പൗരത്വ നിയമം; കൂടുതൽ ഭേദഗതി വരുത്തില്ലെന്ന് കേന്ദ്ര ആഭ്യന്തര സഹമന്ത്രി നിത്യാനന്ദ് റായ്
ദില്ലി: നിലവില്‍ പ്രഖ്യാപിച്ചതിന് പുറമേയുള്ള മതന്യൂനപക്ഷങ്ങളെ ഉൾപ്പെടുത്തി പൗരത്വ ഭേദഗതി നിയമം (സി.എ.എ) കൂടുതല്‍ ഭേദഗതി ചെയ്യാൻ പദ്ധതിയില്ലെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയം. അയൽരാജ്യമായ പാകിസ്താൻ, ബംഗ്ലാദേശ്, അഫ്ഗാനിസ്ഥാൻ എന്നിവിടങ്ങളിൽ നിന്നുള്ള മറ്റ് ന്യൂനപക്ഷങ്ങളെ കൂടി ഇന്ത്യൻ പൗരത്വത്തിന് അർഹരാക്കുന്നതിനായി പൗരത്വ ഭേദഗതി നിയമത്തിൽ ഭേദഗതി വരുത്താൻ സർക്കാരിന് പദ്ധതിയില്ലെന്ന് ആഭ്യന്തര സഹമന്ത്രി നിത്യാനന്ദ് റായ് രാജ്യസഭയില്‍ അറിയിക്കുകയായിരുന്നു.

'റിയലി ഹോട്ട് ആന്റ് കൂൾ'; വീണ്ടും ആരാധകരെ ഞെട്ടിച്ച് അമല പോളിന്റെ കിടിലൻ ഫോട്ടോകൾ
കേരളത്തില്‍ നിന്നുള്ള രാജ്യസഭാ എംപി അബ്ദുൽ വഹാബിന്റെ ചോദ്യത്തിന് മറുപടിയായി "അത്തരമൊരു നിർദ്ദേശം പരിഗണനയിലില്ല," എന്നായിരുന്നു റായിയുടെ മറുപടി. ശ്രീലങ്കൻ തമിഴ് വംശജർ, പാകിസ്താനിലെ അഹമ്മദിയ വിഭാഗം തുടങ്ങിയവരെ കൂടി സി.എ.എ പരിധിക്കുള്ളിൽ കൊണ്ടുവരണമെന്ന് നേരത്തെ ആവശ്യമുയർന്നിരുന്നു. സിഎഎ നിയമങ്ങൾ രൂപീകരിക്കാൻ ആഭ്യന്തര മന്ത്രാലയം കൂടുതൽ സമയം ആവശ്യപ്പെട്ടിട്ടുണ്ടെന്നും റായ് ആവർത്തിച്ചു. സിഎഎ പ്രകാരം യോഗ്യതയുള്ളവർക്ക് പോലും ഇപ്പോൾ ഇന്ത്യൻ പൗരത്വത്തിന് അപേക്ഷിക്കാൻ കഴിയില്ലെന്നാണ് ആഭ്യന്തര മന്ത്രാലയത്തിന്‍റെ ഈ പ്രതികരണം വ്യക്തമാക്കുന്നത്.
"ഈ ഭേദഗതി നിയമത്തിന്റെ പരിധിയിൽ വരുന്ന യോഗ്യരായ വ്യക്തികൾക്ക് ഉചിതമായ നിയമങ്ങൾ കേന്ദ്ര സർക്കാർ അറിയിച്ചതിന് ശേഷം പൗരത്വം നൽകുന്നതിനുള്ള അപേക്ഷകൾ സമർപ്പിക്കാം," - അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഇത് നാലാം തവണയാണ് ആഭ്യന്തര മന്ത്രാലയം സിഎഎയ്‌ക്കുള്ള ചട്ടങ്ങൾ രൂപപ്പെടുത്തുന്നതിന് സമയം നീട്ടി ആവശ്യപ്പെടുന്നത്. 2022 ജനുവരി ഒമ്പത് വരെ സമയം ആവശ്യമാണെന്ന് കഴിഞ്ഞ ആഴ്ച നിത്യാനന്ദ റായി നേരത്തെ ലോക്സഭയെ അറിയിച്ചിരുന്നു.
സാരിയിലും ഹോട്ട് ആയി പ്രിയ താരം ഒവിയ ഹെലന്‍: ചിത്രങ്ങള്‍ വൈറല്‍












Click it and Unblock the Notifications