കെഎസ്ആര്‍ടിസി വരുത്തിയ വിന; ലോറിക്ക് പിന്നില്‍ കാറിടിച്ചു, അസി. കമ്മീഷണറുടെ ഭാര്യ മരിച്ചു

  • By: വിശ്വനാഥന്‍
Subscribe to Oneindia Malayalam

ചാലക്കുടി: തൃശൂര്‍ സിറ്റി പോലീസ് സ്‌പെഷ്യല്‍ ബ്രാഞ്ച് അസിസ്റ്റന്റ് കമ്മീഷണര്‍ സിനോജും കുടുംബവും സഞ്ചരിച്ച കാര്‍ അപകടത്തില്‍പ്പെട്ട് ഒരു മരണം. എസിപിയുടെ ഭാര്യ സംഗീതയാണ് മരിച്ചത്. എസിപിയുടെ അച്ഛന്‍ ശിവരാമന്‍, അമ്മ ശാന്തകുമാരി എന്നിവര്‍ക്ക് സാരമായി പരിക്കേറ്റു.

ശനിയാഴ്ച രാത്രി ദേശീയ പാതയില്‍ മുരിങ്ങൂര്‍ കോട്ടമുറിയിലാണ് സംഭവം. ചേര്‍ത്തലയില്‍ ബന്ധുവിന്റെ വീട്ടില്‍ നിന്നു തിരിച്ചുവരികയായിരുന്നു കുടുംബം. എസിപി തന്നെയാണ് കാര്‍ ഓടിച്ചിരുന്നത്.

Accident

തൃശൂരിലേക്ക് വരികയായിരുന്നു കെഎസ്ആര്‍ടിസി ബസ് ഒരു ലോറിയെ മറികടക്കുന്നതിനിടെ ലോറിയില്‍ തട്ടുകയായിരുന്നു. നിയന്ത്രണം വിട്ട ലോറി മീഡിയനില്‍ തട്ടി നിന്നു. പിന്നാലെ വന്ന കാര്‍ ലോറിയില്‍ ഇടിക്കുകയായിരുന്നു.

പരിക്കേറ്റവരെ ചാലക്കുടിയിലെ സ്വാകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സംഗീതയെ രക്ഷിക്കാനായില്ല. സ്ഥിരമായി അപകടമുണ്ടാകുന്ന മേഖലയാണിത്.

ഇരിങ്ങാലക്കുട കാറളം സ്വദേശിയാണ് സംഗീത. ഉന്നത പോലീസ് ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി. കാറിന്റെ മുന്‍ഭാഗം പൂര്‍ണമായും തകര്‍ന്നിട്ടുണ്ട്.

English summary
Car accident in Thrissur: ACP wife dead
Please Wait while comments are loading...