ദിലീപിനെ പിന്തുണച്ചു, ഒറ്റ രാത്രികൊണ്ട് ശ്രീനിവാസന് പണി കിട്ടി! ഈ പണി ഗണേഷിനും കൊടുക്കണമെന്ന്!

  • Posted By: Anamika
Subscribe to Oneindia Malayalam

കൊച്ചി: അതിക്രൂരമായ ആക്രമണത്തിന് ഇരയായ സഹപ്രവര്‍ത്തകയോട് ഇല്ലാത്ത സ്‌നേഹവും പിന്തുണയുമാണ് മലയാള സിനിമാക്കാര്‍ ജയിലില്‍ കഴിയുന്ന ദിലീപിനോട് കാണിക്കുന്നത്. ഗണേഷും ജയറാമും അടക്കം ജയിലേക്ക് താരങ്ങളുടെ വന്‍ പ്രവാഹമായിരുന്നു. പുറത്തുമുണ്ട് ദിലീപിന് വേണ്ടി കണ്ണീരൊഴുക്കുന്നവര്‍ അനവധി. ദിലീപിനെ അനുകൂലിച്ച് പ്രസ്താവന നടത്തി രാവിരുട്ടി വെളുക്കുമ്പോഴേക്ക് നടന്‍ ശ്രീനിവാസന് ഇതാ പണി കിട്ടിയിരിക്കുന്നു.

നടിയെ ആക്രമിച്ച കേസിൽ മുകേഷിന് കുരുക്ക്.. അമ്മയിലെ പ്രകടനം, സുനി ഡ്രൈവർ.. പങ്ക് അന്വേഷിക്കണം!

ജയറാമും ഗണേഷും ദിലീപിന് കൊടുത്തത് എട്ടിന്റെ പണി.. എല്ലാം നിയമവിരുദ്ധം.. പോലീസ് കട്ടക്കലിപ്പില്‍!

പിന്തുണ ദിലീപിന്

പിന്തുണ ദിലീപിന്

നടിയെ ആക്രമിച്ച കേസില്‍ ജയിലില്‍ കഴിയുന്ന ദിലീപിനെ ഇതാദ്യമായല്ല ശ്രീനിവാസന്‍ പിന്തുണയ്ക്കുന്നത്. ദിലീപ് ഇത്തരമൊരു മണ്ടത്തരം ചെയ്യുമെന്ന് താന്‍ കരുതുന്നില്ലെന്ന ശ്രീനിവാസന്റെ പ്രസ്താവന വലിയ വിമര്‍ശനത്തിന് ഇടയാക്കിയിരുന്നു

കരിഓയില്‍ പ്രയോഗം

കരിഓയില്‍ പ്രയോഗം

അതിന് പിന്നാലെയാണ് ശ്രീനിവാസന്റെ വീടിന് നേരെ കരിഓയില്‍ പ്രയോഗമുണ്ടായിരിക്കുന്നത്. കണ്ണൂര്‍ കൂത്ത്പറമ്പിലെ പൂക്കോട് ചെട്ടിമെട്ടക്ക് വിനീത് എന്ന വീടിന് നേര്‍ക്കാണ് കരിഓയില്‍ ആക്രമണം. ശ്രീനിവാസനോ കുടുംബമോ ഈ വീട്ടില്‍ താമസിക്കുന്നില്ല

പിന്നിലാരെന്ന് വ്യക്തമല്ല

പിന്നിലാരെന്ന് വ്യക്തമല്ല

കഴിഞ്ഞ ദിവസം രാത്രിയോ പുലര്‍ച്ചയോ ആണ് കരിഓയില്‍ പ്രയോഗം നടന്നതെന്നാണ് കരുതുന്നത്. ആരാണ് കരിഓയില്‍ ഒഴിച്ചതിന് പിന്നിലെന്നതിന് വ്യക്തതയില്ല. രാവിലെയോടെയാണ് സംഭവം ചിലരുടെ ശ്രദ്ധയില്‍പ്പെട്ടത്

പരിഹസിച്ച് പ്രതികരണം

പരിഹസിച്ച് പ്രതികരണം

തന്റെ വീട്ടില്‍ കരിഓയില്‍ ഒഴിച്ചതിന്റെ പേരില്‍ പോലീസില്‍ പരാതിപ്പെടാനില്ല എന്നാണ് ശ്രീനിവാസന്‍ ഇക്കാര്യത്തില്‍ പ്രതികരിച്ചിരിക്കുന്നത്. കരിഓയില്‍ ഒഴിച്ചവര്‍ ആരായാലും അവര്‍ക്ക് പെയിന്റിംഗ് ജോലി അറിയാവുന്നവരാണ് എന്നും ശ്രീനിവാസന്‍ പ്രതികരിച്ചു

മുഴുവനായി അടിക്കാൻ പറയൂ

മുഴുവനായി അടിക്കാൻ പറയൂ

തന്നെ വിവരം അറിയിച്ചവരോട് കരിഓയില്‍ തുടയ്‌ക്കേണ്ട എന്നാണ് പറഞ്ഞിരിക്കുന്നത്. ആരെയെങ്കിലും സംശയമുണ്ടെങ്കില്‍ അവരോട് മുഴുവനായി അടിക്കാന്‍ പറയണമെന്നും പറഞ്ഞിട്ടുണ്ട്. എങ്കില്‍ ഒരു വര്‍ഷത്തെ പെയിന്റിങ് ലാഭമായേനെ എന്നും ശ്രീനിവാസന്‍ പ്രതികരിച്ചു

ഗണേഷിന്റെ വീട്ടിലും വേണം

ഗണേഷിന്റെ വീട്ടിലും വേണം

ദിലീപിനെ അനുകൂലിച്ചല്ല ഈ വിഷയത്തില്‍ താന്‍ പ്രതികരിച്ചതെന്നും ദിലീപ് ഹീനകൃത്യം ചെയ്യില്ലെന്നാണ് തന്റെ വിശ്വാസം എന്നാണ് പറഞ്ഞതെന്നും ശ്രീനിവാസന്‍ പറഞ്ഞു. തന്റെ വീട്ടില്‍ കരിഓയില്‍ ഒഴിച്ചവര്‍ ഗണേഷിന്റെ വീട്ടിലും ഒഴിക്കണമെന്നും ശ്രീനിവാസന്‍ പരിഹസിച്ചു.

പോലീസ് അന്വേഷിക്കുന്നു

പോലീസ് അന്വേഷിക്കുന്നു

ദിലീപ് വിഷയത്തില്‍ കൂടാതെ കണ്ണൂരിലെ രാഷ്ട്രീയ അക്രമങ്ങള്‍ക്ക് എതിരെയും ശ്രീനിവാസന്‍ വിവാദപ്രസ്താവകള്‍ നടത്തിയിരുന്നു. കരിഓയില്‍ പ്രയോഗത്തിന് പിന്നില്‍ എന്താണെന്ന് പോലീസ് അന്വേഷിക്കുന്നുണ്ട്. കതിരൂര്‍ പോലീസാണ് അന്വേഷിക്കുന്നത്.

തെറ്റ്കാരനെന്ന് വിശ്വസിക്കുന്നില്ല

തെറ്റ്കാരനെന്ന് വിശ്വസിക്കുന്നില്ല

ഇപ്പോള്‍ എറണാകുളത്താണ് ശ്രീനിവാസന്‍ ഉള്ളത്. കഴിഞ്ഞ ദിവസം കൊച്ചിയില്‍ വെച്ചാണ് ശ്രീനിവാസന്‍ ദിലീപ് അനുകൂല പ്രസ്താവന നടത്തിയത്. ദിലീപ് തെറ്റ് ചെയ്‌തെന്ന് താന്‍ വിശ്വസിക്കുന്നില്ല എന്ന് ശ്രീനിവാസന്‍ വ്യക്തമാക്കി

നിരപരാധിത്വം കാലം തെളിയിക്കും

നിരപരാധിത്വം കാലം തെളിയിക്കും

ദിലീപ് സാമാന്യബുദ്ധിയുള്ള ആളാണ് എന്നാണ് തന്റെ വിശ്വാസം. ദിലീപിന്റെ നിരപരാധിത്വം കാലം തെളിയിക്കുമെന്നും ശ്രീനിവാസന്‍ പറയുകയുണ്ടായി. പോലീസിന്റെയും കോടതിയുടേയും പരിഗണനയില്‍ ഉള്ള വിഷയം ആയതിനാല്‍ കൂടുതല്‍ പറയുന്നില്ലെന്നും ശ്രീനിവാസന്‍ പറഞ്ഞു

മണ്ടത്തരം കാണിക്കില്ല

മണ്ടത്തരം കാണിക്കില്ല

നടിയെ ആക്രമിച്ച കേസില്‍ തുടക്കം മുതല്‍ക്കേ ദിലീപിന് അനുകൂല നിലപാടായിരുന്നു ശ്രീനിവാസന്‍ സ്വീകരിച്ചിരുന്നത്. ദിലീപ് ഇത്തരമൊരു മണ്ടത്തരം കാണിക്കില്ലെന്ന് നേരത്തെയും ശ്രീനിവാസന്‍ അഭിപ്രായപ്പെട്ടിരുന്നു

ജനങ്ങളുടെ സ്നേഹം തട്ടിപ്പ്

ജനങ്ങളുടെ സ്നേഹം തട്ടിപ്പ്

ആക്രമണത്തിന് ഇരയായ നടിയോട് സിനിമാ സംഘടനയായ അമ്മയിലെ അംഗങ്ങള്‍ക്ക് ഇല്ലാത്ത സ്‌നേഹം ജനങ്ങള്‍ക്ക് എന്തിനാണ് എന്നായിരുന്നു ശ്രീനിവാസന്‍ ചോദിച്ചത്. അത് വെറും തട്ടിപ്പാണ് എ്ന്നും ശ്രീനിവാസന്‍ ആരോപിച്ചിരുന്നു.

ജീവിത പങ്കാളിയെ തേടുകയാണോ? കേരള മാട്രിമോണിയിൽ രജിസ്ട്രേഷൻ സൗജന്യം!

English summary
Black oil attack against actor Sreenivasan's house at Kannur

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്