'നിങ്ങളാരും വായിച്ചില്ലെങ്കിലും സഖാവ് കുഞ്ഞികണ്ണേട്ടന്‍ വായിച്ചോളും'; സിപിഎം നേതാവിന് മറുപടി
കോഴിക്കാട്: മുഖ്യമന്ത്രി പിണറായി വിജയന്‍ പങ്കെടുക്കുന്ന പരിപാടിയില്‍ മാധ്യമപ്രവര്‍ത്തകര്‍ക്ക് വിലക്കേര്‍പ്പെടുത്തി എന്ന ആരോപണത്തില്‍ പ്രതികരിച്ചതിന് തന്നെ വിമര്‍ശിച്ച സിപിഎം നേതാവ് കെടി കുഞ്ഞിക്കണ്ണന് മറുപടിയുമായി ഹരീഷ് പേരടി. കഴിഞ്ഞദിവസമാണ് ജോയ് മാത്യൂവിനെയും ഹരീഷ് പേരടിയെയും വിമര്‍ശിച്ച് സിപിഎം നേതാവ് കെടി കുഞ്ഞിക്കണ്ണന്‍ രംഗത്തെത്തിയത്.
മുഖ്യമന്ത്രി പങ്കെടുക്കുന്ന പരിപാടിയില്‍ കറുത്ത മാസ്‌ക് ധരിച്ചെത്തുന്ന മാധ്യമ പ്രവര്‍ത്തകര്‍ക്ക് വരെ വിലക്കെന്നുള്ള മനോരമ ചാനലക്കെമുള്ള ഇടതുപക്ഷ വിരോധം പതപ്പിക്കുന്നവരുടെ അസംബന്ധ പ്രചരണങ്ങള്‍ ഏറ്റുപിടിച്ച് രോഷ പോസ്റ്റുകളിടുന്ന ജോയ് മാത്യുവും ഹരീഷ് പേരടിയെയും പോലുള്ള സുഹൃത്തുക്കള്‍ ആരെയാണ് സുഖിപ്പിക്കുന്നതെന്നാണ് കുഞ്ഞിക്കണ്ണന്‍ ചോദിച്ചത്.

വ്യാജോക്തികളിലും അന്തസാരശൂന്യമായ പരിഹാസങ്ങളിലും ഇടതുപക്ഷ വിരുദ്ധത തിളപ്പിക്കുന്നവര്‍ ഇന്നത്തെ സാഹചര്യത്തില്‍ കഥയറിയാതെ ആട്ടം കാണുന്നവരാണെന്നും സമാധാനിക്കാനാവുമെന്ന് തോന്നുന്നില്ലെന്നും കുഞ്ഞിക്കണ്ണന്‍ പറഞ്ഞിരുന്നു. ഫോസ്ബുക്കിലൂടെയായിരുന്നു വിമര്‍ശനം. ഇതിന് പിന്നാലെയാണ് ഫേസ്ബുക്കിലൂടെ തന്നെ പ്രതികരണവുമായി ഹരീഷ് പേരടി രംഗത്തെത്തിയത്.
നിങ്ങളാരും വായിച്ചില്ലെങ്കിലും സഖാവ് കുഞ്ഞികണ്ണേട്ടന്‍ വായിച്ചോളും എന്ന് പറഞ്ഞ് അദ്ദേഹം ഒവി വിജയന്റെ ധര്‍മപുരാണത്തിലെ ഒരു ഭാഗം പങ്കുവെച്ചു
''പ്രജാപതിക്ക് തൂറാന്‍ മുട്ടി. രാജകീയ ദര്‍ബാറിനിടയില്‍ സിംഹാസനത്തെ വിറ കൊള്ളിച്ചു കൊണ്ട് കീഴ്ശ്വാസം അനര്‍ഗ നിര്‍ഗളം ബഹിര്‍ഗ്ഗമിച്ചു..പുറത്തേക്ക് വമിച്ച ദുര്‍ഗന്ധത്താല്‍ ദര്‍ബാറിലിരുന്ന പൗര പ്രമുഖരുടെയും സചിവോത്തമന്‍മാരുടെയും സേനാനായകന്റെയും മനം പുരട്ടി..
പക്ഷേ പ്രജാപതിയുടെ കീഴ്ശ്വാസം അത് രാജകീഴ്ശ്വാസം ആണ്..
നെറ്റി ചുളിക്കാനും മുഖം കറുക്കാനും നിര്‍വാഹമില്ല ആര്‍ത്തു വിളിക്കാതെ വഴിയില്ല..
ധനസജീവന്‍ ജയഭേരി മുഴക്കി ആദ്യം ആര്‍ത്തു വിളിച്ചു.. പ്രജാപതിയുടെ കീഴ്ശ്വാസം അതി ഗംഭീരം.. സംഗീതാത്മകം..
ഈരേഴു പതിനാല് ലോകത്തിലെ സുഗന്ധ ലേഖനങ്ങളില്‍ നിന്നും ലഭിക്കുന്നതിനേക്കാള്‍ മഹത്തായ ഗന്ധം.പ്രജാപതിയുടെ മുഖം തെളിഞ്ഞു..
കൊട്ടാരം ദര്‍ബാറിന്ന് പുറത്തുള്ള വിദൂഷകന്‍ അമിട്ട് മുഴങ്ങുന്ന ശബ്ദത്തില്‍ പ്രജാ രാജ്യത്തെ ജനങ്ങളെ വിളംബരം കൊട്ടി അറിയിച്ചു..
അതു രാജകീയ കീഴ് ശ്വാസം..'' എന്ന് തുടങ്ങുന്നതാണ് ഹരീഷ് പേരടിയുടെ കുറിപ്പ്.
Recommended Video
സ്വര്‍ണണക്കടത്ത് കേസില്‍ മുഖ്യമന്ത്രിക്കും ഭാര്യയ്ക്കും മകള്‍ക്കും എതിരെ സ്വപ്‌ന സുരേഷ് രഹസ്യമൊഴി നല്‍കിയതിന് പിന്നാലെയാണ് മുഖ്യമന്ത്രിയുടെ രാജി ആവശ്യപ്പെട്ട് പ്രതിപക്ഷം പ്രതിഷേധം ആരംഭിച്ചത്. കോട്ടയത്ത് മുഖ്യമന്ത്രി പങ്കെടുത്ത ചടങ്ങിലാണ് കറുത്ത മാസ്‌കിന് വിലക്കുണ്ടെന്ന ആരോപണം ഉയര്‍ന്നത്. തുടര്‍ന്ന് സമാനമായ ആരോപണം മറ്റു ചടങ്ങുകളിലും ഉയര്‍ന്നുവന്നിരുന്നു.












Click it and Unblock the Notifications