വികാസ് യാത്ര ചെങ്ങന്നൂരിൽ! 'ഏറ്റുമുട്ടൽ' പ്രഖ്യാപിച്ച് കുമ്മനം; ഗർഭസ്ഥ ശിശുവിനും രക്ഷയില്ല...
ഗർഭസ്ഥ ശിശുവിന് പോലും പിണറായി ഭരണത്തിൽ രക്ഷയില്ലാതായെന്നും കുമ്മനം രാജേശഖരൻ പറഞ്ഞു.
ചെങ്ങന്നൂർ: ജനങ്ങളെ വഞ്ചിച്ച ഇരു മുന്നണികളെയും ചെങ്ങന്നൂരിലെ ജനങ്ങൾ തൂത്തെറിയുമെന്ന് ബിജെപി സംസ്ഥാന പ്രസിഡന്റ് കുമ്മനം രാജശേഖരൻ. ഇടത് വലതു മുന്നണികളുടെ നീക്കുപോക്ക് രാഷ്ട്രീയവും ബിജെപിയുടെ വികസന രാഷ്ട്രീയവും തമ്മിലുള്ള ഏറ്റുമുട്ടലായിരിക്കും ചെങ്ങന്നൂരിൽ നടക്കുകയെന്നും കുമ്മനം പറഞ്ഞു. വികാസ് യാത്രയ്ക്ക് ചെങ്ങന്നൂരിൽ നൽകിയ സ്വീകരണത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
കേരളത്തിന് പുതിയ ദിശാബോധം നൽകുന്ന തിരഞ്ഞെടുപ്പായിരിക്കും ചെങ്ങന്നൂരിലേത്. ഇരുമുന്നണികളും മാറിമാറി ഭരിച്ചിട്ടും ചെങ്ങന്നൂരിൽ ഒരു മാറ്റവും ഉണ്ടായിട്ടില്ല. ഇരു മുന്നണികളുടെയും നീക്കുപോക്ക് രാഷ്ട്രീയത്തിന് എതിരായ ജനവിധിയാകും ചെങ്ങന്നൂരിൽ ഉണ്ടാവുകയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

വ്യവസായം തുടങ്ങാൻ ആഗ്രഹിച്ച് മുതൽ മുടക്കുന്ന പ്രവാസികൾക്ക് ആത്മഹത്യ ചെയ്യേണ്ട സാഹചര്യമാണ് കേരളത്തിലെന്നും, ഗർഭസ്ഥ ശിശുവിന് പോലും പിണറായി ഭരണത്തിൽ രക്ഷയില്ലാതായെന്നും കുമ്മനം രാജേശഖരൻ പറഞ്ഞു.












Click it and Unblock the Notifications