മതം മാറി മൂന്നാം വിവാഹം!ഒടുവില്‍ പീഡനക്കേസില്‍ കാലിക്കറ്റ് സര്‍വകലാശാല ജീവനക്കാരന്‍ അറസ്റ്റില്‍...
കാലിക്കറ്റ് സര്‍വകലാശാലയിലെ ജീവനക്കാരനായിരുന്ന ഹരീഷ് ജി ഗോപിനാഥിനെയാണ് ഭാര്യയുടെ പരാതിയില്‍ തേഞ്ഞിപ്പലം പോലീസ് അറസ്റ്റ് ചെയ്തത്.
തേഞ്ഞിപ്പലം: വിവാഹതട്ടിപ്പ് വീരനായ കാലിക്കറ്റ് സര്‍വകലാശാ ജീവനക്കാരനെ പീഡനക്കേസില്‍ അറസ്റ്റ് ചെയ്തു. കാലിക്കറ്റ് സര്‍വകലാശാലയിലെ പരീക്ഷാ ഭവന്‍ സെക്ഷന്‍ ഓഫീസറായിരുന്ന ഹരീഷ് ജി ഗോപിനാഥിനെയാണ് ഭാര്യയുടെ പരാതിയില്‍ തേഞ്ഞിപ്പലം പോലീസ് അറസ്റ്റ് ചെയ്തത്.
കാലിക്കറ്റ് സര്‍വകലാശാല ജീവനക്കാരനായ ഇയാള്‍ നിലവില്‍ സസ്‌പെന്‍ഷനിലാണ്. നേരത്തെ, കമ്പ്യൂട്ടര്‍ സയന്‍സ് പഠനവിഭാഗത്തില്‍ ജോലി ചെയ്തിരുന്ന സമയത്ത് വിദ്യാര്‍ത്ഥികളുടെ ഫീസിനത്തില്‍ ശേഖരിച്ച ലക്ഷങ്ങള്‍ തിരിമറി നടത്തിയ കേസിലാണ് ഹരീഷിനെ സസ്‌പെന്‍ഡ് ചെയ്തിരുന്നത്. മൂന്നാം ഭാര്യയുടെ പരാതിയിലാണ് പോലീസ് ഇയാളെ അറസ്റ്റ് ചെയ്തിരിക്കുന്നത്.

മതം മാറിയ ശേഷമാണ് ഹരീഷ് മൂന്നാം വിവാഹം കഴിച്ചത്. പിന്നീട് യുവതിയെ പീഡിപ്പിക്കുകയും സാമ്പത്തികമായി ചൂഷണം ചെയ്യുകയും ചെയ്തു എന്നാണ് ഇയാള്‍ക്കെതിരെയുള്ള പരാതി. മുന്‍പ് രണ്ട് യുവതികളെ ഇയാള്‍ വിവാഹം ചെയ്തിരുന്നു. നേരത്തെ വിവാഹം കഴിച്ച ഭാര്യമാരെല്ലാം ഉയര്‍ന്ന ജോലിയും വിദ്യാഭ്യാസവുമുള്ള യുവതികളാണെന്നും പോലീസ് അറിയിച്ചു.
ഇതിനിടെ സര്‍വകലാശാലയിലെ ചില ജീവനക്കാരുടെ പേരുകള്‍ കുറിച്ച ആത്മഹത്യാ കുറിപ്പും പോലീസ് ഇയാളില്‍ നിന്ന് കണ്ടെടുത്തിട്ടുണ്ട്. മാനസികമായി തന്നെ പീഡിപ്പിക്കുന്നു എന്ന് ആരോപിച്ചാണ് ചില സര്‍വകലാശാല ജീവനക്കാരുടെ പേരുകള്‍ കത്തില്‍ സൂചിപ്പിച്ചിരിക്കുന്നത്. ഈ കത്തിനെ സംബന്ധിച്ചും സംശയങ്ങളുണ്ടെന്നും, സംഭവത്തില്‍ കൂടുതല്‍ അന്വേഷണം നടക്കുകയാണെന്നും തേഞ്ഞിപ്പലം പോലീസ് അറിയിച്ചു.












Click it and Unblock the Notifications