കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ബെഹറയുടെ ഡിജിപി പട്ടം തെറിക്കുമോ? കേസെടുക്കാമെന്ന് ചട്ടം, നല്‍കിയത് 33 ലക്ഷം രൂപ

  • By Desk
Google Oneindia Malayalam News

Recommended Video

cmsvideo
CAG Report Against DGP Loknath Behra | Oneindia Malayalam

തിരുവനന്തപുരം: സംസ്ഥാന പോലീസ് മേധാവി ലോക്‌നാഥ് ബെഹറക്കെതിരെ സിഎജി റിപ്പോര്‍ട്ടില്‍ ഗുരുതര വെളിപ്പെടുത്തല്‍. ബുള്ളറ്റ് പ്രൂഫ് വാഹനങ്ങള്‍ വാങ്ങുന്നതിന് മുന്‍കൂര്‍ അനുമതിയില്ലാതെ 33 ലക്ഷം രൂപ ബെഹറ നല്‍കിയെന്നാണ് സിഎജി കണ്ടെത്തല്‍. സര്‍ക്കാരിന്റെ അനുമതിയില്ലാതെ പണം കൈമാറാന്‍ പാടില്ലെന്നാണ് ചട്ടം.

സിഎജി റിപ്പോര്‍ട്ട് അടിസ്ഥാനമാക്കി കേസെടുക്കാന്‍ സാധിക്കും. അങ്ങനെയാണെങ്കില്‍ ബെഹറക്കെതിരെ അഴിമതി വിരുദ്ധ നിയമ പ്രകാരം കേസെടുക്കാം. പ്രതി ചേര്‍ക്കപ്പെട്ടാല്‍ സ്വാഭാവികമായും സംസ്ഥാന പോലീസ് മേധാവി പദവയില്‍ തുടരുന്നത് ഉചിതമാകില്ല. എന്നാല്‍ കേസെടുക്കുമോ എന്നതാണ് ആദ്യ ചോദ്യം. വിശദാംശങ്ങള്‍...

ഗുരുതര ആരോപണങ്ങള്‍

ഗുരുതര ആരോപണങ്ങള്‍

ധനമന്ത്രി ടിഎം തോമസ് ഐസക് ബുധനാഴ്ച നിമയസഭയില്‍ വച്ച 2019ലെ സിഎജി റിപ്പോര്‍ട്ടിലാണ് പോലീസ് മേധാവിക്കെതിരെ ഗുരുതര ആരോപണങ്ങളുള്ളത്. 2016-17 കാലത്ത് ബുള്ളറ്റ് പ്രൂഫ് വാങ്ങാന്‍ തീരുമാനിച്ചതുമായി ബന്ധപ്പെട്ട കാര്യങ്ങളാണ് സിഎജി സൂചിപ്പിക്കുന്നത്. ഓപ്പണ്‍ ടെണ്ടര്‍ വ്യവസ്ഥയില്‍ രണ്ട് ബുള്ളറ്റ് പ്രൂഫ് വാഹനങ്ങള്‍ വാങ്ങാന്‍ സര്‍ക്കാര്‍ 1.26 കോടി രൂപ അനുവദിച്ചിരുന്നു.

ചട്ടങ്ങള്‍ ലംഘിച്ചു

ചട്ടങ്ങള്‍ ലംഘിച്ചു

2017 ജനുവരിയില്‍ ഭരണാനുമതി നല്‍കി. സ്റ്റോര്‍ പര്‍ച്ചേസ് മാനുവലിലെ വകുപ്പുകള്‍ പാലിക്കണമെന്ന് സര്‍ക്കാര്‍ വ്യക്തമാക്കിയിരുന്നു. എന്നാല്‍ ഓപ്പണ്‍ ടെണ്ടര്‍ വ്യവസ്ഥ പോലീസ് മേധാവി പാലിച്ചില്ലെന്നാണ് സിഎജി റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നത്. മാത്രമല്ല, നിയന്ത്രിത ടെണ്ടര്‍ പോകുമ്പോള്‍ പാലിക്കേണ്ട നടപടിക്രമങ്ങളും പാലിച്ചില്ല.

ടെക്‌നിക്കല്‍ കമ്മിറ്റി

ടെക്‌നിക്കല്‍ കമ്മിറ്റി

ഓപ്പണ്‍ ടെണ്ടറിന് പകരം ബെഹറ ഒരു ടെക്‌നിക്കല്‍ കമ്മിറ്റി രൂപീകരിച്ചു. ഈ കമ്മിറ്റിയുടെ നിര്‍ദേശ പ്രകാരം എന്ന മട്ടില്‍ 55 ലക്ഷം രൂപ വിലയുള്ള രണ്ട് ബുള്ളറ്റ് പ്രൂഫ് വാഹനങ്ങള്‍ വാങ്ങുന്നതിന് ഓര്‍ഡര്‍ നല്‍കി. അതേ ദിവസം തന്നെ വാഹനം വാങ്ങുന്നതിന് നിയമസാധുത കിട്ടാന്‍ സര്‍ക്കാരിന് കത്തയക്കുകയും ചെയ്തു. സര്‍ക്കാരിന്റെ അനുമതിലഭിക്കുന്നതിന് മുമ്പ് കമ്പനിക്ക് 33 ലക്ഷംരൂപ മുന്‍കൂര്‍ നല്‍കി. ഇതെല്ലാം ചട്ടവിരുദ്ധമാണെന്ന് സിഎജി സൂചിപ്പിക്കുന്നു.

സിബിഐ അന്വേഷിക്കണം

സിബിഐ അന്വേഷിക്കണം

പോലീസിനെ കുറിച്ചുള്ള സിഎജി കണ്ടെത്തല്‍ സിബിഐ അന്വേഷിക്കണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു. ലോക്‌നാഥ് ബെഹറയെ ഡിജിപി സ്ഥാനത്ത് നിന്ന് മാറ്റണം. മുഖ്യമന്ത്രി അനാവശ്യമായി ഡിജിപിയെ സംരക്ഷിക്കുകയാണ്. വിജിലന്‍സ് അന്വേഷണം നടത്തിയാല്‍ സത്യം പുറത്തുവരില്ല. ആയുധം നഷ്ടപ്പെട്ടെന്ന കണ്ടെത്തല്‍ അതീവ ഗൗരവമാണ്. ഒരു സംസ്ഥാനത്തും ഇല്ലാത്ത സുരക്ഷാ വീഴ്ചയാണിതെന്നും ചെന്നിത്തല കുറ്റപ്പെടുത്തി.

യുഎഇ-ഖത്തര്‍ മെയില്‍ തുടങ്ങി; ഖത്തറിന്റെ മൂന്ന് ആവശ്യങ്ങള്‍ നടക്കില്ലെന്ന് സൗദി, ചര്‍ച്ച പൊളിഞ്ഞുയുഎഇ-ഖത്തര്‍ മെയില്‍ തുടങ്ങി; ഖത്തറിന്റെ മൂന്ന് ആവശ്യങ്ങള്‍ നടക്കില്ലെന്ന് സൗദി, ചര്‍ച്ച പൊളിഞ്ഞു

English summary
CAG Report against DGP Loknath Behra
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X