ബൈജു കൊട്ടാരക്കരയുടെ വീട് ജപ്തി ചെയ്തു, മക്കളെ ഇറക്കി വിട്ടു!! മനുഷ്യാവകാശ കമ്മീഷനിൽ കേസ്

  • By: മരിയ
Subscribe to Oneindia Malayalam

കൊച്ചി: സിനിമാ സംവിധായകനും മാക്ട ജനറല്‍ സെക്രട്ടറിയുമായി ബൈജു കൊട്ടാരക്കരയുടെ പ്രായപൂര്‍ത്തിയാകാത്ത മകനേയും മകളേയും വീട്ടില്‍ നിന്ന് ഇറക്കിവിട്ട ബാങ്ക് മാനേജരുടെ നടപടിയ്ക്ക് എതിരെ മനുഷ്യാവകാശ കമ്മീഷന്‍.

കേസ്

ബൈജു കൊട്ടാരക്കരയുടെ വരാപ്പുഴയിലുള്ള വീടും സ്ഥലും ബാങ്ക് മാനേജര്‍ എത്തി പൂട്ടി സീല്‍ വെച്ചു. ഈ സമയം വീട്ടിലുണ്ടായിരുന്ന അദ്ദേഹത്തിന്റെ മക്കളെ പുറത്താക്കിയ ശേഷമായിരുന്നു ഈ നടപടി എന്നാണ് പരാതി.

സ്വത്ത്

ബൈജുവിന്റെ മക്കളുടെ പേരിലാണ് വീടും സ്ഥലവും. ഇതിന് 2 കോടിയോളം വില വരും.

ഉത്തരവ്

ഫെഡറല്‍ ബാങ്ക് വാരാപ്പുഴ ബ്രാഞ്ച് മാനേജരോട് ഈ മാസം 26ന് ആലുവ ഗസ്റ്റ് ഹൗസില്‍ നടക്കുന്ന ക്യാമ്പില്‍ പങ്കെടുക്കണം എന്നാണ് മനുഷ്യാവകാശ് കമ്മീഷന്റെ ഉത്തരവ്.

കുട്ടികള്‍ പറയുന്നത്

ഏപ്രില്‍ 29ന് വീട്ടില്‍ എത്തിയ കുട്ടികളാണ് വീട് ബാങ്ക് ഉദ്യോഗസ്ഥരെത്തി ജപ്തി ചെയ്തത് ആദ്യം അറിയുന്നത്. ബാങ്ക് നിയോഗിച്ച കാവല്‍ക്കാരനും മാനേജരും വീടിന് മുമ്പിലുണ്ടായിരുന്നു. വീട്ടിൽ കയറാനാവാതെ ഇവർ കുറേ നേരം പുറത്ത് നിന്നു.

English summary
Byju kottarakara's house attached by bank.
Please Wait while comments are loading...