കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ആലപ്പുഴ സ്വകാര്യ കോളേജിലെ പെണ്‍കുട്ടികളുടെ ടോയ്‌ലറ്റിനടുത്ത് നിരീക്ഷണ ക്യാമറ

  • By Gokul
Google Oneindia Malayalam News

ആലപ്പുഴ: എടത്വ സെന്റ് അലോഷ്യസ് കോളജിലെ നിരീക്ഷണ ക്യാമറ വിവാദത്തില്‍. പെണ്‍കുട്ടികളുടെ ടോയ്‌ലറ്റനടുത്ത് കോളേജ് അധികൃതര്‍ ക്യാമറ സ്ഥാപിച്ചതാണ് വിവാദത്തിനടിസ്ഥാനം. തങ്ങളുടെ സ്വകാര്യതയിലേക്കുള്ള കടന്നുകയറ്റമാണിതെന്ന് ആരോപിച്ചാണ് വിദ്യാര്‍ത്ഥികള്‍ പ്രതിഷേധവുമായി രംഗത്തെത്തിയിരിക്കുന്നത്.

ആണ്‍കുട്ടികള്‍ പെണ്‍കുട്ടികളുടെ ടോയ്‌ലറ്റിനടുത്തു ചെല്ലുന്നതായും ടോയ്‌ലറ്റിന് പിറകില്‍ വെച്ച് മയക്കുമരുന്ന് ഉപയോഗിക്കുന്നതായും തെളിഞ്ഞതിനെ തുടര്‍ന്നാണ് നിരീക്ഷണ ക്യാമറ സ്ഥാപിച്ചതെന്നാണ് കോളേജ് അധികൃതരുടെ പക്ഷം. പെണ്‍കുട്ടികളുടെ ടോയ്‌ലറ്റ് ബ്ലോക്ക് മുഴുവനായും ക്യാമറയുടെ പരിധിയില്‍ ഉള്‍പ്പെടുന്നുണ്ട്. എന്നാല്‍ ടോയ്‌ലറ്റിനകം ചിത്രീകരിക്കുന്ന വിധത്തിലല്ല ക്യാമറ സ്ഥാപിച്ചതെന്നും അധികൃതര്‍ വ്യക്തമാക്കി.

alappuzha-map

വിദ്യാര്‍ത്ഥികളുടെ മയക്കുമരുന്ന് ഉപയോഗവും മറ്റു നിയമവിരുദ്ധപ്രവര്‍ത്തനങ്ങളും തടയിടാനാണ് ക്യാമറ സ്ഥാപിച്ചതെന്ന് വൈസ് പ്രിന്‍സിപ്പല്‍ കെ.സി മത്തായി പറയുന്നു. ഒരുതരത്തിലും വിദ്യാര്‍ത്ഥികളുടെ സ്വകാര്യതയിലേക്ക് കടന്നുകയറില്ലെന്നും അദ്ദേഹം ഉറപ്പു നല്‍കുന്നു.

എന്നാല്‍, ക്യാമറ നീക്കുന്നതുവരെ പ്രതിഷേധിക്കാനാണ് വിദ്യാര്‍ത്ഥികളുടെ തീരുമാനം. കോളേജ് ക്ലാസ് മുറികളില്‍ ക്യാമറ സ്ഥാപിച്ചപ്പോള്‍ തങ്ങള്‍ എതിര്‍ത്തില്ലെന്നും എന്നാല്‍ ഇത് അംഗീകരിക്കാന്‍ സാധിക്കില്ലെന്നും വി്യാര്‍ത്ഥികള്‍ പറഞ്ഞു. വിദ്യാര്‍ത്ഥികളില്‍നിന്നും പരാതി ലഭിച്ചാല്‍ നടപടി സ്വീകരിക്കുമെന്ന് സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്‍ അംഗം ആര്‍. നടരാജനും എറണാകുളം ഐ.ജി അജിത്ത് കുമാറും വ്യക്തമാക്കിയിട്ടുണ്ട്.

English summary
camera fixed women's bathroom in Alappuzha college
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X