പക്രം തളം ചുരം റോഡില്‍ സാമൂഹ്യ വിരുദ്ധ ശല്യം രൂക്ഷം;സംരക്ഷണ ഭിത്തിയുടെ കൈവരികള്‍ തകര്‍ത്തു

  • Posted By:
Subscribe to Oneindia Malayalam

കുറ്റ്യാടി:പക്രം തളം ചുരം റോഡില്‍ സാമൂഹ്യ വിരുദ്ധ ശല്യം രൂക്ഷമാവുന്നതായി പരാതി. ചുരം റോഡിലെ പത്താം വളവിലെ സംരക്ഷണ ഭിത്തിയുടെ ഇരുമ്പ് കൈവരികള്‍ സാമൂഹ്യ ദ്രോഹികള്‍ തകര്‍ത്തു. വാഹനങ്ങള്‍ക്ക് സുരക്ഷിതമായി സഞ്ചരിക്കുന്നതിന് സ്ഥാപിച്ച സൂചന ബോര്‍ഡുകളും പലസ്ഥലങ്ങളിലും തകര്‍ത്ത നിലയിലാണ്.

ദില്ലി നീങ്ങുന്നത് അപകടത്തിലേയ്ക്ക്! വായുമലിനീകരണത്തോത് സിവിയർ വിഭാഗത്തിൽ....

രാത്രി പത്ത്മണിക്ക് ശേഷം ചുരം റോഡ് സാമൂഹ്യ വിരുദ്ധ പ്രവര്‍ത്തനങ്ങളുടെ കേന്ദ്രമാണെന്നും അനാശാസ്യങ്ങളും പണവെച്ചുള്ള ചീട്ടുകളിയും ഉള്‍പ്പെടെ നടക്കുന്നതായും നാട്ടുകാര്‍ പരാതിപ്പെടുന്നുണ്ട്. പത്താം വളവിന്റെ തൊട്ട് മേല്‍ഭാഗത്തെ പാറക്കുടുക്കില്‍ പരസ്യ മദ്യ വില്‍പ്പനയും,മദ്യപാനവും,കഞ്ചാവുള്‍പ്പെടെയുള്ള നിരോധിത ലഹരി വസ്തുക്കളുടെ വില്‍പ്പനയും ഉപയോഗവും വ്യാപകമാണെന്നും നാട്ടുകാര്‍ പറയുന്നു.സന്ധ്യമയങ്ങിയാല്‍ ഇരു ചക്ര വാഹനങ്ങളടക്കമുള്ള ചെറു വാഹനങ്ങളില്‍ പേടികൂടാതെ സഞ്ചരിക്കാന്‍ കഴിയാത്ത സ്ഥിതിയാണ്.

churam

ചുരം റോഡിന്റെ പല ഭാഗങ്ങളിലും കോഴിമാലിന്യങ്ങള്‍ അടക്കം നിക്ഷേപിക്കുന്നതും പതിവാണ്. വനം വകുപ്പിന്റെ ഉദ്ധ്യോഗസ്ഥരും പൊലിസും ചുരം റോഡില്‍ വേണ്ടത്ര ശ്രദ്ധചെലുത്തുന്നില്ലെന്ന ആക്ഷേപവും വ്യാപകമാണ്.രാത്രി കാലങ്ങളില്‍ പൊലിസ് പട്രോളിങ്ങ് ശക്തമാക്കി സാമൂഹ്യ വിരുദ്ധ ശല്യം തടയാന്‍ അടിയന്തിര നടപടി വേണമെന്നും വനംവകുപ്പ് ഉദ്ധ്യോഗസ്ഥരുടെ സ്ഥിരം സാന്നിധ്യം ഉണ്ടാവണമെന്നുമാണ് നാട്ടുകാരുടെ ആവശ്യം.

English summary
Bunds in the Pakram thalam pass got destructed by anti social activities
Please Wait while comments are loading...

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്