കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ബിബിന് വേണ്ടിയുള്ള കാത്തിരിപ്പും അവസാനിച്ചു; രണ്ടാമത്തെ മൃതദേഹവും കണ്ടെത്തി

Google Oneindia Malayalam News

കോട്ടയം: വെള്ളപ്പൊക്ക ദുരന്തത്തിനിടെ അതിലേറെ ദു:ഖമുണ്ടാക്കിയ സംഭവം ആയിരുന്നു വെള്ളപ്പൊക്കം റിപ്പോര്‍ട്ട് ചെയ്യാന്‍ എത്തിയ മാധ്യമ സംഘം അപകടത്തില്‍ പെട്ടത്. മാതൃഭൂമി ന്യൂസ് സംഘം ആണ് വള്ളം മറിഞ്ഞ് അപകടത്തില്‍ പെട്ടത്. ചാനലിന്റെ പ്രാദേശിക ലേഖകനായ സജിയുടെ മൃതദേഹം ആണ് ആദ്യം കണ്ടെത്തിയത്. ഒടുവില്‍ തിരുവല്ല ബ്യൂറോയിലെ ഡ്രൈവര്‍ ആയിരുന്ന ബിബിന്റെ മൃതദേഹവും കണ്ടെത്തി.വൈകീട്ട് എഴു മണിയോടെ അപകടം നടന്ന സ്ഥലത്തുനിന്നും മുന്നൂറ് മീറ്റര്‍ അകലെ നിന്നുമാണ് ബിബിന്റെ മൃതദേഹം കണ്ടെത്തിയത്.

കഴിഞ്ഞ ദിവസം നടന്ന അപകടത്തില്‍ ആയിരുന്നു രണ്ട് പേരേയും കാണാതായത്. ഇവര്‍ക്ക് വേണ്ടിയുള്ള പ്രാര്‍ത്ഥനയില്‍ ആയിരുന്നു കേരളം. ആ പ്രതീക്ഷകളെയെല്ലാം അസ്ഥാനത്താക്കിക്കൊണ്ടാണ് ഈ വാര്‍ത്ത പുറത്ത് വരുന്നത്.

കല്ലറയ്ക്കടുത്ത് കരിയാറില്‍ വച്ചായിരുന്നു ഇവര്‍ സഞ്ചരിച്ച വള്ളം അപകടത്തില്‍ പെട്ടത്. മാതൃഭൂമി ന്യൂസ് റിപ്പോര്‍ട്ടര്‍ കെബി ശ്രീധരനേയും ക്യാമറമാന്‍ അഭിലാഷ് നായരേയും രക്ഷപ്പെടുത്തിയിരുന്നു.

അപകടം

അപകടം

തിങ്കളാഴ്ച ഉച്ചയോടെ ആയിരുന്നു മാതൃഭൂമി ന്യൂസ് സംഘം സഞ്ചരിച്ചിരുന്ന കള്ളം കായലില്‍ വച്ച് മുങ്ങിയത്. വള്ളം നിയന്ത്രിച്ചിരുന്ന അഭിലാഷും സമീപ വാസികളും ചേര്‍ന്നാണ് രണ്ട് പേരെ രക്ഷപ്പെടുത്തിയത്. എന്നാല്‍ മറ്റ് രണ്ട് പേരെ രക്ഷിക്കാന്‍ ഇവര്‍ക്കായില്ല.

വള്ളം പെട്ടെന്ന് മറിഞ്ഞു

വള്ളം പെട്ടെന്ന് മറിഞ്ഞു

വെള്ളപ്പൊക്കത്തെ തുടര്‍ന്ന് ഒറ്റപ്പെട്ട കിടക്കുന്ന മുണ്ടാറിലെ ജനങ്ങളുടെ ദുരിതങ്ങള്‍ പകര്‍ത്തി മടങ്ങുകയായിരുന്നു വാര്‍ത്താ സംഘം. എഴുമാന്തുരുത്തിലേക്ക് പോകാനായിരുന്നു പദ്ധതി. അപ്പോഴാണ് വള്ളം പെട്ടെന്ന് മറിഞ്ഞത്. നല്ല അടിയൊഴുക്കുള്ള സമയം ആയിരുന്നു.

അഭിലാഷിന്റെ ഇടപെടല്‍

അഭിലാഷിന്റെ ഇടപെടല്‍

വള്ളം നിയന്ത്രിച്ചിരുന്ന അഭിലാഷിന്റെ ഇടപെടലാണ് രണ്ട് പേരുടെയെങ്കിലും ജീവന്‍ രക്ഷിച്ചത്. മറിഞ്ഞ വള്ളത്തിന്റെ വശങ്ങളില്‍ പിടിച്ച് നില്‍ക്കാന്‍ അഭിലാഷ് നിര്‍ദ്ദേശം നല്‍കി. വള്ളത്തില്‍ പോവുകയായിരുന്ന രണ്ട് പേര്‍ ആണ് ഇത് കണ്ട് അങ്ങോട്ട് പെട്ടെന്ന് തുഴഞ്ഞെത്തിയത്.

രണ്ട് പേരെ രക്ഷിച്ചു

രണ്ട് പേരെ രക്ഷിച്ചു

ഉദയകുമാര്‍, ജാന്‍സണ്‍ എന്നിവരാണ് ആ വള്ളത്തില്‍ ഉണ്ടായിരുന്നത്. അഭിലാഷിന്റെ സഹായത്തോടെ റിപ്പോര്‍ട്ടര്‍ ശ്രീധരനേയും ക്യാമറാന്‍ അഭിലാഷിനേയും ഇവര്‍ വള്ളത്തിലേക്ക് വലിച്ചുകയറ്റി. എന്നാല്‍ മറിഞ്ഞ വള്ളത്തിന്റെ മറുവശത്തുണ്ടായവര്‍ അപ്പോഴേക്കും പിടിവിട്ട് കായലില്‍ മുങ്ങിപ്പോവുകയായിരുന്നു.

പ്രതീക്ഷയോടെ കാത്തിരിപ്പ്

പ്രതീക്ഷയോടെ കാത്തിരിപ്പ്

കാണാതായ രണ്ട് പേര്‍ക്ക് വേണ്ടി അപ്പോള്‍ തന്നെ തിരച്ചില്‍ തുടങ്ങിയിരുന്നു. നാട്ടുകാരടെ നേതൃത്വത്തില്‍ ആയിരുന്നു ആദ്യം തിരച്ചില്‍ നടത്തിയത്. പിന്നീട് ഫയര്‍ ഫോഴ്‌സും നാവിക സേനയും എത്തി രാത്രി ഏഴരയോളം കായലില്‍ തിരഞ്ഞു. അപ്പോഴും രണ്ടും പേരും ജീവനോടെ എവിടെയെങ്കിലും എത്തിയിട്ടുണ്ടാകും എന്ന പ്രതീക്ഷയില്‍ ആയിരുന്നു.

ആദ്യം സജി

ആദ്യം സജി

പ്രാദേശിക ലേഖകന്‍ ആയ പുഴിക്കോല്‍ പട്ടശ്ശേരില്ഡ സജി(46)യുടെ മൃതദേഹം ആയിരുന്നു ആദ്യം കണ്ടെത്തിയത്. അപകടം നടന്ന സ്ഥലത്തിന് അടുത്ത് നിന്ന് തന്നെ ആയിരുന്നു സജിയുടെ മൃതദേഹം കണ്ടെത്തിയത്. സജിയുടെ മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിന് ശേഷം ബന്ധിക്കള്‍ക്ക് വിട്ടുകൊടുത്തു.

ബിബിനും

ബിബിനും

ബിബിന് വേണ്ടിയുള്ള തിരച്ചില്‍ പിന്നേയും തുടരുകയായിരുന്നു. പ്രതീക്ഷയോടെ ഉള്ള ആ കാത്തിരിപ്പിനും ഒടുവില്‍ അവസാനം ആയിരിക്കുകയാണ് ഇപ്പോള്‍.

കുഞ്ഞു യാസിന്റെ സത്യസന്ധത്ക്ക് രജനിയുടെ സമ്മാനം... കളഞ്ഞു കിട്ടിയ പണം തിരികെ നല്‍കിയ ബാലന്‍!!കുഞ്ഞു യാസിന്റെ സത്യസന്ധത്ക്ക് രജനിയുടെ സമ്മാനം... കളഞ്ഞു കിട്ടിയ പണം തിരികെ നല്‍കിയ ബാലന്‍!!

മോഹൻലാലിനെ ലക്ഷ്യം വെച്ച് വൻ ഗൂഢാലോചനയെന്ന് റിപ്പോർട്ട്.. പിന്നിൽ നടിയും സംവിധായകനും?മോഹൻലാലിനെ ലക്ഷ്യം വെച്ച് വൻ ഗൂഢാലോചനയെന്ന് റിപ്പോർട്ട്.. പിന്നിൽ നടിയും സംവിധായകനും?

English summary
Boat Accident of Mathrubhumi News Channel Crew: Two dead bodied found
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X