കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

രാവിലെ കുളിച്ച് കുപ്പായമിട്ട് സര്‍ക്കാരിനെ വിമര്‍ശിക്കാന്‍ ഇറങ്ങുകയാണ് പ്രതിപക്ഷമെന്ന് സുരേന്ദ്രന്‍

Google Oneindia Malayalam News

തിരുവനന്തപുരം: കൊറോണ പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ട സംസ്ഥാന സര്‍ക്കാരിനെ വിമര്‍ശിക്കുന്ന പ്രതിപക്ഷത്തിനെതിരെ ബിജെപി രംഗത്ത്. കൊറോണ കാലത്തും സര്‍ക്കാരിനെ വിമര്‍ശിക്കുന്ന പ്രതിപക്ഷത്തിന്റെ രീതി ശരിയല്ലെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍ പറഞ്ഞു. എല്ലാ ദിവസവും രാവിലെ കുളിച്ച് കുപ്പായമിട്ട് പ്രതിപക്ഷത്തെ വിമര്‍ശിക്കാന്‍ ഇറങ്ങുന്ന രീതി ശരിയല്ലെന്നും ഇത് അവസാനിപ്പിക്കണമെന്നും സുരേന്ദ്രന്‍ ആവശ്യപ്പെട്ടു. തിരുവനന്തപുരത്ത് ചേര്‍ന്നാ വാര്‍ത്താസമ്മേളനത്തിലാണ് സുരേന്ദ്രന്‍ ഇക്കാര്യം വ്യക്തമാക്കിയത്. വിശദാംശങ്ങളിലേക്ക്.

Recommended Video

cmsvideo
K Surendran Praises Pinarayi Vijayan government | Oneindia Malayalam
സര്‍ക്കാര്‍ കാര്യങ്ങള്‍ ചെയ്യുന്നുണ്ട്

സര്‍ക്കാര്‍ കാര്യങ്ങള്‍ ചെയ്യുന്നുണ്ട്

സംസ്ഥാനത്ത് കൊറോണ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ സര്‍ക്കാര്‍ നല്ല വിധം ചെയ്യുന്നുണ്ടെന്ന് സുരേന്ദ്രന്‍ അഭിപ്രായപ്പെട്ടു. പ്രതിപക്ഷ നേതാവ് നിരന്തരം വിമര്‍ശിക്കുന്നത് ശരിയല്ല. രാഹുല്‍ ഗാന്ധി പോലും കേന്ദ്രസര്‍ക്കാരിനെ പിന്തുണയ്ക്കുന്നു. ഈ സാഹചര്യത്തില്‍ പ്രതിപക്ഷം കടമ മറയ്ക്കുകയാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

പദ്ധതികളുമായി സഹകരിക്കണം

പദ്ധതികളുമായി സഹകരിക്കണം

സര്‍ക്കാരിന്റെ ക്രിയാത്മകമായ പദ്ധതികളുമായി എല്ലാവരും സഹകരിക്കുകയാണ് ഇപ്പോള്‍ വേണ്ടത്. എല്ലാ രാഷ്ട്രീയ കക്ഷികളും ഇപ്പോള്‍ ചെയ്യേണ്ടത് അതാണ്. ഭക്ഷണപ്പൊതി വിതരണം, മാസ്‌ക് വിതരണം, തുടങ്ങിയ നിരവധി സേവനപ്രവര്‍ത്തനങ്ങളില്‍ കേരളത്തില്‍ അങ്ങോളമിങ്ങോളം ബിജെപി ചെയ്യുന്നുണ്ട്. എല്ലാ രാഷ്ട്രീയ പാര്‍ട്ടികളും ഇത്തരം സന്നദ്ധ പ്രവര്‍ത്തനങ്ങള്‍ക്ക് മുന്‍തൂക്കം നല്‍കണമെന്ന് സുരേന്ദ്രന്‍ ആവശ്യപ്പെട്ടു.

വിമര്‍ശിക്കുക എന്ന അജണ്ട

വിമര്‍ശിക്കുക എന്ന അജണ്ട

ഇപ്പോള്‍ പ്രതിപക്ഷത്തിന് രാവിലെ സര്‍ക്കാരിനെ വിമര്‍ശിക്കുക എന്ന അജണ്ട മാത്രമാണുള്ളത്. ക്രിയാത്മകമായ നിലപാടല്ല, നിഷേധാത്മകമായ നിലപാടാണ് കേരളത്തിലെ പ്രതിപക്ഷം ഇപ്പോള്‍ സ്വീകരിക്കുന്നത്. കേന്ദ്രത്തില്‍ രാഹുല്‍ ഗാന്ധി സ്വീകരിക്കുന്ന അതേ നിലപാടാണ് കേരളത്തില്‍ പ്രതിപക്ഷ നേതാവും സ്വീകരിക്കുന്നതെന്ന് സുരേന്ദ്രന്‍ കുറ്റപ്പെടുത്തി.

മികച്ച നടപടികള്‍

മികച്ച നടപടികള്‍

സംസ്ഥാനത്ത് കൊറോണയെ പ്രതിരോധിക്കുന്നതിന് കേരള സര്‍ക്കാര്‍ മികച്ച പ്രവര്‍ത്തനങ്ങളാണ് കാഴ്ചവയ്ക്കുന്നത്. നിലവിലുള്ള ആരോഗ്യ സംവിധാനങ്ങളെ സര്‍ക്കാര്‍ ശരിക്കും പ്രയോജനപ്പെടുത്തുന്നുണ്ട്. എന്നാല്‍ ഇതിനിടെയിലും തോമസ് ഐസക്കിനെ പോലുള്ളവര്‍ ഭിന്നിപ്പിന്റെ രാഷ്ട്രീയം കാണിക്കുന്നുമുണ്ടെന്നും എല്ലാ കാര്യങ്ങളിലും കേന്ദ്രത്തെ വിമര്‍ശിക്കുന്ന രീതി ശരിയല്ലെന്നും സുരേന്ദ്രന്‍ അഭിപ്രായപ്പെട്ടു.

അപകടകരം

അപകടകരം

അതേസമയം, കൊറോണ രോഗം ബാധിച്ച വ്യക്തികളുടെ വിവരങ്ങള്‍ സ്വകാര്യ കമ്പനിക്ക് കൈമാറുന്നത് അപകടകരമാണെന്ന് സുരേന്ദ്രന്‍ പറഞ്ഞു. കേരളത്തില്‍ ദുരിതമനുഭവിക്കുന്ന എല്ലാവരെയും സഹായിക്കാനായി നിരവധി പദ്ധതികളും പ്രഖ്യാപനങ്ങളും സര്‍ക്കാര്‍ എല്ലാ ദിവസവും നടത്തുന്നുണ്ട്. എന്നാല്‍ എല്ലാ പ്രഖ്യാപനങ്ങളും കൃത്യമായി നടക്കുന്നുണ്ടോ എന്ന കാര്യം പരിശോധിക്കാന്‍ സംവിധാനമില്ലാത്തത് പോരായ്മയാണെന്നും സുരേന്ദ്രന്‍ പറഞ്ഞു.

നേരത്തെയുള്ള വിമര്‍ശനം

നേരത്തെയുള്ള വിമര്‍ശനം

അതേസമയം, സംസ്ഥാന സര്‍ക്കാരിനെ കെ സുരേന്ദ്രന്‍ അഭിനന്ദിച്ച് രംഗത്തെത്തുമ്പോഴും നേരത്തെ ഇദ്ദേഹം ഒരു വിമര്‍ശനം ഉന്നയിച്ചിരുന്നു. സംസ്ഥാന സര്‍ക്കാര്‍ വിതരണം ചെയ്യുന്ന സൗജന്യ പലവ്യജ്ഞന കിറ്റ് തട്ടിപ്പാണെന്നാണ് സുരേന്ദ്രന്‍ പറഞ്ഞത്. രണ്ട് ദിവസങ്ങള്‍ക്ക് മുമ്പ് നടത്തിയ വാര്‍ത്താസമ്മേളനത്തിലാണ് ഈ വിമര്‍ശനം. 1000 രൂപയുടെ കിറ്റിന് 750 രൂപയുടെ മൂല്യം പോലുമില്ലെന്നാണ് സുരേന്ദ്രന്‍ പറഞ്ഞത്.

English summary
BJP State President K Surendran Criticizes Kerala Opposition
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X