കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

എഎപിയെ തള്ളിക്കളയാന്‍ കഴിയില്ല: സുരേഷ് ഗോപി

  • By Aswathi
Google Oneindia Malayalam News

തിരുവനന്തപുരം: മോഹന്‍ലാല്‍, അമീര്‍ ഖാന്‍ തുടങ്ങിയ വെള്ളിത്തിരയിലെ മുന്‍നിര നായകന്മാര്‍ക്കെല്ലാം ആം ആദ്മി പാര്‍ട്ടിയോടാണ് കൂറ്. പാര്‍ട്ടിയില്‍ ചേരുന്നെന്ന കാര്യമൊന്നും പറഞ്ഞില്ലെങ്കിലും ജനങ്ങളുടെ ആവശ്യങ്ങള്‍ അറിഞ്ഞ് ഭരണം നടത്തുന്ന എഎപിയെയും മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിനെയും സാധാരണ ജനങ്ങളെ പോലെ തന്നെ സൂപ്പര്‍സ്റ്റാറുകളും അംഗീകരിക്കുന്നു.

കാലിക പ്രശ്‌നങ്ങളില്‍ മോഹന്‍ലാലിനെ പോലെ തന്നെ ഇടപെടുന്ന മറ്റൊരു നടനാണ് സുരേഷ് ഗോപിയും. ദില്ലിയില്‍ ഉദിച്ച് ഇപ്പോള്‍ കേരളത്തിലും ചലനങ്ങള്‍ സൃഷ്ടിച്ചുകൊണ്ടിരിക്കുന്ന ആം ആദ്മി പാര്‍ട്ടിയെ കുറിച്ച് സുരേഷ് ഗോപിയോട് ചോദിച്ചപ്പോള്‍ താരം പറയുന്നു, ആം ആദ്മി പാര്‍ട്ടിയെ പതിരെന്നു പറഞ്ഞ് തള്ളിക്കളയാന്‍ കഴിയില്ലെന്ന്.

Suresh Gopi

ആം ആദ്മിയെ പതിരെന്നു പറഞ്ഞ് തള്ളിക്കളയാം എന്ന് ആരോ പറഞ്ഞത് പത്രത്തില്‍ വായിച്ചു. അത് വിഡ്ഢിത്തമാണ്. എഎപിയെ പതിരെന്ന് പറഞ്ഞ് തള്ളിക്കളയാന്‍ കഴിയില്ല. അങ്ങനെ പറഞ്ഞത് ഭയം കൊണ്ടാണെന്ന് സുരേഷ് ഗോപി പറയുന്നു.

പാര്‍ട്ടിയെ പിന്തുണച്ച് സംസാരിക്കുന്നത്‌കൊണ്ട് നാളെ തന്നെ സുരേഷ് ഗോപി ആം ആദ്മി പാര്‍ട്ടിയില്‍ ചേര്‍ന്നേക്കുമെന്ന് ആരും തെറ്റിദ്ധരിക്കരുത്. തനിക്ക് ഒരു കൊടിക്ക് കീഴിലും പ്രവര്‍ത്തിക്കാന്‍ തത്കാലം ഉദ്ദേശമില്ലെന്ന് സുരേഷ് ഗോപി വ്യക്തമാക്കി.

English summary
Can't reject Aam Admi Party says actor Suresh Gopi.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X