തലസ്ഥാനം രക്ഷപ്പെട്ടു!! ബോംബുകള്‍ നിര്‍വീര്യമാക്കി...ആ അച്ഛന് നന്ദി!! മകന്‍ ഒളിവില്‍

  • By: Sooraj
Subscribe to Oneindia Malayalam

മലയിന്‍കീഴ്: തിരുവനന്തപുരം മലയിന്‍കീഴില്‍ നിന്നു ബോംബ് ശേഖരം പിടികൂടി. ആര്‍എസ്എസ് പ്രവര്‍ത്തകന്റെ വീട്ടില്‍ നിന്നാണ് നാടന്‍ ബോംബുകള്‍ കണ്ടെടുത്തത്. ഇയാള്‍ ഒളിവില്‍പ്പോയതായി പോലീസ് അറിയിച്ചു. തിരുവനന്തപുരത്ത് സിപിഎം-ബിജെപി സംഘര്‍ഷത്തിന് നേരിയ അയവ് വന്നതിനു പിന്നാലെയാണ് ആര്‍എസ്എസ് പ്രവര്‍ത്തകന്റെ വീട്ടില്‍ നിന്നും ബോംബ് കണ്ടെത്തിയത്.

ദിലീപിനു കഷ്ടകാലം തീരുന്നില്ല..ഡിസിനിമാസ് പൂട്ടിച്ചു!! ഇപ്പോള്‍ വീടും ഇരുട്ടില്‍!! കാരണം...

 ബോംബ് കണ്ടെത്തിയത്

ബോംബ് കണ്ടെത്തിയത്

പേയാട് റാക്കോണത്തു മേലെ പുത്തന്‍വീട്ടില്‍ അരുണ്‍ ലാലിന്റെ (23) വീട്ടില്‍ നിന്നാണ് അഞ്ചു നാടന്‍ ബോംബുകള്‍ പോലീസ് പിടിച്ചെടുത്തത്. ഇയാള്‍ ഓട്ടോഡ്രൈവറാണ്.

 ബോംബുകള്‍ നിര്‍വീര്യമാക്കി

ബോംബുകള്‍ നിര്‍വീര്യമാക്കി

പിടിച്ചെടുത്ത ബോംബുകള്‍ നിര്‍വാര്യമാക്കിയിട്ടുണ്ട്. ഉഗ്രശേഷിയുള്ളവയാണ് ഈ ബോംബുകളെന്ന് അധികൃതര്‍ അറിയിച്ചു.

ബോംബുണ്ടെന്ന് അറിയിച്ചത്

ബോംബുണ്ടെന്ന് അറിയിച്ചത്

അരുണിന്റെ അച്ഛനായ അയ്യപ്പന്‍ ചെട്ടിയാരാണ് വീട്ടില്‍ ബോംബുകള്‍ സൂക്ഷിച്ചിട്ടുണ്ടെന്ന വിവരം പോലീസിനെ അറിയിച്ചത്. ഞായറാഴ്ച രാത്രിയായിരുന്നു ഇത്.

ബോംബ് കിടപ്പുമുറിയില്‍

ബോംബ് കിടപ്പുമുറിയില്‍

എസ്‌ഐ സുരേഷ് കുമാറിന്റെ നേതൃത്വത്തിലുള്ള സംഘമാണ് അരുണിന്റെ വീട്ടിലെത്തി പരിശോധന നടത്തിയത്. അരുണിന്റെ കിടപ്പുമുറിയില്‍ ഷെല്‍ഫില്‍ പേപ്പറില്‍ പൊതിഞ്ഞ നിലയിലാണ് ബോംബുകള്‍ കണ്ടെത്തിയത്.

മാറ്റാന്‍ ആവശ്യപ്പെട്ടു

മാറ്റാന്‍ ആവശ്യപ്പെട്ടു

മുറിയില്‍ വച്ചിരുന്ന ബോംബുകള്‍ മാറ്റണമെന്ന് മകനോട് പല തവണ താന്‍ ആവശ്യപ്പെട്ടിരുന്നതായി അയ്യപ്പന്‍ ചെട്ടിയാര്‍ പോലീസിനോടു പറഞ്ഞു. എന്നാല്‍ മകന്‍ ഇതിനു തയ്യാറായില്ലെന്നും അയാള്‍ പോലീസിനെ അറിയിച്ചു.

ഭീഷണിപ്പെടുത്താറുണ്ട്

ഭീഷണിപ്പെടുത്താറുണ്ട്

തികഞ്ഞ മദ്യപാനിയാണ് മകനെന്നും മദ്യപിച്ച് വീട്ടിലെത്തി ബഹളമുണ്ടാക്കുന്ത് പതിവാണെന്നും പല തവണ തന്നെ ഭീഷണിപ്പെടുത്തിയിട്ടുണ്ടെന്നും അയ്യപ്പന്‍ ചെട്ടിയാര്‍ മൊഴി നല്‍കി.

ഏറ്റുമുട്ടി

ഏറ്റുമുട്ടി

കഴിഞ്ഞ ഹര്‍ത്താലിനിടെ പേയാട് ജംക്ഷനില്‍ ബിജെപി-ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ ഏറ്റുമുട്ടിയിരുന്നു. അന്ന് ഇരുവിഭാഗത്തിലുള്ളവര്‍ക്കും പരിക്കേല്‍ക്കുകയും ചെയ്തു. സിപിഎമ്മിന്റെ ലോക്കല്‍ കമ്മിറ്റി ഓഫീസിനു നേരെ കല്ലേറുമുണ്ടായി. സമാധാന ചര്‍ച്ചകള്‍ പുരോഗമിക്കുന്നതിനിടെയാണ് വീണ്ടും ബോംബുകള്‍ കണ്ടെത്തിയത്.

English summary
Bombs seized from rss worker's home in trivandrum.
Please Wait while comments are loading...