കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സംസ്ഥാനത്ത് 25 മുതല്‍ ബസ് സമരം

  • By Aiswarya
Google Oneindia Malayalam News

തിരുവനന്തപുരം: സംസ്ഥാനത്തെ ബസ് തൊഴിലാളികള്‍ പണിമുടക്കിലേക്ക്. ഈ മാസം ഇരുപത്തഞ്ച് മുതലാണ് സ്വകാര്യ ബസ് തൊഴിലാളികള്‍ അനിശ്ചിതകാല പണിമുടക്ക് നടത്തുക .വേതന വര്‍ദ്ദന ആവശ്യപ്പെട്ടാണ് സമരം.

ഡീസല്‍ വില കുറച്ചിട്ടും ബസ്സുടമകള്‍ തൊഴിലാളികളുടെ വേതനം കൂട്ടാത്തതില്‍ പ്രതിഷേധിച്ചാണ് തൊഴിലാളികള്‍ സമരത്തിന് ആഹ്വാനം ചെയ്തിരിക്കുന്നത്. ചുരുങ്ങിയത് അന്‍പത് ശതമാനമെങ്കിലും വേതനം കൂട്ടണമെന്നാണ് ആവശ്യം.ഫെയര്‍സ്‌റ്റേജ് കാലാവധി അഞ്ച് വര്‍ഷം കഴിഞ്ഞിട്ടും പുതുക്കിയിട്ടില്ല.

private-bus

ഒരു വര്‍ഷം മുന്‍പ് സമരം ചെയ്തപ്പോള്‍ ദിവസവേതനം അറുപത് രൂപ കൂട്ടിയതല്ലാതെ തൊഴിലാളികളുടെ വേതനം പരിഷ്‌കരിക്കാന്‍ ബസ്സുടമകള്‍ തയ്യാറാകാത്ത സാഹചര്യത്തിലാണ് പണിമുടക്ക് നടത്തുന്നതെന്ന് തൊഴിലാളികള്‍ വ്യക്തമാക്കി.

മോട്ടോര്‍ തൊഴിലാളി സംയുക്ത സമരസമിതിയുടെ ആഭിമുഖ്യത്തിലാണ് സമരം. സമരത്തിനുള്ള നോട്ടീസ് ഗതാഗതമന്ത്രി
ക്കും തൊഴില്‍മന്ത്രിക്കും നല്‍കിയതായി തൊഴിലാളി സംഘടന നേതാക്കള്‍ അറിയിച്ചു.

English summary
private buses in the State will remain off the road from February 25 with bus employees set to launch an indefinite stir to press for revision of fair wages.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X