കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കലോല്‍സവം പിടിച്ചടക്കാന്‍ പണച്ചാക്കുകള്‍; 'കോഴക്കാരെ'തേടി വിജിലന്‍സ്, ഇത്തവണ മാറ്റ് കുറയും

കോഴിക്കോട് റവന്യൂ ജില്ലാ മല്‍സര വേദികളിലാണ് ഇന്ന് രാവിലെ മുതല്‍ പരിശോധന നടന്നത്. ഇടനിലക്കാര്‍ വഴി മല്‍സര ഫലങ്ങള്‍ സ്വാധീനിക്കാന്‍ വ്യാപകമായ ശ്രമം നടക്കുന്നുവെന്ന് റിപോര്‍ട്ടുണ്ടായിരുന്നു.

  • By Ashif
Google Oneindia Malayalam News

കോഴിക്കോട്: കലോല്‍സവ മല്‍സര ഫലങ്ങള്‍ സ്വാധീനിക്കാന്‍ പണച്ചാക്കുകള്‍ ശ്രമിക്കുന്നുണ്ടെന്ന റിപോര്‍ട്ടുകള്‍ക്കിടെ കലോല്‍സവ വേദികളില്‍ വിജിലന്‍സിന്റെ മിന്നല്‍ പരിശോധന. കോഴിക്കോട് റവന്യൂ ജില്ലാ മല്‍സര വേദികളിലാണ് ഇന്ന് രാവിലെ മുതല്‍ പരിശോധന നടന്നത്. ഇടനിലക്കാര്‍ വഴി മല്‍സര ഫലങ്ങള്‍ സ്വാധീനിക്കാന്‍ വ്യാപകമായ ശ്രമം നടക്കുന്നുവെന്ന് റിപോര്‍ട്ടുണ്ടായിരുന്നു.

ഉപജില്ലാ മല്‍സരം മുതല്‍ ഫലങ്ങള്‍ സ്വാധീനിക്കുന്നതിന് വിധി കര്‍ത്താക്കള്‍ക്ക് പണം നല്‍കുന്നുണ്ടെന്ന് തെളിയിക്കുന്ന ടെലിഫോണ്‍ ശബ്ദരേഖകള്‍ മാധ്യമങ്ങള്‍ പുറത്ത് വിട്ടു. ഇടനിലക്കാര്‍ മുഖേനയാണ് ജില്ലാ കലോല്‍സവങ്ങളില്‍ വിധികര്‍ത്താക്കളെ ചാക്കിലാക്കുന്നത്. ഇതിനുവേണ്ടി പ്രത്യേക സംഘം പ്രവര്‍ത്തിക്കുന്നുണ്ട്. സംസ്ഥാന സ്‌കൂള്‍ കലോല്‍സവത്തിലേക്ക് എങ്ങനെയെങ്കിലും സ്ഥാനമുറപ്പിക്കുകയാണ് ഇത്തരം ആളുകളുടെ ലക്ഷ്യം.

 40000 മുതല്‍ രണ്ട് ലക്ഷം രൂപ വരെ

കോഴിക്കോട് ജില്ലാ കലോല്‍സവത്തില്‍ മല്‍സര ഇനമായ നൃത്തത്തില്‍ നേരത്തെ ഒന്നാം സ്ഥാനം തീരുമാനിച്ചിട്ടുണ്ടെന്നായിരുന്നു വെളിപ്പെടുത്തല്‍. ഒന്നാം സ്ഥാനത്തിന് രണ്ട് ലക്ഷം രൂപ വരെയും മൂന്നാം സ്ഥാനത്തിന് 40000 രൂപയുമാണ് ഇടനിലക്കാര്‍ വഴി നല്‍കുന്നത്. പുതിയ വെളിപ്പെടുത്തലിന്റെ പശ്ചാത്തലത്തില്‍ സംസ്ഥാന കലോല്‍സവത്തിന്റെ മാറ്റ് കുറയുമെന്നാണ് ആശങ്ക.

മല്‍സരാര്‍ഥികളുടെ ആവേശം നശിപ്പിക്കും

മുന്‍ വര്‍ഷങ്ങളിലും കലോല്‍സ മല്‍സര ഇനങ്ങൡ പണം നല്‍കി സ്വാധീനിച്ചിട്ടുണ്ടെന്ന് ആരോപണം ഉണ്ടായിരുന്നു. കോഴിക്കോട് മല്‍സരങ്ങള്‍ നടക്കുന്ന 14 വേദികളിലും ഇന്ന് വിജിലന്‍സ് പരിശോധന നടന്നുവെന്ന് ജില്ലാ വിദ്യാഭ്യാസ ഉദ്യോഗസ്ഥര്‍ പറഞ്ഞു. ഒന്നാം സ്ഥാനം നേരത്തെ നിശ്ചയിക്കപ്പെട്ടുവെന്ന വെളിപ്പെടുത്തല്‍ മല്‍സരാര്‍ഥികളുടെ ആവേശം നശിപ്പിക്കും.

ഡിഡിഇ ഓഫിസിലേക്ക് മാര്‍ച്ച്

40000 രൂപ കൊടുത്ത് മൂന്നാം സ്ഥാനത്ത് കയറി പറ്റാനും പിന്നീട് അപ്പീല്‍ വഴി സംസ്ഥാന കലോല്‍സവത്തില്‍ മല്‍സരിക്കാനുമാണ് കോഴ നല്‍കുന്നവരുടെ ഉദ്ദേശം. ശബ്ദരേഖ പുറത്തായതോടെ കോഴിക്കോട് ഡിഡിഇ ഓഫിസിലേക്ക് കെഎസ്‌യു പ്രവര്‍ത്തകര്‍ പ്രകടനം നടത്തി. എന്നാല്‍ ഈ സമയം ജില്ലാ വിദ്യാഭ്യാസ ഓഫിസര്‍ സ്ഥലത്തുണ്ടായിരുന്നില്ല.

വിധി കര്‍ത്താക്കളെ നിശ്ചയിക്കാന്‍ മാനദണ്ഡങ്ങള്‍

കോഴ ഇടപെടല്‍ മുന്‍കൂട്ടി കണ്ട് സംസ്ഥാന സ്‌കൂള്‍ കലോല്‍സവ വിധി കര്‍ത്താക്കളെ നിശ്ചയിക്കാനുള്ള മാനദണ്ഡങ്ങള്‍ സര്‍ക്കാര്‍ കര്‍ശനമാക്കിയിരുന്നു. അകാദമിക് യോഗ്യതയുള്ളവര്‍ മാത്രമാണ് ഇത്തവണ വിധികര്‍ത്താക്കളാവുക. മാത്രമല്ല ജില്ലാ കലോല്‍സവത്തില്‍ വിധികര്‍ത്താക്കളായവരെ സംസ്ഥാന കലോല്‍സവത്തില്‍ വിധികര്‍ത്താക്കളാക്കില്ല.

 ഫോണ്‍ ഉപയോഗിക്കുന്നത് വിലക്കും

സംസ്ഥാനത്തിന് പുറത്തുള്ള വിധി കര്‍ത്താക്കളും ഇത്തവണ സംസ്ഥാന കലോല്‍സവത്തിനുണ്ടാവില്ല. ചിലപ്പോള്‍ ഹയര്‍ അപ്പീല്‍ കമ്മിറ്റിയില്‍ വിദഗ്ധര്‍ വേണമെന്നതിനാല്‍ സംസ്ഥാനത്തിന് പുറത്തുനിന്നുള്ളവരെയും പരിഗണിക്കുമെന്നാണ് അറിയുന്നത്. മല്‍സര സമയം ഫോണ്‍ ഉപയോഗിക്കുന്നതിനും ഇത്തവണ വിലക്കുണ്ടാവും. ഈ മാസം 16 മുതല്‍ 22 വരെ കണ്ണൂരിലാണ് സംസ്ഥാന സ്‌കൂള്‍ കലോല്‍സവം.

English summary
In audio tape revealed that bribe given to Judges in District school youth festival. Vigilance official raided fourteen stages in Kozhikode. KSU conducted protest march to DDE office.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X