതെ തുഷാര്‍

മിണ്ടാതെ തുഷാര്‍

തൃശ്ശൂര്‍ ലോക്സഭാ മണ്ഡലം നിലവില്‍ ബിഡിജെഎസിനാണ് നല്‍കിയിരിക്കുന്നത്. തൃശ്ശൂര്‍ മത്സരിക്കുമെങ്കില്‍ മാത്രമേ മണ്ഡലം ബിഡിജെഎസിന് നല്‍കു. ഇല്ലെങ്കില്‍ മണ്ഡലത്തില്‍ ബിജെപി സ്ഥാനാര്‍ത്ഥി തന്നെ മത്സരത്തിനിറങ്ങും. ഇതുവരെ തുഷാര്‍ നിലപാട് വ്യക്തമാക്കിയിട്ടില്ല. ബിഡിജെഎസ് യോഗത്തിന് ശേഷം മാത്രേ ഇക്കാര്യം തിരുമാനം വ്യക്തമാക്കാന്‍ ആകുള്ളൂവെന്നാണ് തുഷാര്‍ അറിയിച്ചത്.

 നിലപാട് അറിയിച്ച് വെള്ളാപ്പള്ളി

നിലപാട് അറിയിച്ച് വെള്ളാപ്പള്ളി

തുഷാര്‍ മത്സരിക്കുന്നതിനോട് ആദ്യമേ തന്നെ പിതാവും എസ്എന്‍ഡിപി യോഗം അധ്യക്ഷന്‍ വെള്ളാപ്പള്ളി നടേശന്‍ അതൃപ്തി അറിയിച്ചിരുന്നു. എന്നാല്‍ തുഷാര്‍ മത്സരിക്കുന്നതില്‍ എതിര്‍പ്പില്ലെന്നാണ് ഇപ്പോള്‍ വെള്ളാപ്പള്ളിയുടെ നിലപാട്. എസ്എന്‍ഡി ഭാരവാഹിത്വം രാജിവെച്ച് മത്സരിക്കേണ്ടി വരുമോയെന്നുള്‍പ്പെടെയുള്ള കാര്യം പിന്നീട് വ്യക്തമാക്കാന്‍ ആകൂവെന്നും വെള്ളാപ്പള്ളി പറഞ്ഞു.

 പ്രതീക്ഷ വിടാതെ

പ്രതീക്ഷ വിടാതെ

അതേസമയം തുഷാര്‍ തൃശ്ശൂരില്‍ മത്സരിക്കില്ലേങ്കില്‍ കെ സുരേന്ദ്രനെ തൃശ്ശൂരില്‍ മത്സരിപ്പിക്കാനാണത്രേ ബിജെപി നേതൃത്വം ആലോചിക്കുന്നത്. പകരം പത്തനംതിട്ട സീറ്റ് സംസ്ഥാന അധ്യക്ഷന് നല്‍കിയേക്കും.

 മുന്‍ കേന്ദ്രമന്ത്രി

മുന്‍ കേന്ദ്രമന്ത്രി

എന്നാല്‍ മുതിര്‍ന്ന പ്രബല കോണ്‍ഗ്രസ് നേതാവിനെ പത്തനംതിട്ടയില്‍ ഇറക്കാനാണ് ബിജെപി ആലോചിക്കുന്നതെന്ന് കേരള കൗമുദി റിപ്പോര്‍ട്ട് ചെയ്തു. രാജ്യസഭയില്‍ ബിജെപിക്ക് അനുകൂലമായ നിലപാടുകള്‍ സ്വീകരിച്ച മുന്‍ കേന്ദ്രമന്ത്രിയാണിതെന്നാണ് വിവരം.

 ജാതി സമവാക്യങ്ങള്‍

ജാതി സമവാക്യങ്ങള്‍

പത്തനംതിട്ടയിലെ ജാതി സമുദായിക സമവാക്യങ്ങള്‍ പരിഗണിച്ചാണ് ഇദ്ദേഹത്തെ പരിഗണിക്കുന്നതെന്നാണ് വിവരം. അദ്ദേഹവുമായി കേന്ദ്ര നേതാക്കള്‍ ചര്‍ച്ച നടത്തുകയാണ്. അദ്ദേഹം തയ്യാറായില്ലേങ്കില്‍ ദേവസ്വം ബോര്‍ഡുമായി ബന്ധപ്പെട്ട മറ്റൊരു മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവിനെ മത്സരിപ്പിച്ചേക്കാം എന്നാണ് വിവരം.

 അതൃപ്തി

അതൃപ്തി

അതേസമയം നായര്‍ വിഭാഗത്തിന് സ്വാധീനമുള്ള മണ്ഡലത്തില്‍ കെ സുരേന്ദ്രനെ മത്സരിപ്പിക്കുന്നത് തിരിച്ചടിയാകുമോയെന്ന വിലയിരുത്തല്‍ ബിജെപിക്ക് ഉണ്ടത്രേ.മാത്രമല്ല എന്‍എസ്എസ് പിഎസ് ശ്രീധരന്‍ പിള്ളയെ മത്സരിപ്പിക്കണമെന്ന താത്പര്യം പ്രകടിപ്പിച്ചിട്ടുണ്ട്.

 പ്രകടനത്തെ ബാധിക്കും

പ്രകടനത്തെ ബാധിക്കും

ശബരിമല വിഷയത്തോടെ ബിജെപി ഏറ്റവും കൂടുതല്‍ ലക്ഷ്യം വെയ്ക്കുന്ന മണ്ഡലത്തില്‍ സ്ഥാനാര്‍ത്ഥി നിര്‍ണയത്തില്‍ സംഭവിക്കുന്ന ചെറിയ പാളിച്ച പോലും സംസ്ഥാനത്തെ പ്രകടനത്തെ തന്നെ ബാധിക്കുമെന്നും ബിജെപി കേന്ദ്ര നേതൃത്വം കണക്കാക്കുന്നുണ്ട്.

 പരിഹരിക്കാന്‍

പരിഹരിക്കാന്‍

ബജെപി സംസ്ഥാന അധ്യക്ഷന് സീറ്റില്ലെന്ന് ഉറപ്പായതോടെ പാര്‍ട്ടിയില്‍ ഉടലെടുത്ത ഭിന്നതകള്‍ പരിഹരിക്കാന്‍ നടത്തുന്ന ശ്രമത്തിന്‍റെ ഭാഗമായാണ് സീറ്റ് ഒഴിച്ചിട്ടതെന്നും റിപ്പോര്‍ട്ടുകള്‍ ഉണ്ട്. എന്നാല്‍ പത്തനംതിട്ടയില്‍ സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിക്കാത്തത് കേവലം സാങ്കേതികത്വം മാത്രമാണെന്നാണ് ബിജെപി സംസ്ഥാന ഘടകം വിശദീകരിക്കുന്നത്.

English summary
bjp pathanamthitta candidate may be a former congress minister says report
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X