മലപ്പുറത്ത് ജ്യേഷ്ടന്‍ മരിച്ച് ദിവസങ്ങള്‍ക്കകം അനിയനും മരിച്ചു

  • Posted By: നാസര്‍
Subscribe to Oneindia Malayalam

മലപ്പുറം: പെരിന്തല്‍മണ്ണ പാറലില്‍ ജ്യേഷ്ടന്‍ മരിച്ച് ദിവസങ്ങള്‍ക്കകം അനിയനും മരിച്ചു. പാറല്‍ ജുമാമസ്ജിദിനു സമീപം പരേതനായ വലിയ കുഞ്ഞഹമ്മദിന്റെ മകന്‍ കൊരമ്പി മമ്മദു (52) ആണ് ഇന്നലെ വൈകിട്ട് മരിച്ചത്.

കഴിഞ്ഞ 21 നാണ് ജ്യേഷ്ടന്‍ മൊയ്തീന്‍ മരണപ്പെട്ടത്. ഖബറടക്കം ഇന്ന് രാവിലെ ഒമ്പതിന് പാറല്‍ ജുമാമസ്ജിദ് ഖബര്‍സ്ഥാനില്‍ നടക്കും.

കടുവകളുടെ കണക്കെടുപ്പിന് ഷാറൂഖ് ഖാന്റെ ഡയലോഗുമായി സര്‍ക്കാര്‍

ഭാര്യ: അത്തിക്കോട്ടില്‍ റുഖിയ (വാഴെങ്കട). മക്കള്‍: നജ്‌ല, മുഹമ്മദ് അനാഫിര്‍ (പത്താം ക്ലാസ് വിദ്യാര്‍ഥി), മുഹമ്മദ് നാഫിഹ് (ഒന്നാം ക്ലാസ് വിദ്യാര്‍ഥി). മരുമകന്‍:
വെള്ളിയപ്പന്‍തൊടി നൗഷാദ് (ചെറുപ്ലശ്ശേരി).

death

മരിച്ച കൊരമ്പി മമ്മദു (52)

ദിവസങ്ങള്‍ക്കുള്ളിലുണ്ടായ സഹോദരങ്ങളുടെ മരണം കൊരമ്പി കുടുംബാംഗങ്ങളെ ഏറെ തളര്‍ത്തിയിട്ടുണ്ട്. ജ്യേഷ്ടന്റെ മരണം അറിഞ്ഞ മമ്മദുവിന് ഏറെ മന:പ്രയാസമുണ്ടായിരുന്നതായും സൂചനയുണ്ട്

English summary
brothers ddeath in one week

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്