കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മന്ത്രിമാരോട് ചൂടായി മുഖ്യമന്ത്രി, കര്‍ശന നിര്‍ദേശവും, ആഴ്ച്ചയില്‍ അഞ്ച് ദിവസം തലസ്ഥാനത്തുണ്ടാവണം

സിപിഐയുടെ മന്ത്രിമാര്‍ എത്താത്തതിലും വിമര്‍ശനമുയര്‍ന്നിട്ടുണ്ട്

  • By Vaisakhan
Google Oneindia Malayalam News

തിരുവനന്തപുരം: മന്ത്രിസഭായോഗത്തില് കഴിഞ്ഞ ക്വാറം തികയാതെ വന്ന സംഭവത്തില്‍ ദേഷ്യപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയന്‍. മന്ത്രിമാര്‍ ആഴ്ച്ചയില്‍ അഞ്ച് ദിവസം തലസ്ഥാനത്തുണ്ടാകണമെന്ന് അദ്ദേഹം കര്‍ശന നിര്‍ദേശം നല്‍കിയിട്ടുണ്ട്. പലപ്പോഴും മന്ത്രിമാരുടെ എണ്ണകുറവ് കാര്യങ്ങളുടെ സുഗമമായ നടത്തിപ്പിന് തിരിച്ചടിയാണെന്ന് അദ്ദേഹം പറഞ്ഞു. ഓര്‍ഡിനന്‍സുകള്‍ പുന:സ്ഥാപിക്കാനായി കഴിഞ്ഞ ദിവസം ചേര്‍ന്ന മന്ത്രിസഭാ യോഗത്തില്‍ ആറ് പേര്‍ മാത്രമാണ് പങ്കെടുത്തത്.

1

ഇക്കാര്യം മുഖ്യമന്ത്രി പ്രത്യേകം പരാമര്‍ശിക്കുകയും ചെയ്തു. എകെ ബാലന്‍, തോമസ് ഐസക്, എംഎം മണി, ടിപി രാമകൃഷ്ണന്‍ എന്നിവര്‍ മാത്രമായിരുന്നു യോഗത്തില്‍ പങ്കെടുത്ത സിപിഎം മന്ത്രിമാര്‍. സ്വന്തം പാര്‍ട്ടിയിലുള്ളവരും മുന്നണിയുടെ ഭാഗമായവരും മന്ത്രിസഭായോഗത്തിനെത്തുക എന്നത് ഗൗരവമായിട്ടെടുക്കണമെന്ന് മുഖ്യമന്ത്രി ആവശ്യപ്പെട്ടു. അതേസമയം മന്ത്രിമാര്‍ യോഗത്തിനെത്താത്തതിനെ പ്രതിപക്ഷവും രൂക്ഷമായി വിമര്‍ശിച്ചിരുന്നു. ഇതിനെ തുടര്‍ന്നാണ് മുഖ്യമന്ത്രി സ്വന്തം പാര്‍ട്ടിയിലെ മന്ത്രിമാരെയടക്കം ശാസിച്ചിരിക്കുന്നത്.

2

അതേസമയം ഓര്‍ഡിനന്‍സുകള്‍ വീണ്ടും ഇറക്കുന്നതിനായി ഗവര്‍ണറോട് ശുപാര്‍ശ ചെയ്യാന്‍ മാത്രമായിട്ടുള്ള പ്രേത്യക മന്ത്രിസഭാ യോഗമായിരുന്നു മുഖ്യമന്ത്രി വിളിച്ചിരുന്നത്. ഗൗരവസ്വഭാവമുണ്ടായിട്ടും മന്ത്രിമാര്‍ പലരും ഇതില്‍ നിന്ന് വിട്ടുനില്‍ക്കുകയായിരുന്നു. സിപിഐയുടെ മന്ത്രിമാര്‍ എത്താത്തതിലും വിമര്‍ശനമുയര്‍ന്നിട്ടുണ്ട്. നേരത്തെ മന്ത്രി മേഴ്‌സിക്കുട്ടിയമ്മ ഇക്കാര്യത്തില്‍ ക്ഷമ ചോദിച്ചിരുന്നു. ഇതിന് മറുപടിയുമായി കാനം രാജേന്ദ്രന്‍ രംഗത്തെത്തിയിരുന്നു. അസൗകര്യങ്ങള്‍ കാരണം മന്ത്രിമാര്‍ യോഗത്തില്‍ പങ്കെടുക്കാതിരിക്കുന്നത് സാധാരണയാണെന്നായിരുന്നു കാനത്തിന്റെ മറുപടി.

English summary
cabinet meeting avoid pinarayi criticise ministers
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X