• search
 • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

താങ്ങായി കോഴിക്കോട് ദുരന്ത നിവാരണ സേന; 500 ലധികം പേര്‍ക്ക് ഭക്ഷണം; നിങ്ങള്‍ക്കും ഇതിന്റെ ഭാഗമാവാം

 • By News Desk

കോഴിക്കോട്: കേരളം ഒരു വലിയ പ്രളയത്തെ അതി ജീവിക്കുമ്പോള്‍ സംസ്ഥാനത്തിങ്ങോളം നിരവധി പേര്‍ക്ക് സഹായമായിട്ടുണ്ട് കാലിക്കറ്റ് ദുരന്ത നിവാരണ സേനയുടെ പ്രവര്‍ത്തനങ്ങള്‍. രണ്ടരലക്ഷത്തിലധികം പേര്‍ക്കാണ് ഭക്ഷണം, ശുചീകരണ പ്രവര്‍ത്തനങ്ങള്‍, യാത്ര തുടങ്ങിയ രൂപത്തില്‍ സഹായങ്ങള്‍ നല്‍കി ആ സാഹചര്യത്തെ അതീജീവിച്ച് ജീവിതം സാധാരണഗതിയിലെത്തിച്ചത്. കൂര്‍ഗ്, മംഗ്‌ളൂരു, മലബാറിന്റെ പലഭാഗങ്ങളില്‍, തൃശൂര്‍, ആലപ്പുഴ, കോട്ടയം തുടങ്ങി നിരവധി സ്ഥാനങ്ങളിലും ഈ സന്നദ്ധസേന സഹായങ്ങള്‍ എത്തിക്കുന്നുണ്ട്.

വീണ്ടും നമ്മള്‍ ഒരു മഹാമാരിയെ നേരിട്ടു കൊണ്ടിരിക്കുന്ന സാഹചര്യത്തില്‍ ഇവര്‍ രംഗത്തെത്തിയിരിക്കുകയാണ്. അനുദിനം 500 പേര്‍ക്ക് ഭക്ഷണം എത്തിച്ചു നല്‍കാനാണ് ശ്രമം. ആഗോളതലത്തില്‍ തന്നെ രോഗം പടര്‍ന്നു പിടിക്കുകയാണ്. ഈ സാഹചര്യത്തില്‍ ഏറ്റവും കൂടുതല്‍ സഹായങ്ങള്‍ എത്തിക്കുകയാണ് വേണ്ടത്. നിരവധി പേര്‍ തൊഴില്‍ ഇല്ലാതെ ഇരിക്കുകയാണ്. ഇവരുടെ ഉദ്യമത്തില്‍ നിങ്ങള്‍ക്കും കൈത്താങ്ങാവാം.

കോഴിക്കോട് ജില്ലാ അതോറിറ്റിയുടെ നിര്‍ദേശ പ്രകാരമുള്ള സുരക്ഷ നിര്‍ദേശങ്ങള്‍ പാലിച്ചാണ് ഭക്ഷണം പാകം ചെയ്യുന്ന്ത്. അധികൃതര്‍ നേരത്തെ തരുന്ന മെനു അനുസരിച്ചാണ് ഭക്ഷണം പാകം ചെയ്യുന്നത്. ഒപ്പം ഭക്ഷണം വിതരണം ചെയ്യുന്നവര്‍ക്ക് ഭക്ഷണം പാകം ചെയ്യുന്ന സ്ഥലത്തേക്കോ പാക്കിംഗ് ചെയ്യുന്ന സ്ഥലത്തേക്കോ പ്രവേശനമില്ല. ആശുപത്രികളില്‍ ഭക്ഷണം എത്തിക്കുന്നവര്‍ ഇത് മെഡിക്കല്‍ ടീമിനെയാണ് ഏല്‍പ്പിക്കുന്നത്. അവരാണ് രോഗികള്‍ക്ക് ഭക്ഷണം വിതരണം ചെയ്യുക. ഇതില്‍ പങ്കാളികളായിട്ടുള്ള മുഴുവന്‍ പേരും ശുചിത്വ സംരക്ഷണത്തിനുള്ള നിര്‍ദേശങ്ങള്‍ പാലിക്കുന്നവരാണ്. വിവിധ ഭാഗങ്ങളിലായി 500 പേര്‍ക്ക് ഇവര്‍ക്ക് ഭക്ഷണം എത്തിക്കുന്നുണ്ട്. അനുദിനം ആവശ്യക്കാരുടെ എണ്ണം വര്‍ധിക്കുകയാണെന്നും ഇവര്‍ പറയുന്നു. ഇതിന്റെ ഭാഗമാവാന്‍ താല്‍പര്യമുള്ളവര്‍ക്ക് താഴെക്കൊടുത്തിട്ടുള്ള നമ്പറുകൡ ബന്ധപ്പെടാം.

കേരളത്തില്‍ ഇന്നലെ മാത്രം 20 പേര്‍ക്കാണ് കൊറോണ സ്ഥിരീകരിച്ചത്. കണ്ണൂരില്‍ 8 പേര്‍ക്കും കാസറഗോഡ് ജില്ലയില്‍ നിന്ന് 7 പേര്‍ക്കും തിരുവനന്തപുരം, എറണാകുളം, തൃശൂര്‍, പാലക്കാട്, മലപ്പുറം ജില്ലകളില്‍ നിന്ന് ഒന്ന് വീതം ആളുകള്‍ക്കാണ് രോഗം സ്ഥിരികരിച്ചത്.

ഇതോടെ സംസ്ഥാനത്ത് രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 200 കവിഞ്ഞു. 202 പേര്‍ക്കാണ് കേരളത്തില്‍ ഇതുവരെ വൈറസ് ബാധ സ്ഥിരീകരിച്ചത്. തിരുവനന്തപുരം ജില്ലയില്‍ രോഗം സ്ഥിരീകരിച്ചയാള്‍ തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ ഐസൊലേഷന്‍ ഐസിയുവില്‍ ചികിത്സയിലാണ്. എറണാകുളം ജില്ലയില്‍ രോഗം സ്ഥിരീകരിച്ചത് ആരോഗ്യ പ്രവര്‍ത്തകനാണ്.

cmsvideo
  കൊറോണയ്ക്കെതിരെ ഒരുമിച്ച് കേരളം | Oneindia Malayalam

  പോസിറ്റീവ് കേസുകള്‍ വര്‍ധിക്കുന്ന സാഹചര്യത്തില്‍ സംസ്ഥാനത്ത് സാമൂഹ്യ വ്യാപനം തടയാനായി പരിശോധനാ ഫലങ്ങള്‍ വേഗത്തിലാക്കാന്‍ തീരുമാനിച്ചതായി ആരോഗ്യ മന്ത്രി കെകെ ശൈലജ അറിയിച്ചിട്ടുണ്ട്.

  ഗൂഗിള്‍ പേ

  NM Sahir- 9048487548

  Sujeesh Kolothody- 9961666607

  Arun Sukumar- 892174451

  English summary
  Calicut Disaster Management Team Charity Work In Coronavirus Outbreak
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X
  We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Oneindia sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Oneindia website. However, you can change your cookie settings at any time. Learn more
  X