നെയ്യാർഡാം പൊലീസിന് നേരെ വീണ്ടും കഞ്ചാവ് മാഫിയയുടെ ആക്രമണം
തിരുവനന്തപുരം: നെയ്യാർഡാം പൊലീസിന് നേരെ വീണ്ടും കഞ്ചാവ് മാഫിയയുടെ ആക്രമണം.സ്റ്റേഷനിലെ സിവിൽ പൊലീസ് ഓഫീസർ ടിനോ ജോസഫിന് ആക്രമണത്തിൽ പരിക്കേറ്റു.പുലർച്ചെ 3 മണിക്ക് പട്രോളിംഗിനിടെയായിരുന്നു സംഘത്തിന് നേരെ ആക്രമണമുണ്ടായത്.
നെയ്യാർഡാം വ്ലാവെട്ടി നെല്ലിക്കുന്ന് കോളനി കേന്ദ്രീകരിച്ച് പൊലീസിന് നേരെ അക്രമികൾ പെട്രോൾ ബോംബെറിയുകയായിരുന്നു. തുടർന്ന്, ഭീകരാന്തരീക്ഷം സൃഷ്ടിച്ച ശേഷമായിരുന്നു ആക്രമണം.

സ്റ്റേഷനിലെ ഒരു പൊലീസ് ജീപ്പും അക്രമികൾ അടിച്ചു തകർത്തു. ചില വീടുകൾക്ക് നേരെയും പ്രതികൾ ആക്രമണം നടത്തി.
സംഭവത്തിന് ശേഷം രക്ഷപ്പെടാൻ പ്രതികൾ വനത്തിനുള്ളിലേക്ക് കടന്നതായി പൊലീസ് പറഞ്ഞു. പ്രതികളെ കണ്ടെത്തുന്നതിനുള്ള തിരച്ചിൽ ഊർജിതമാക്കിയതാ യി നെയ്യാർഡാം പൊലീസ് അറിയിച്ചു. നേരത്തെയും ഇത്തരത്തിൽ ഇവിടെ പൊലീസിന് നേരെ കഞ്ചാവ് മാഫിയയുടെ അക്രമം ഉണ്ടായിട്ടുണ്ട്.












Click it and Unblock the Notifications