ബോംബെറിഞ്ഞ കേസിലെ പ്രതിയെ 25 വർഷത്തിന് ശേഷം പോലീസ് പൊക്കി
കഴക്കൂട്ടം: അടിപിടിയ്ക്കിടെ എതിര്സംഘത്തിന് നേരെ നാടന് ബോംബ് എറിഞ്ഞ ശേഷം ഒളിവില് കഴിഞ്ഞിരുന്ന പ്രതിയെ 25 വര്ഷത്തിന് ശേഷം പൊലീസ് പിടികൂടി.തുമ്പ വലിയ വിളാകം പുരയിടത്തിൽ കുഞ്ഞുമോൻ എന്ന് വിളിക്കുന്ന ഇഗ്നേഷ്യസ്(55) ആണ് കഴക്കൂട്ടം പൊലീസിന്റെ പിടിയിലായത്. ഇയാള് അടിപിടിക്കിടെ നാടൻ ബോംബെറിഞ്ഞ് ഭീകരാന്തരീക്ഷം സൃഷ്ടിച്ച ശേഷം മാഹിയിലേക്ക് കടക്കുകയായിരുന്നു..

1992 ആഗസ്റ്റ് 29നാണ് സംഭവം. തുമ്പ ആസ്പിരിൻ പ്ളാന്റിന് പിന്നിലായി ഇരുകൂട്ടർ തമ്മിലുണ്ടായ സംഘടനത്തിലാണ് പ്രതിയായ ഇഗ്നേഷ്യസ് അടങ്ങുന്ന സംഘം മാരകായുധങ്ങളുമായി നാടൻ ബോംബെറിഞ്ഞ് ഭീകരാന്തരീക്ഷം സൃഷ്ടിച്ചത്. സംഭവത്തിൽ അന്ന് ഒരാൾക്ക്ഗുരുതരമായി പരിക്കേറ്റിരുന്നു. പിന്നീട് നാട്ടിൽ നിന്ന് രക്ഷപ്പെട്ട ഇഗ്നേഷ്യസിനെ നാട്ടുകാരാരും കണ്ടിട്ടില്ല.ഇയാള് മാഹിയിൽ ഒളിവിൽ കഴിഞ്ഞ് മത്സ്യബന്ധനം നടത്തുകയായിരുന്നെന്നാണ് പൊലീസിനോട് പറഞ്ഞത്.
ഇതിലുൾപ്പെട്ട മറ്റൊരു പ്രതി നേരത്തെ മരിച്ചു. കഴകൂട്ടം സൈബർ സിറ്റി പൊലീസ് അസിസ്റ്റന്റ് കമ്മീഷണറുടെ നിർദ്ദേശാനുസരണം കഴകൂട്ടം പൊലീസ് സ്റ്റേഷൻ എസ്.എച്ച്.ഒ എസ്.അജയ് കുമാർ, സി.പി.ഒമാരയ പ്രസാദ് , ശ്യാംലാൽ എന്നിവർ ചേർന്നാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാന്റ് ചെയ്തു.












Click it and Unblock the Notifications