കോഴിക്കോട് അക്രമം തുടരുന്നു, സിപിഐഎം ജില്ലാ കമ്മിറ്റി അംഗത്തിന്റെ വീടിന് നേരെ ബോംബേറ്...

  • By: ഡെന്നീസ്
Subscribe to Oneindia Malayalam

കോഴിക്കോട്: സർവ്വകക്ഷി സമാധാന യോഗം നടന്ന് കൃത്യം ഒരാഴ്ച പിന്നിടുമ്പോഴും ജില്ലയിലെ അക്രമങ്ങൾക്ക് അയവില്ല. സിപിഐഎം കോഴിക്കോട് ജില്ലാ കമ്മിറ്റി അംഗത്തിന്റെ കുറ്റ്യാടിയിലെ വീടിന് നേരെ ബോംബേറുണ്ടായി.

നടനും മിമിക്രി കലാകാരനുമായ കലാഭവൻ സാജൻ അന്തരിച്ചു; അന്ത്യം തിരുവനന്തപുരം മെഡിക്കൽ കോളേജിൽ...

താലിക്കെട്ടിന് ശേഷം നാണിച്ചുനിന്ന വധുവിനെ പോലീസ് പൊക്കി!കുടുങ്ങിയത് 5 യുവാക്കളെ കബളിപ്പിച്ച യുവതി

കുറ്റ്യാടി മീത്തലേവടയത്ത് സിപിഐഎം നേതാവ് കെകെ ദിനേശന്റെ വീടിന് നേരെയാണ് തിങ്കളാഴ്ച പുലർച്ചയോടെ ബോംബാക്രമണമുണ്ടായത്. സംഭവത്തിൽ ആർക്കും പരിക്കില്ല. എന്നാൽ ബോംബേറിൽ ദിനേശന്റെ വീടിന്റെ മുൻവശത്തുള്ള ജനാലകളുടെ ചില്ലുകൾ തകർന്നിട്ടുണ്ട്.

bomb

അക്രമികൾ രണ്ട് ബോംബുകളാണ് വീടിന് നേരെ എറിഞ്ഞത്. സംഭവത്തെ തുടർന്ന് കുറ്റ്യാടി പോലീസ് സ്ഥലത്തെത്തി. ദിനേശന്റെ പരാതിയിൽ കേസെടുത്ത പോലീസ് അന്വേഷണം ആരംഭിച്ചു. സംഭവത്തിന് പിന്നിൽ ആരാണെന്നത് സംബന്ധിച്ച് ഇതുവരെ വ്യക്തതയില്ല.കര്‍ഷകസംഘം ജില്ലാ സെക്രട്ടറി കൂടിയാണ് ദിനേശന്‍.

സിപിഐഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരിക്ക് നേരെ ദില്ലിയിലുണ്ടായ കൈയേറ്റ ശ്രമത്തിന് പിന്നാലെയാണ് കോഴിക്കോട് ജില്ലയിൽ വ്യാപകമായി സംഘർഷങ്ങൾ ഉടലെടുത്തത്. സിപിഐഎം ജില്ലാ കമ്മിറ്റി ഓഫീസ്, ബിഎംഎസ് ജില്ലാ കമ്മിറ്റി ഓഫീസ് എന്നിവയടക്കം നിരവധി പാർട്ടി ഓഫീസുകൾക്ക് നേരെയും ആക്രമണമുണ്ടായിരുന്നു.

English summary
bomb attack against cpim kozhikode district committee member's home.
Please Wait while comments are loading...