ഹര്‍ത്താല്‍ കൊണ്ട് ഗുണമില്ല; ഇനി പ്രാദേശികം മതിയെന്ന് ബിജെപി

  • Posted By:
Subscribe to Oneindia Malayalam

തൃശൂര്‍: പ്രാദേശിക പാര്‍ട്ടി ഓഫീസുകള്‍ക്ക് നേരെയുണ്ടാകുന്ന കല്ലേറിനുപേലും ജില്ലാ തലത്തില്‍ ഹര്‍ത്താല്‍ പ്രഖ്യാപിക്കുന്ന രീതി ബിജെപി നിര്‍ത്തുന്നു. ഹര്‍ത്താലിനെതിരെ വ്യാപകമായ പ്രതിഷേധം ഉയര്‍ന്നുവരാന്‍ തുടങ്ങിയതോടെയാണ് ഇതേക്കുറിച്ച് മാറി ചിന്തിക്കാന്‍ പാര്‍ട്ടി തീരുമാനിച്ചതെന്നാണ് റിപ്പോര്‍ട്ട്.'

ഗ്ലെന്‍ മാക്‌സ്‌വെല്‍ ആഷസ് ടീമില്‍; വിമര്‍ശനവുമായി ഷെയിന്‍ വോണ്‍

ഈ വര്‍ഷം സംസ്ഥാനത്ത് നടന്ന നൂറോളം ഹര്‍ത്താലുകളില്‍ ഭൂരിപക്ഷവും പ്രഖ്യാപിച്ചത് ബിജെപിയാണ്. ഇതേതുടര്‍ന്ന് ബിജെപിക്ക് ഹര്‍ത്താല്‍ പാര്‍ട്ടിയെന്ന പേരുദോഷവുമുണ്ടായി. ഹര്‍ത്താലിലൂടെ പ്രതിഷേധം എല്ലാ ജനങ്ങളിലും എത്തിക്കുകയും അതവഴി ജനപിന്തുണ നേടാമെന്നുമായിരുന്നു പാര്‍ട്ടിയുടെ കണക്കുകൂട്ടല്‍.

bjp

എന്നാല്‍, തുടരെയുണ്ടാകുന്ന ഹര്‍ത്താലുകള്‍ ജനങ്ങളെ ബുദ്ധിമുട്ടിക്കാന്‍ തുടങ്ങിയതോടെ ഇതിനെതിരെ പ്രതിഷേധവും ഉയര്‍ന്നു. ഇതോടെ ഹര്‍ത്താലുകള്‍ കൂടുതല്‍ ജനങ്ങള്‍ക്ക് ബുദ്ധിമുട്ടാകാത്ത രീതിയില്‍ നടപ്പാക്കണമെന്നാണ് നേതൃത്വത്തിന്റെ നിര്‍ദ്ദേശം. ഇതേതുടര്‍ന്നാണ് തൃശൂരിലെ ഹര്‍ത്താല്‍ പ്രാദേശികമായി ചുരുക്കിയതെന്നാണ് റിപ്പോര്‍ട്ട്.

പാര്‍ട്ടി പ്രവര്‍ത്തകന്‍ വെട്ടേറ്റ് മരിച്ചിട്ടും ഹര്‍ത്താല്‍ പ്രാദേശികമായി ഒതുക്കിയത്. ഇതില്‍ വാഹനങ്ങളെ ഒഴിവാക്കുകയും ചെയ്തിട്ടുണ്ട്. അടുത്തിടെ അര്‍ദ്ധരാത്രിയില്‍ ഹര്‍ത്താല്‍ പ്രഖ്യാപിച്ച് ജനങ്ങളിലെ ദുരിതത്തിലാക്കിയ പാര്‍ട്ടിയാണ് ബിജെപി. ഹര്‍ത്താലാണെന്നത് പലരും രാവിലെയാണ് അറിഞ്ഞത്. ഇത് പാര്‍ട്ടിക്കുള്ളില്‍ തന്നെ വലിയ ചര്‍ച്ചയ്ക്കു വഴിതെളിച്ചിരുന്നു.

English summary
bjp stopping for announcing hartal in kerala

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്