കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

അവധിയെടുക്കാതെ ഞായറാഴ്ച്ചയും ജോലിക്കെത്തി കാലിക്കറ്റ് സര്‍വകലാശാല ജീവനക്കാര്‍

  • By നാസര്‍
Google Oneindia Malayalam News

മലപ്പുറം: ബിരുദഫലം പ്രസിദ്ധീകരിക്കാനായി അവധിയെടുക്കാതെ ഞായറാഴ്ച്ചയും ജോലിക്കെത്തി കാലിക്കറ്റ് സര്‍വകലാശാലയിലെ പരീക്ഷാഭവന്‍ ജീവനക്കാര്‍. ജീവനക്കാരുടെ ആത്മാര്‍ഥത കണ്ട് അഭിനന്ദമറിയിക്കാന്‍ വൈസ്ചാന്‍സലര്‍ ഡോ. കെ മുഹമ്മദ് ബഷീര്‍ പരീക്ഷാഭവനില്‍ നേരിട്ടെത്തി. ഇന്നലെയാണ് സംഭവം.

റഗുലലര്‍ വിദ്യാര്‍ ത്ഥികളുടെ ആറാംസെമസ്റ്റര്‍ ബിരുദഫലം ഈമാസം 31ന് പ്രസിദ്ധീകരിക്കാനായാണ് പരീക്ഷഭവനിലെ ബി.എ, ബി.എസ്.സി, ബി.കോം വിഭാഗങ്ങളിലെ നൂറോളം ജീവനക്കാര്‍ അവധിദിവസത്തെ തിരക്കുകള്‍ മാറ്റിവെച്ച് ഇന്നലെ ജോലിക്കെത്തിയത്. വിവരമറിഞ്ഞ വൈസ്ചാന്‍സലര്‍ ഡോ. കെ മുഹമ്മദ് ബഷീര്‍ പരീക്ഷാഭവനില്‍ നേരിട്ടെത്തി ജീവനക്കാരെ അനുമോദിച്ചു. പരീക്ഷാകണ്‍ട്രോളര്‍ വി.വി ജോര്‍ജ്കുട്ടിയും മാര്‍ഗനിര്‍ദേശങ്ങള്‍നല്‍കി അവധിഉപേക്ഷിച്ച് ജീവനക്കാക്കൊപ്പമുണ്ടായിരുന്നു.

calicut

അവധിദിവസം ജോലിക്കെത്തിയ കാലിക്കറ്റ് സര്‍വകലാശാ ജീവനക്കാരെ വി.സി ഡോ. കെ മുഹമ്മദ് ബഷീര്‍ പരീക്ഷാഭവനില്‍ നേരിട്ടെത്തി അഭിനന്ദിക്കുന്നു

രണ്ടും,ആറും സെമസ്റ്റര്‍ മൂല്യനിര്‍ണയ ക്യാമ്പുകള്‍ മേയ് മൂന്നിനാണ് ആരംഭിച്ചത്. വേണ്ടത്ര അധ്യാപകര്‍ ഇല്ലാത്തത്മൂലം ക്യാംപുകള്‍ മേയ് 15വരെ നീണ്ടുപോയെങ്കിലും ആറാം സെമസ്റ്റര്‍ഫലം മേയ് 31നകം പ്രസിദ്ദീകരിക്കാനുള്ള തീവ്രശ്രമത്തിലാണ് ജീവനക്കാര്‍. മൂല്യനിര്‍ണയം പൂര്‍ത്തിയായി കഴിഞ്ഞദിവസങ്ങളില്‍ മാത്രമാണ് മാര്‍ക്കുകള്‍ പരീക്ഷാഭവനില്‍ എത്തിയത്. ജീവനക്കാര്‍ ഓഫീസ്‌സമയം കഴിഞ്ഞും അവധിദിവസങ്ങളില്‍ ജോലിചെയ്തും ടാബുലേഷന്‍ ജോലികള്‍ ഏതാണ്ട് പൂര്‍ത്തിയായിട്ടുണ്ട്. നാളെ പാസ്‌ബോര്‍ഡ്‌ചേര്‍ന്ന് ഫലംപ്രസിദ്ദീകരിക്കാനുള്ള അവസാന നടപടി കൈകൊള്ളുമെന്ന് ബന്ധപ്പെട്ടവര്‍ അറിയിച്ചു. ഫൈനല്‍ബിരുദപരീക്ഷകള്‍ മാര്‍ച്ച് 20ന് ആരംഭിച്ച് ഏപ്രില്‍ ആദ്യവാരത്തോടെയാണ് പൂര്‍ത്തിയായത്. ബി.എ, ബി.എസ്.സി, ബി.കോം വിഭാഗങ്ങളിലായി അന്‍പതിനായിരത്തോളം വിദ്യാര്‍ഥികള്‍ പരീക്ഷയെഴുതിയിട്ടുണ്ട്. പരീക്ഷാഫലം യഥാസമയം ലഭ്യാക്കാനായി സിന്‍ഡിക്കറ്റ് പരീക്ഷാ സ്റ്റാന്‍ഡിംങ് കമ്മറ്റി കൃത്യമായ നടപടികള്‍ കൈകൊള്ളുന്നുണ്ടെന്നും അധികൃതര്‍ അറിയിച്ചു.

English summary
calicut university officers worked sunday for publishing degree results
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X